ഛര്‍ദ്ദിക്കാന്‍ വരുന്നു! വീട് വെക്കാനുള്ള പെയിന്റുണ്ടല്ലോ ചേച്ചി; കിടിലന്‍ മറുപടിയുമായി അമൃത
റീലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ അമൃത ടെലിവിഷനിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ ബോള്‍ഡ് ലുക്കുകളിലൂടെ പലപ്പോഴും അമൃത സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ തന്നെ കളിയാക്കാന്‍ വന്നൊരാള്‍ക്ക് അമൃത നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസം അമൃത പങ്കുവച്ച റീലിലായിരുന്നു ചിലർ അധിക്ഷേപിക്കുന്ന കമന്റുമായി എത്തിയത്. ദീപികയുടെ ലുക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലുക്കിലായിരുന്നു റീലില്‍ അമൃതയെത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം താരത്തെ കളിയാക്കാനും അധിക്ഷേപിക്കാനുമായിരുന്നു ശ്രമിച്ചത്.

ഛര്‍ദ്ദിക്കാന്‍ വരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. അങ്ങോട്ട് മാറി നിന്ന് പ്ലീസ് എന്നാണ് അയാള്‍ക്ക് അമൃത നല്‍കിയ മറുപടി. ഏതേലും ഡയറക്ടര്‍ ഇവള്‍ക്ക് ഒരു അവസരം കൊടുക്കണം, കുറേനാളായി ഈ കൊച്ച് കിടന്നു കഷ്ടപ്പെടുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതിന് ഇയാളുടെ റെക്കമെന്റേഷന്‍ ആരു ചോദിച്ചു. എനിക്ക് വേണ്ടത് ഞാന്‍ ചോദിച്ച് വാങ്ങും. അല്ലെങ്കില്‍ എന്റെ കഴിവ് കൊണ്ട് വാങ്ങും. അല്ലാതെ ഇവിടെ വേറൊരുത്തനും കരയണ്ട. നന്ദി നമസ്‌കാരം എന്ന് അമൃത മറുപടിയും നല്‍കി.
എന്റെ പൊന്ന് ചേച്ചി ഒരു വീട് വെക്കാനുള്ള പെയിന്റ് ഉണ്ടല്ലോ എന്ന കമന്റിനും അമൃത മറുപടി നല്‍കുന്നുണ്ട്. ആണോ, ഇത്രയും പെയിന്റെ കൊണ്ട് ഒരു വീട് മുഴുവന്‍ അടിക്കാന്‍ തികയില്ല. അതോണ്ടാ മുഖത്ത് ചെയ്തിരിക്കുന്നതെന്നായിരുന്നു അമൃതയുടെ മറുപടി. കഴിഞ്ഞ ദിവസവും അമൃതയ്ക്ക് സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തെ നേരിടേണ്ടി വന്നിരുന്നു.
കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിലെ അമൃതയുടെ വേഷം തന്നെയാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. ഏതേലും പടത്തില്‍ ചാന്‍സ് വേണം, അയിനാണ് ഈ കാണിക്കല്‍! എന്നായിരുന്നു ഒരാളുടെ കമന്റ്. തുടര്‍ന്ന് പ്രതികരണവുമായി അമൃത എത്തുകയായിരുന്നു. അയിന് തനിക്കെന്താണ് പ്രശ്നം? ഞാന്‍ എനിക്ക് ഇഷ്ടമുള്ള പോലെ വസ്ത്രങ്ങള്‍ ഇടും. ഇച്ചിരി അങ്ങാട് മാറി നിന്ന് കരഞ്ഞോ എന്നായിരുന്നു എന്നായിരുന്നു അമൃത പറഞ്ഞ.

'അത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതില്‍ കൈ കടത്തരുത്... ഫോളോവേഴ്സ് കൂടാന്‍ തുണിയുടെ അളവ് കുറക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. അതില്‍ കൈ കടത്തരുത്.. സ്വയം പ്രഖ്യാപിത ഐശ്വര്യ റായ് ആവാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്.. അതില്‍ കൈ കടത്തരുത്...ഞന്‍ സെച്ചിടെ വല്യ ഫേന്‍ ആണെന്ന് പറഞ്ഞു കമന്റ് ബോക്സില്‍ തേന്‍ ഒഴിക്കുന്ന ഊളകളെ കെയര്‍ ചെയ്യാനും നെഗറ്റീവ പറയുന്നവരെ മാറ്റി നിര്‍ത്തി കരയിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്.. കൈ കടത്തരുത്' എന്നായിരുന്നു തമാശരൂപേണ അമൃതയെ പരിഹസിച്ചു കൊണ്ട് മറ്റൊരാള്‍ വന്നത്. ഇയാള്‍ക്കും അമൃത മറുപടി നല്‍കുകയുണ്ടായി.
ഇങ്ങനെ ഒക്കെ ഒരു പേഴ്സണല്‍ അറിവും ഇല്ലാതെ എന്നെപ്പറ്റി ജഡ്ജ്മെന്റ് നടത്തുന്നവന്മാരെ ബ്ലോക്ക് ചെയ്ത് ഇടാനുള്ള സ്വാതന്ത്ര്യം കൂടി എനിക്കുണ്ട് എന്നായിരുന്നു അമൃതയുടെ മറുപടി. ഞാന്‍ തുണിയുടെ അളവ് കൂട്ടണോ കുറക്കണോ എന്ന് അല്ലേലും ഞാന്‍ തീരുമാനിച്ചോളാം. അതില്‍ ഒരുത്തന്റേയും അഭിപ്രായം ആവശ്യമില്ലെന്നും അമൃത പറഞ്ഞു. എനിക്ക് കംഫര്‍ട്ടബിള്‍ ആയ ഡ്രസ് ഞാന്‍ ഇടുന്നതിന് നിന്റെ ഒന്നും വീട്ടില്‍ വന്ന പെര്‍മിഷന്‍ മേടിക്കേണ്ട ഗതികേട് എനിക്ക് വരില്ല. അത്രയും ആത്മവിശ്വാസം എനിക്കുണ്ടെന്നും അമൃത വ്യക്തമാക്കി.


Click it and Unblock the Notifications