ആ മുഖമിങ്ങനെ കണ്ടപ്പോ ഉള്ളിലുണ്ടായ സങ്കടം..., നിസ്സഹായയായി നിൽക്കേണ്ടി വന്നതിലുള്ള അമർഷം: കുറിപ്പ്

അമ്മ സംഘടന വിവാദത്തിലായിരിക്കെ കഴിഞ്ഞ ദിവസം നടി സരയു മോഹനെതിരെ നടി മായ വിശ്വനാഥൻ ആരോപണം ഉന്നയിച്ചിരുന്നു. സരയു മോഹൻ സെെലന്റ് കില്ലർ പോയിസൺ ആണെന്നായിരുന്നു ആരോപണം. ഇപ്പോഴിതാ സരയുവിനെ പിന്തുണച്ച് കൊണ്ട് സുഹൃത്ത് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പിറന്നാൾ ആശംസയ്ക്കൊപ്പം സരയുവിനായി ആശംസാ വാക്കുകളും ഈ കുറിപ്പിലുണ്ട്.

Also Read
'സുധി ഏറ്റവും സ്നേഹിച്ചിരുന്നവർക്ക് രേണുവിനെ ഇഷ്ടമല്ല, കിച്ചുവിന്റെ ഭാവി അവർ ചിന്തിക്കുന്നു, റിതുൽ വളരുമ്പോൾ'
'സുധി ഏറ്റവും സ്നേഹിച്ചിരുന്നവർക്ക് രേണുവിനെ ഇഷ്ടമല്ല, കിച്ചുവിന്റെ ഭാവി അവർ ചിന്തിക്കുന്നു, റിതുൽ വളരുമ്പോൾ'

അനവസരത്തിൽ ആണെന്ന തിരിച്ചറിവിൽ തന്നെ എഴുതാം. കാണുമ്പോഴൊക്കെ ചിരിയും ബഹളവുമൊക്കെയായി പോകാറുള്ളത് കൊണ്ടാകും പെട്ടെന്ന് ഒരു ദിവസം ആ മുഖമിങ്ങനെ കണ്ടപ്പോ ഉള്ളിലുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. തന്റെ വിശ്വാസങ്ങൾക്കും അനുഭവങ്ങൾക്കും വിപരീതമായ അവസ്ഥകൾക്ക് മുന്നിൽ നിസ്സഹായ ആയി നിക്കേണ്ടി വന്നതിലുള്ള അമർഷവും ദേഷ്യവുമൊക്കെ ഞാൻ ആ കണ്ണുകളിൽ കണ്ടു.

Sarayu Mohan

ഇങ്ങനെ മ്മടെ കൂട്ടത്തിൽ ആർക്ക് സംഭവിച്ചാലും നമുക്കുണ്ടാകുന്ന വേദന ഇത് തന്നെയാണ് എന്നതിൽ സംശയമൊന്നുമില്ല
പക്ഷേ ഈയൊരാളിൽ അത് കുറച്ചധികം പ്രത്യക്ഷമായി കാണിക്കുന്നു എന്നത് സത്യമായ ഒന്നാണ്. ഈ ഭൂമി തന്നെ പിളർന്ന് നിങ്ങക്ക് എതിരെ നിന്നാലും ചേർത്ത് പിടിച്ചിരിക്കുന്ന കൈകളിൽ ഒന്ന് എന്റേത് ആയിരിക്കും. അതിലിനി എന്റെ സ്വാർത്ഥതകൾ ഉണ്ടെന്ന് മറ്റുള്ളവർക്ക് തോന്നിയാൽ പോലും.

എവിടെ നിന്ന് ഇറങ്ങേണ്ടി വന്നാലും, ആരൊക്കെ ഒഴിവാക്കിയാലും മാറ്റി നിർത്തിയാലും തനിക്കിരിക്കാൻ അത്രമേൽ പ്രിയപ്പെട്ട ഒരിടം ഞങ്ങളിൽ എന്നും ഒരുപോലെ തന്നെ ഉണ്ടാകും. ചുറ്റുമുള്ളത് ഒക്കെ എത്ര കുത്തി നോവിച്ചാലും അതിനൊക്കെ മറുമരുന്ന് ഉണ്ടെന്ന പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കട്ടെ.!ആശംസയ്ക്ക് പകരം ആശ്വാസം എഴുതാനാണ് ഇപ്പോ മനസ്സ് പറയണേ ന്നിരുന്നാലും. രണ്ടീസം മുൻ‌കൂറായി തന്ന് വിടുവാ ഞങ്ങടെ ഉയിരായവൾക്കുള്ള 'ജന്മദിനാശംസകൾ'

Read more about: sarayu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X