അമൃത സുരേഷ് ആശുപത്രിയില്‍; എന്റെ ചേച്ചിയെ വെറുതെ വിടൂ, നിങ്ങള്‍ക്കിപ്പോള്‍ സന്തോഷമായില്ലേ!

വിവാദങ്ങള്‍ക്കിടെ ഗായിക അമൃത സുരേഷ് ആശുപത്രിയില്‍. സഹോദരി അഭിരാമി സുരേഷ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള അമൃതയുടെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിരാമി ഈ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ ആശങ്ക ഉടലെടുത്തിരിക്കുകയാണ്.

'മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവരെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായില്ലേ''എന്നായിരുന്നു കുറിപ്പ്. ഇതോടെപ്പം കാര്‍ഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്.

Amrutha Suresh

എന്നാല്‍ എന്താണ് അമൃതയ്ക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റും ചിത്രവും അഭിരാമി പിന്‍വലിച്ചതോടെ ആരാധകരാകെ ആശങ്കയിലാണ്. അധികം വൈകാതെ തന്നെ താരവും കുടുംബവും വ്യക്ത വരുത്തുമെന്നാണ് സോഷ്യല്‍ മീഡിയ കരുതുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ അന്തരഫലമാണ് സംഭവെന്നാണ് കരുതുന്നത്.

ബാലയ്‌ക്കെതിരെ മകള്‍ രംഗത്തെത്തിയത് വലിയ വിവാദമായി മാറിയിരുന്നു. ബാല തനിക്കും അമൃതയ്ക്കുമെതിരെ നടത്തിയ ക്രൂരതകള്‍ വിളിച്ചു പറയുകയായിരുന്നു മകള്‍. പിന്നാലെ ബാല മറുപടിയുമായി എത്തി. ഇനി മകള്‍ക്ക് അപ്പയില്ലെന്നും മകളോട് തര്‍ക്കിക്കാനില്ലെന്നുമായിരുന്നു ബാലയുടെ പ്രതികരണം. മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ശക്തമായതോടെയാണ് അമൃത പ്രതികരണവുമായി രംഗത്തെത്തുന്നത്.

ഗുരുതര ആരോപണങ്ങളായിരുന്നു ബാലയ്‌ക്കെതിരെ അമൃത ഉന്നയിച്ചത്. ബാല തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും താന്‍ ജീവനും കൊണ്ട് ഓടിയതാണെന്നും അമൃത തുറന്നു പറഞ്ഞു. താന്‍ ബാലയുടെ രണ്ടാം ഭാര്യയായിരുന്നുവെന്നും ആദ്യ വിവാഹം മറച്ചുവച്ചാണ് ബാല തന്നെ വിവാഹം കഴിച്ചതെന്നും അമൃത ആരോപിച്ചു. പിന്നാലെ അമൃതയ്ക്ക് പിന്തുണയുമായി ബാലയുടെ മുന്‍ ഡ്രൈവറും അമൃതയുടെ സുഹൃത്തുമൊക്കെ രംഗത്തെത്തി. അമൃതയുടെ ആരോപണങ്ങള്‍ ശരിവക്കുന്നതായിരുന്നു ഇരുവരുടേയും പ്രതികരണങ്ങള്‍.

ബാലയുടെ മുന്‍ ഭാര്യ എലിസബത്ത് നേരിട്ടതും സമാന അനുഭവമാണെന്നാണ് അമൃതയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ബാല എലിസബത്തിനെ മാനസിക രോഗിയായി ചിത്രീകരിച്ചെന്നും അവര്‍ ഓടിരക്ഷപ്പെട്ടതാണെന്നും ബാലയ്ക്ക് ലൈംഗിക വൈകൃതമുണ്ടെന്നും അമൃതയുടെ സുഹൃത്ത് ആരോപിച്ചിരുന്നു. ആരോപണങ്ങളില്‍ പ്രതികരണവുമായി ബാലയുമെത്തിയിരുന്നു. താന്‍ വാക്ക് പാലിച്ചു കൊണ്ട് മിണ്ടാതിരിക്കുകയാണെന്നായിരുന്നു ബാലയുടെ പ്രതികരണം.

Amrutha Suresh

ഇതിനിടെയാണ് അമൃത ആശുപത്രിയിലാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നിലെ കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. അഭിരാമി പോസ്റ്റ് പിന്‍വലിക്കുക കൂടി ചെയ്തതോടെ ആരാധകര്‍ ആകെ ആശങ്കയിലാണ്. ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X