കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, വിഷമവും തോന്നി; മുടി വെട്ടിയത് എന്തുകൊണ്ട്? അമൃത പറയുന്നു

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചതയാണ് അമൃത നായര്‍. കുടുംബവിളക്കിലൂടെയാണ് അമൃത താരമായി മാറുന്നത്. പരമ്പരയില്‍ ശീതളായി എത്തി കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുകയായിരുന്നു. പിന്നീട് സ്റ്റാര്‍ മാജിക്കിലെത്തിയതോടെ ശീതളിന് പിന്നിലുള്ള അമൃത എന്ന പെണ്‍കുട്ടിയേയും മലയാളികള്‍ സ്‌നേഹിച്ചു തുടങ്ങി. തുടര്‍ന്ന് നിരവധി പരമ്പരകളില്‍ അമൃത എത്തി.

സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് അമൃത. താരത്തിന്റെ വ്‌ളോഗുകളും പോസ്റ്റുകളുമൊക്കെ കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ തന്റെ മുടി വെട്ടിയതിനെക്കുറിച്ച് അമൃത പങ്കുവച്ച വീഡിയോ ചര്‍ച്ചയാവുകയാണ്. എന്തുകൊണ്ടാണ് താന്‍ മുടി വെട്ടിയതെന്നും മുടി വെട്ടിയ ശേഷം തന്നെ വിഷമിപ്പിച്ചത് എന്താണെന്നുമൊക്കെ വീഡിയോയില്‍ ്അമൃത പറയുന്നുണ്ട്.

Amrutha Nair

കുറേ നാളുകളായി വിചാരിക്കുകയായിരുന്നു മുടിയുടെ കാര്യത്തില്‍ ഒരു മേക്കോവര്‍ വേണമെന്ന്. എന്റെ മുടി കുറച്ചധികം വളര്‍ന്നു. പക്ഷെ ഭയങ്കര കട്ടിയൊന്നുമില്ല. മുടി മുറിക്കാം, ഒരു മാറ്റമാകുമെന്ന് വിചാരിച്ചു. ഇച്ചിരി കട്ടി തോന്നിക്കുന്ന രീതിയില് കട്ട് ചെയ്യാമെന്ന് കരുതിയാണ് വന്നത്. ഒന്നൊന്നര വര്‍ഷം കഴിഞ്ഞാണ് മുടി മുറിക്കുന്നത്. ട്രീറ്റ്‌മെന്റൊന്നും ചെയ്യേണ്ടതില്ലായിരുന്നു എന്നാണ് അമൃത പറയുന്നത്.

എന്തിനാണ് ഇത്രയും നീളമുള്ള മുടി മുറിക്കുന്നതെന്ന് പലരും ചോദിച്ചിരുന്നു. സത്യത്തില്‍ സീരിയലില്‍ ഞാന്‍ എക്‌സ്‌റ്റെന്‍ഷന്‍ വെക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് മുടിയുള്ളതായി തോന്നിയത്. എന്റെ ഒറിജനല്‍ മുടിയ്ക്ക് തിക്ക്‌നെസ് കുറവാണെന്നതാണ് സത്യം എന്നാണ് അമൃത പറയുന്നത്.

മുടി മുറിച്ചത് കണ്ട് വെട്ടണ്ടായിരുന്നു, എന്തിനാണ് വെട്ടിയത്, അമൃതയ്ക്ക് ചേരുന്നില്ല എന്നൊക്കെ കുറേ പേര്‍ പറഞ്ഞിരുന്നു. കുറേ കമന്റുകള്‍ വന്നു. ആളുകള്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എവിടെ വരെ വെട്ടണം എന്നത് എന്നെ കാണിച്ചു തന്നപ്പോള്‍ കുറച്ചും കൂടെ കേറ്റി വെട്ടാമെന്ന് ഞാനാണ് പറഞ്ഞത്. അങ്ങനെ വെട്ടി വന്നപ്പോള്‍ ഞാന്‍ ഞെട്ടി. മുഖത്ത് സന്തോഷമാണെങ്കിലും മനസില്‍ പകുതി വിഷമമാണ്. വെട്ടി വെട്ടി വന്നപ്പോള്‍ കുറച്ച് കയറിപ്പോയി എന്നും അമൃത പറയുന്നുണ്ട്.

Amrutha Nair

ഇത്രയും കുറയുമെന്ന് ഞാനും കരുതിയില്ല. ഒട്ടും കട്ടിയില്ലാത്ത മുടിയാണ് എന്റേത്. എന്റെ മുടിയില്‍ എക്‌സ്റ്റന്‍ഷന്‍ വെച്ചിട്ടേ പലരും കണ്ടിട്ടുള്ളൂ. വെട്ടി കഴിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി, കുറച്ച് വിഷമം വന്നു. എനിക്ക് ഇനി എക്‌സ്‌റ്റെന്‍ഷന്‍ വെക്കാന്‍ പറ്റില്ല. സീരിയലിലെ കണ്ടിന്യുറ്റിയെ ബാധിക്കും. പക്ഷെ ഞാന്‍ ഹാപ്പിയാണ്. എനിക്ക് ഷോര്‍ട്ട് ഹെയര്‍ ഭയങ്കര ഇഷ്ടമാണ്. എക്‌സ്റ്റെന്‍ഷന്‍ വെക്കാന്‍ പറ്റില്ല എന്നൊരു കുഴപ്പമേയുള്ളൂ എന്നാണ് അമൃത പറയുന്നത്.

വീഡിയോയില്‍ അമൃതയ്‌ക്കൊപ്പം അമ്മയുമുണ്ട്. അമ്മയും മുടിയില്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നുണ്ട്. അമൃതയുടെ മുടി വെട്ടിയത് ഇഷ്ടപ്പെടാത്ത അമ്മയെ വീഡിയോയില്‍ കാണാം. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ദിവസം തന്റെ വീഡിയോയുടെ താഴെ മോശം കമന്റുമായി എത്തിയ ഒരാള്‍ക്ക് അമൃത നല്‍കിയ മറുപടിയും കയ്യടി നേടിയിരുന്നു. തന്റെ നാട്ടില്‍ നിന്നുമുണ്ടായ അപമാനത്തെക്കുറിച്ചുള്ള അമൃതയുടെ തുറന്നു പറച്ചിലും ഈയ്യടുത്ത് വാർത്തയായിരുന്നു.

Read more about: amrutha nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X