അച്ഛനും അമ്മയും ഒന്നിച്ച് കഴിഞ്ഞത് രണ്ട് മാസം, പിരിയാന്‍ നേരം അമ്മ ഗര്‍ഭിണിയായിരുന്നു: സംയുക്ത
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സംയുക്ത. തീവണ്ടിയിലൂടെയാണ് സംയുക്ത താരമാകുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമെല്ലാം സജീവമായി മാറുകയായിരുന്നു സംയുക്ത. ഇപ്പോഴിതാ ധനുഷ് നായകനായ തമിഴ്-തെലുങ്ക് ചിത്രവും റിലീസിനെത്തുകയാണ്. കഴിഞ്ഞ ദിവസം തന്റെ പേരില്‍ നിന്നും ജാതിവാലായ മേനോന്‍ എന്നത് ഉപേക്ഷിക്കുകയാണെന്നും താന്‍ ഇനി മുതല്‍ സംയുക്ത എന്ന് മാത്രം വിളിക്കപ്പെടാനാണ് ഇഷ്ടപ്പെടുന്നത് എന്നുമായിരുന്നു സംയുക്ത പറഞ്ഞത്.
താരത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ചും കയ്യടിച്ചും സോഷ്യല്‍ മീഡിയ എഥ്തിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംയുക്ത മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അച്ഛനും അമ്മയും വളരെ മുന്‍പേ വേര്‍പിരിഞ്ഞവരാണ്. രണ്ട് മാസമാണ് അവരൊന്നിച്ച് കഴിഞ്ഞത്. അമ്മ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ഡിവോഴ്സ് എന്നാണ് സംയുക്ത പറയുന്നത്. എല്‍കെജിയില്‍ പഠിച്ചിരുന്ന സമയത്ത് മുത്തശ്ശനായിരുന്നു എന്നെ വിളിക്കാന്‍ വരുന്നതെന്നും താരം ഓര്‍ക്കുന്നുണ്ട്. മറ്റ് കുട്ടികളെ അവരുടെ അച്ഛന്‍മാരാണ് വിളിക്കാന്‍ വന്നിരുന്നത്. മുത്തശ്ശനാണോ എന്റെ അച്ഛന്‍ എന്ന് അന്നൊരിക്കല്‍ ഞാന്‍ ചോദിച്ചിരുന്നുവെന്നും സംയുക്ത ഓര്‍ക്കുന്നുണ്ട്.

അതേസമയം, സാധാരണ കാണുന്ന അമ്മ മകള്‍ പോലെയുള്ള ബന്ധമല്ല ഞങ്ങളുടേതെന്നാണ് സംയുക്ത പറയുന്നത്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. അമ്മയ്ക്ക് 20 വയസുള്ള സമയത്തായിരുന്നു ഡിവോഴ്സ്. അതിനാല്‍ തന്നെ ബന്ധുക്കളില്‍ നിന്നുള്ള ചോദ്യങ്ങളും പെണ്‍കുട്ടിയെ തനിച്ച് വളര്‍ത്തുന്നതിന്റെ സമ്മര്‍ദ്ദങ്ങളുമെല്ലാം അമ്മ അനുഭവിച്ചിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ അമ്മ ശക്തയാണെന്നും താരം പറയുന്നു. പക്ഷെ അന്നൊന്നും അതേക്കുറിച്ച് തനിക്ക് മനസിലായിരുന്നില്ലെന്നാണ് സംയുക്ത പറയുന്നത്.

തന്റെ പ്രണയത്തെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. തന്റെ പ്രണയം ടോക്‌സിക്ക് റിഷേന്‍ഷിപ്പായിരുന്നുവെന്നാണ് സംയുക്ത പറയുന്നത്. ഒരു ബന്ധം മുന്നോട്ട് പോവണമെങ്കില്‍ രണ്ടുപേരും ചേരുന്നവരായിരിക്കണം എന്ന് പറയുന്ന സംയുക്ത എന്നാല്‍ അങ്ങനെ ചേരുന്നില്ലെങ്കില്‍ മറ്റെയാള്‍ കുഴപ്പക്കാരനാണ് എന്ന് വിശ്വസിക്കുന്നയാളല്ല താനെന്നും പറയുന്നു. ഇമോഷണലായി ഒരാളോട് അടുപ്പം കാണിക്കുന്നത് ശരിയല്ലെന്നുള്ള ധാരണയായിരുന്നു എന്റേത്. അങ്ങനെ ആഗ്രഹിക്കുന്നത് തെറ്റാണെന്നും അത് എന്റെ പ്രശ്നമാണെന്നുമൊക്കെയായിരുന്നു കരുതിയത്. ആ ധാരണ തെറ്റാണെന്ന് മനസിലാക്കിത്തന്നത് സുഹൃത്തുക്കളാണെന്നും താരം പറയുന്നു.

തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും അഭിമുഖത്തില്‍ സംയുക്ത സംസാരിച്ചിരുന്നു. തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ലെന്നാണ് സംയുക്ത പറയുന്നത്. ചില സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും കിട്ടാതെ വന്നിട്ടുണ്ടെന്നും സംയുക്ത തുറന്ന് പറയുന്നു. എന്നാല്‍ അന്യഭാഷ സെറ്റുകളില്‍ മികച്ച സ്വീകരണവും ബഹുമാനവുമാണ് ലഭിക്കാറുള്ളതെന്നും താരം പറയുന്നുണ്ട്. വര്‍ക്കൗട്ടും ഡ്രൈവിംഗും താന്‍ ഏറെ ആസ്വദിച്ച് ചെയ്യുന്ന കാര്യങ്ങളാണെന്നും സംയുക്ത അഭിമുഖത്തില്‍ പറയുന്നുണ്ട്.

2016 ല്‍ പോപ്പ് കോണ്‍ എന്ന സിനിമയിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. പക്ഷെ 2018 ല്‍ ഇറങ്ങിയ തന്റെ രണ്ടാമത്തെ ചിത്രമായ തീവണ്ടിയാണ് സംയുക്തയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്. പിന്നീല് വന്ന ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വെള്ളം, വോള്‍ഫ് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബൂമറാംഗാണ് മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച സിനിമ. വാത്തിയാണ് പുതിയ സിനിമ. ധനുഷ് നായകനായ ചിത്രം തമിഴിലും തെലുങ്കിലും പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആ സമയത്താണ് തന്റേ പേരില്‍ നിന്നും മേനോന്‍ ഒഴിവാക്കുന്നതായി താരം പറഞ്ഞത്.


Click it and Unblock the Notifications











