മുത്തച്ഛന്റെ സ്‌നേഹം അറിയാന്‍ എന്റെ കുഞ്ഞിന് ഭാഗ്യമുണ്ടായില്ല! മകളെക്കുറിച്ച് സൗഭാഗ്യ

മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖരനും. പരമ്പരകളിലൂടേയും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടേയും ടിക്ക് ടോക്ക് വീഡിയോകളിലൂടേയുമെല്ലാം ഇരുവരും മലയാളികളുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ഇരുവരേയും തേടിയെത്തിയിരുന്നു. എന്നാല്‍ ആ സങ്കടങ്ങളുടെയെല്ലാം ഇടയിലും ജീവിതത്തില്‍ പുതിയ സന്തോഷവും പ്രതീക്ഷയും ഇരുവരേയും തേടിയെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യ കുഞ്ഞിന് ജന്മം നല്‍കിയത്. തനിക്കൊരു പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു അര്‍ജുന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ആ ആഗ്രഹം പോലെ തന്നെ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് തന്നെ ജനിച്ചു.

കുഞ്ഞിന്റെ ജനനം ആഘോഷത്തോടെയായിരുന്നു ഇരുവരും വരവേറ്റത്. ലേബര്‍ റൂമില്‍ പോലും നൃത്തം ചെയ്തുകൊണ്ടായിരുന്നു തങ്ങുടെ ആദ്യത്തെ കണ്‍മണിയെ ഇരുവരും സ്വീകരിച്ചത്. ഇപ്പോഴിതാ വികാരഭരിതമായൊരു കുറിപ്പിലൂടെ സൗഭാഗ്യ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുകയാണ്. തന്റെ കുഞ്ഞിനെ കയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് സൗഭാര്യ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ സൗഭാഗ്യയുടെ അമ്മയും അമ്മൂമ്മയുമെല്ലാമുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

Sowbhagya Venkitesh

''ഇതൊരു അമൂല്യ ചിത്രം തന്നെയല്ലേ?മുത്തച്ഛന്റെ സ്‌നേഹം അറിയാന്‍ എന്റെ കുഞ്ഞിന് ഭാഗ്യമുണ്ടായില്ല. നാല് വര്‍ഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. എന്റെ ഭര്‍ത്താവിന് ഈ വര്‍ഷം അദ്ദേഹത്തിന്റെ പപ്പയേയും നഷ്ടപ്പെട്ടു. ദൈവം എന്നും ഒരാളെ എല്ലാം നഷ്ടപ്പെട്ടവരാക്കുകയില്ല. അവന്‍ അവള്‍ക്ക് രണ്ട് മുത്തശ്ശിമാരേയും ഒരു മുതുമുത്തശ്ശിയേയും നല്‍കി'' എന്നായിരുന്നു ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്. താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

നേരത്തെ, അച്ഛനായ വിവരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അര്‍ജുന്‍ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. പിന്നാലെ സൗഭാഗ്യയുടെ അമ്മയും സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരുന്നു. ദൈവാനുഗ്രഹത്താല്‍ സൗഭാഗ്യയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു' എന്നാണ് താരാകല്യാണ്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. അതേസമയം, ലേബര്‍ റൂമിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആശുപത്രിക്കുള്ളില്‍ നിന്ന് പോലും നൃത്തം ചെയ്യുന്ന വീഡിയോകള്‍ സൗഭാഗ്യ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. താരങ്ങളുടെ സന്തോഷം സോഷ്യല്‍ മീഡിയയും തിരിച്ചറിയുകയും ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പിന്നാലെ മകളുടെ പേരും താരങ്ങള്‍ പുറത്ത് വിട്ടിരുന്നു. മകള്‍ക്കൊപ്പമുള്ള ആദ്യ ചിത്രവും സൗഭാഗ്യയാണ് പങ്കുവെച്ചത്. 'നിങ്ങളുടെ ആത്മാര്‍ഥമായ സ്‌നേഹത്തിനും പ്രാര്‍ഥനയ്ക്കും എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു.... ഭാവിയിലും ഞങ്ങള്‍ക്ക് ഇത് ആവശ്യമാണ്.... ഇവള്‍ സുദര്‍ശന അര്‍ജുന്‍ ശേഖര്‍' എന്നായിരുന്നു തങ്ങളുടെ ആദ്യത്തെ കണ്‍മണിയോടൊപ്പമുള്ള ആശുപത്രി കിടക്കയില്‍ നിന്നുമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് താരം കുറിച്ചത്. പിന്നാലെ സിനിമാ-സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി പേര്‍ സൗഭാ?ഗ്യയ്ക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തുകയായിരുന്നു.

അഭിനേതാക്കളായ രാജാറാം താരാ കല്യാണ്‍ ദമ്പതികളുടെ മകളായ സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ?ഗുരുവായൂരില്‍ ആഘോഷമായാണ് വിവാഹം നടന്നത്. ഇപ്പോള്‍ താര കല്യാണിന്റെ ഡാന്‍സ് സ്‌കൂള്‍ ഏറ്റെടുത്ത് നടത്തുന്നത് സൗഭാ?ഗ്യയും അര്‍ജുനും ചേര്‍ന്നാണ്. സൗഭാ?ഗ്യയുടെ ബാല്യകാല സുഹൃത്തായിരുന്നു അര്‍ജുന്‍. ചക്കപ്പഴം എന്ന കോമഡി സീരിയലിലൂടെയാണ് അര്‍ജുന്‍ അഭിനയം ആരംഭിച്ചത്. എന്നാല്‍ ചക്കപ്പഴം കുറച്ച് എപ്പിസോഡുകള്‍ പിന്നിട്ടപ്പോഴേക്കും അര്‍ജുന്‍ പിന്മാറുകയായിരുന്നു. ഇപ്പോള്‍ അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലാണ് അര്‍ജുന്‍ അഭിനയിക്കുന്നത്.

ചിത്രത്തിന് കടപ്പാട് : സൗഭാഗ്യ വെങ്കിടേഷ്

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X