ഹാപ്പി വെഡ്ഡിംഗിന് പകരം സമൂഹ വിവാഹം നടത്തിയാല്‍ പുണ്യം കിട്ടും; തിയേറ്റര്‍ ഉടമ പറഞ്ഞത് ഓര്‍ത്ത് ഒമര്‍ ലുലു
മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ തീയേറ്റര്‍ ഉടമകള്‍ക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു. തന്റെ ആദ്യ സിനിമയായ ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് തീയേറ്റര്‍ ഉടമകളില്‍ നിന്നുമുണ്ടായ അനുഭവമാണ് സംവിധായകന്‍ പങ്കവച്ചത്. തന്റെ സിനിമയ്ക്ക് സ്വന്തം നാടായ തൃശ്ശൂരില്‍ ഒരു തീയേറ്റര്‍ പോലും ലഭിച്ചിരുന്നില്ലെന്നും വലിയ താരങ്ങള്‍ ഇല്ലാതിരുന്നതും പുതുമുഖ സംവിധായകന്‍ ആയതുമായിരുന്നു കാരണമെന്നും അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം. വിശദമായി വായിക്കാം.
ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു ഇറോസ് എന്ന No:1 വിതരണ കമ്പനി സിനിമ എടുത്തിട്ട് പോലും ''വലിയ താരങ്ങള്‍ ഇല്ലാ പിന്നെ എക്‌സ്പീരിയന്‍സ് പോലും ഇല്ലാത്ത പുതിയ സംവിധായകന്‍'' എന്ന് പറഞ്ഞ് എന്റെ സ്വന്തം നാട്ടില്‍ തൃശ്ശൂര്‍ ഒരു തീയറ്റര്‍ പോലും കിട്ടിയില്ല. തൃശ്ശൂരിലെ ഒരു പ്രമുഖ തീയറ്റര്‍ ഓണ്‍ര്‍ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളില്‍ ഉണ്ട് 'വെറുതെ എന്തിനാ നിങ്ങള്‍ പൈസ കളയാന്‍ സിനിമ പിടിക്കാന്‍ ഇറങ്ങിയത് ഹാപ്പിവെഡ്ഡിങ്ങ് എന്ന് അല്ലേ സിനിമയുടെ പേര് ഒരു സമൂഹ വിവാഹം നടത്തി കൊടുത്താ നിങ്ങള്‍ക്ക് പുണ്യം എങ്കിലും കിട്ടിയേന്യ'. എന്നാണ് ഒമര്‍ ലുലുവിന്റെ കുറിപ്പ്.

എന്നാല്‍ കളിയാക്കി വിട്ട തീയറ്ററില്‍ തന്നെ മൂന്നാമത്തെ ആഴ്ച ഹാപ്പിവെഡ്ഡിങ്ങ് വന്നൂ ദൈവം ഉണ്ട് മോനെ എന്നും അദ്ദേഹം കമന്റിലൂടെ അറിയിക്കുന്നുണ്ട്. പിന്നാലെ വേറേയും പോസ്റ്റുകളിലൂടെ ഒമര്‍ ലുലു തന്റെ പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. ഒരുപാട് പേര്‍ സിനിമ എന്ന വലിയ സ്വപ്നത്തിന്റെ പുറകെ കഷ്ടപ്പെട്ടു വന്നിട്ട് വലിയ താരങ്ങള്‍ ഇല്ലാ, ഇനി അഥവാ സിനിമക്ക് മെല്ലെ അഭിപ്രായം കിട്ടി വന്നാല്‍ തന്നെ പലരുടെയും അധ്വാനങ്ങള്‍ ഒന്നു ഹോള്‍ഡ് പോലും ചെയാതെ സ്റ്റാര്‍ പടങ്ങള്‍ വന്നാല്‍ പുറം കാല് കൊണ്ട് തൊഴിച്ചു കളയും പലരും എന്നാണ് ഒമര്‍ ലുലു പറയുന്നു. അതേസമയം ഹാപ്പിവെഡ്ഡിങ്ങ് എന്റെ ഭാഗ്യത്തിന് നോമ്പ് കാലത്തായി വേറെ റിലീസ് ഉണ്ടായില്ല അത് കാരണം മെല്ലെ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.

പുതുമുഖങ്ങളുടെ സിനിമക്ക് മിനിമം റണ്‍ എന്ന രീതി ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന അഭിപ്രായവും ഒമര്‍ ലുലു പങ്കുവെക്കുന്നുണ്ട്. കഷ്ടപ്പെട്ടു നേടിയ പലതും ത്യജിച്ചിട്ടാണ് ഒരുപാട് പേര്‍ സിനിമ എന്ന വലിയ സ്വപ്നത്തിന്റെ പുറകെ എത്തുന്നത്. വലിയ താരങ്ങള്‍ ഇല്ലാത്ത കാരണം ഇനീഷ്യല്‍ കിട്ടില്ല എന്ന് പറഞ്ഞും, അഥവാ ഇനി പുതുമുഖങ്ങളുടെ സിനിമക്ക് നല്ല അഭിപ്രായം കിട്ടിയാല്‍ തന്നെ ഒന്നു ഹോള്‍ഡ് ചെയ്ത് പോലും സപ്പോര്‍ട്ട് ചെയാതെ സ്റ്റാര്‍ പടങ്ങള്‍ക്ക് പിന്നാലെ ഓടിയ തീയേറ്റര്‍ ഉടമകള്‍ക്ക് കിട്ടിയ അടിയാണ് മരക്കാര്‍ എന്നാണ് ്അദ്ദേഹം മറ്റൊരു പോസ്റ്റില്‍ പറയുന്നത്.
Recommended Video

ഇത് ഒരു വെളിപാടാണ് ഇനിയെങ്കിലും പഴയ രീതികള്‍ വിട്ട് പുതുമുഖങ്ങളുടെയും ചെറിയ താരങ്ങളുടെയും സിനിമകളെ കൂടി സപ്പോര്‍ട്ട് ചെയ്യൂ. മിനിമം റണ്‍ (കുറഞ്ഞത് രണ്ടാഴ്ച്ച ഒരു ഷോ എങ്കിലും) എന്ന ആശയം നടപ്പാക്കുക സിനിമ വളരട്ടെ അത് ഒരുപാട് പേരുടെ ജീവിതവും സ്വപ്നമാണെന്നും അദ്ദേഹം പറയുന്നു. ഹാപ്പിവെഡ്ഡിങ്ങ് എന്ന എന്റെ ആദ്യ സിനിമ വലിയ താരങ്ങള്‍ ഇല്ലാതെ എങ്ങനെ ഓടി എന്ന് ചോദിക്കുന്നവര്‍ക്കായി വളരെ കുറച്ച് തീയറ്ററില്‍ ആയിരുന്നു റിലീസ്. മെല്ലെ മൗത്ത് പബ്‌ളിസിറ്റി കിട്ടി വന്ന ആ സമയത്ത് റംസാന്‍ നോമ്പ് കാരണം വേറെ പുതിയ റിലീസ് ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


Click it and Unblock the Notifications