വിവാഹമോചന വാർത്തകൾക്കിടെ ഭാമയെ തേടി പുതിയ സന്തോഷം; കേക്ക് മുറിച്ച് ആഘോഷമാക്കി താരം!

ഒരുകാലത്ത് മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും വളരെ സജീവമായിരുന്ന നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ഭാമ വളരെ പെട്ടെന്ന് മലയാളികൾക്ക് പ്രിയങ്കരിയാവുകയായിരുന്നു. ആദ്യ സിനിമ തന്നെ ഏറെ ശ്രദ്ധനേടിയതോടെ നിരവധി അവസരങ്ങളാണ് ഭാമയെ തേടിയെത്തിയത്.

തൊട്ടടുത്ത വർഷം തന്നെ നാലും അഞ്ചും സിനിമകൾ വരെ ലഭിക്കുന്ന നായികയായി ഭാമ മാറി. അങ്ങനെ മലയാളത്തിലും മറ്റും ഭാഷകളിലുമെല്ലാം തിളങ്ങി നിൽക്കുന്നതിനിടെ ആയിരുന്നു ഭാമയുടെ വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് ഭാമ. അതേസമയം, സോഷ്യൽ മീഡിയയിലൊക്കെ വളരെ സജീവമാണ് താരം.

കുഞ്ഞുണ്ടായ വിവരമൊക്കെ വളരെ വൈകിയാണ് ഭാമ ആരാധകരുമായി പങ്കുവച്ചത്

2020 ൽ ആയിരുന്നു ഭാമയുടെ വിവാഹം. ബിസിനസുകാരനായ അരുണിനെയാണ് നടി വിവാഹം ചെയ്തത്. ഇപ്പോൾ ഇവർക്കൊരു മകളുണ്ട്. കുഞ്ഞുണ്ടായ വിവരമൊക്കെ വളരെ വൈകിയാണ് ഭാമ ആരാധകരുമായി പങ്കുവച്ചത്. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് എല്ലാവരും ഇക്കാര്യം അറിയുന്നത്.

പിന്നീട് നിരന്തരം കുഞ്ഞിന്റെയും ഭർത്താവിന്റെയും വിശേഷങ്ങൾ പങ്കുവച്ച് ഭാമ എത്താറുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഭാമ വിശേഷങ്ങൾ പങ്കുവച്ചിരുന്നത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലും ഭാമ ആരംഭിച്ചിരുന്നു.

ഭാമ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

അതേസമയം, കുറച്ചു നാളുകളായി ഭാമയും ഭർത്താവ് അരുണും വിവാഹ മോചിതരാകാൻ പോകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇടയ്ക്ക് ഭാമ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഭാമയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് അരുണിന്റെ ചിത്രങ്ങളെല്ലാം അപ്രത്യക്ഷമായതോടെയാണ് വീണ്ടും വാർത്തകൾ സജീവമായത്.

ഭാമ തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്

എന്നാൽ ഈ വാർത്തകളോടൊന്നും ഇതുവരെ പ്രതികരിക്കാൻ ഭാമ തയ്യാറായിട്ടില്ല. അതിനിടെ ഭാമയെ തേടി പുതിയൊരു സന്തോഷവും എത്തിയിരിക്കുകയാണ്. ഭാമയുടെ ഇൻസ്റ്റാഗ്രാമിലെ ഫോളോവർമാരുടെ ഒരു മില്യൺ കടന്നിരിക്കുകയാണ്. 2019 ൽ തുടങ്ങിയ അക്കൗണ്ട് ആണെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് നടി കൂടുതൽ സജീവമായത്.

ഭാമ തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. വൺ മില്യൺ യു ആർ ഓസം എന്നെഴുതിയ ഒരു കേക്കിന്റെ ചിത്രം സ്റ്റോറിയായി പങ്കുവച്ചാണ് ഭാമ ഈ സന്തോഷം അറിയിച്ചത്. കൂടാതെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി പറയുന്നു എന്ന് കുറിച്ചു കൊണ്ട് ഒരു ചിത്രവും ഭാമ പങ്കുവച്ചിട്ടുണ്ട്.

കേൾക്കുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ

അതേസമയം, വിവാഹമോചന വാർത്തകൾ വന്നത് മുതൽ ഭാമയുടെ പോസ്റ്റുകൾക്ക് താഴെ കേൾക്കുന്നതിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന് ചോദിച്ച് ആരാധകർ എത്തിയിരുന്നു. ഇതിനോടും ഭാമ പ്രതികരിക്കാൻ തയ്യാറായില്ല. അടുത്തിടെ സ്റ്റാർ മാജിക് ഷോയിൽ അതിഥി ആയി എത്തിയപ്പോഴും ഭാമ വിവാഹമോചനത്തെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഭർത്താവിനെ കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്തിരുന്നു.

വൈകാതെ സിനിമയിലേക്ക് എത്തുമെന്ന പ്രഖ്യാപനവും ഭാമ നടത്തി

തന്റെ പുതിയ ബിസിനസ് സംരംഭമായ വാസുകി ബോട്ടിക്കിനെ കുറിച്ചുമൊക്കെ സംസാരിച്ച ഭാമ താൻ വൈകാതെ സിനിമയിലേക്ക് എത്തുമെന്ന പ്രഖ്യാപനവും ഭാമ നടത്തിയിരുന്നു. അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് നടി പറഞ്ഞത്. അതിനിടെ ഭർത്താവ് അരുണിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റും ശ്രദ്ധനേടിയിരുന്നു.

'ദുബായില്‍ ഇന്നലേയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ' എന്നായിരുന്നു അരുൺ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തിലേക്ക് ആരാധകർ എത്തിയിരുന്നു.

More from Filmibeat

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X