ദിലീപിനൊപ്പം സൗദിയിൽ, ചിത്രവുമായി അമൃത സുരേഷ്; ഇത്തവണ കമന്റ് ബോക്സ് ഓഫ് ചെയ്ത് താരം!
മലയാളികൾക്ക് സുപരിചിതയാണ് ഗായിക അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അമൃത ആദ്യം പ്രേക്ഷകർക്ക് പരിചിതയാകുന്നത്. ചെറുപ്പം മുതൽ തന്നെ സംഗീതം പഠിച്ചിരുന്നു അമൃത ഇന്ന് സ്റ്റേജ് ഷോകളുമൊക്കെയായി സജീവമാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
അടുത്തിടെയാണ് അമൃത സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലായതും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചതും. നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം ആദ്യമായാണ് അമൃത വീണ്ടും പ്രണയത്തിലാകുന്നത്. ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിങ്ങ് ടുഗദര്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി അടുത്തതും.

തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട് ഗോപി സുന്ദറും അമൃതയും. പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയരാറുള്ളത്. ഇതിനെതിരെ പ്രതികരിച്ച് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾക്ക് എതിരെയാണ് ഇവർ രംഗത്തെത്തിയത്. അതേസമയം, സന്തോഷകരമായി ഇവർ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. സ്റ്റേജ് പ്രോഗ്രാമുകളും മറ്റുമായി അമൃത സജീവമാണ്. അടുത്തിടെ അമൃത സുരേഷിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

ഇപ്പോഴിതാ, സൗദിയിൽ ഒരു പരിപാടിക്കായി പോയിരിക്കുകയാണ് താരം. ദിലീപ്, നാദിർഷ, കോട്ടയം നസീർ, രഞ്ജിനി ജോസ്, ഡയാന തുടങ്ങിയ താരങ്ങൾക്ക് ഒപ്പമാണ് അമൃതയും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവർക്കെല്ലാവർക്കും ഒപ്പമുള്ള ഒരു ചിത്രം അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഇപ്പോൾ ദിലീപിനും നാദിർഷയ്ക്കും ഒപ്പമുള്ള രണ്ടു ചിത്രങ്ങൾ കൂടി പങ്കുവച്ചിരിക്കുകയാണ് അമൃത. 'വിത്ത് ദിലീപേട്ടൻ ആൻഡ് ഇക്ക' എന്ന അടികുറുപ്പമായാണ് അമൃത ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ കമന്റ് ബോക്സ് ഓഫ് ചെയ്താണ് ഗായിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുൻപ് വിമർശനങ്ങൾ ഒരുപാട് വന്നിരുന്ന സമയത്ത് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ഇത് പോലെ അമൃത കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. മോശം കമന്റുകൾ ഒഴിവാക്കാൻ വേണ്ടിയാണ് താരം കമന്റ് ബോക്സ് ഓഫ് ചെയ്തത് എന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ ദിലീപിനും സംഘത്തിനും ഒപ്പം കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിന്റെ കമന്റ് ബോക്സ് ഓഫാക്കിയിരുന്നില്ല.

ഗോപി സുന്ദറിനെ ഒഴിവാക്കിയോ എന്നടക്കമുള്ള കമന്റുകൾ ആ ചിത്രത്തിന് താഴെ വന്നിരുന്നു. അതേസമയം, ഒരിടവേളയ്ക്ക് ശേഷമാണ് ദിലീപ് വീണ്ടും സ്റ്റേജ് പ്രോഗ്രാമുകളും മറ്റുമായി സജീവമാകുന്നത്. മലയാള സിനിമയിലേക്കും വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടൻ. കൈനിറയെ ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഇതിൽ വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രം അവസാനഘട്ട ഒരുക്കങ്ങളിലാണ്. ഇത് കൂടാതെ, ബാന്ദ്ര, പറക്കും പപ്പൻ, ഓൺ എയർ ഈപ്പൻ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഉണ്ട്. ഇത് കൂടാതെ, ടിനു പാപ്പച്ചൻ, നിസാം ബഷീർ, സിബി കെ തോമസ്, ബി ഉണ്ണികൃഷ്ണൻ - ഉദയ്‌കൃഷ്ൻ സിനിമയും അണിയറയിൽ തയ്യാറാകുന്നുണ്ട്.


Click it and Unblock the Notifications