അത് കേട്ടതും തലകറങ്ങുന്നത് പോലെ തോന്നി, അച്ഛന്റെ സാന്നിധ്യം അനുഭവപ്പെട്ടു; ജീവിതത്തിലെ മഹാഭാഗ്യം!

ജനപ്രീയ ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നീട് അറിയപ്പെടുന്ന ഗായികയായി മാറിയ താരം. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും അമൃതയെ മലയാളികള്‍ക്കറിയാം. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അമൃത. താരത്തിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകൡ ഇടം നേടാറുണ്ട്. അമൃതയും സഹോദരി അഭിരാമിയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവെക്കുകയാണ് അമൃത. കാശിയില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് അമൃത പങ്കുവെക്കുന്നത്. കാശി സന്‍സ്‌കൃത് മഹോത്സവത്തില്‍ പാടാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചാണ് അമൃത പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമൃത മനസ് തുറന്നത്.

Amrutha Suresh

ജീവിതത്തില്‍ ആദ്യമായിട്ടാണ് അമൃത കാശി സന്ദര്‍ശിക്കുന്നത്. ഒരു ഇടവേള വേണം എന്ന ചിന്തയാണ് അമൃതയെ കാശിയിലെത്തിക്കുന്നത്. കുറച്ചു നാളായി വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാന്‍. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. എന്ത് തീരുമാനം എടുത്താലും അത് തെറ്റിപ്പോവുകയാണ്. മാനസികമായും ശാരീരികമായും ഒരു ചേഞ്ച് വേണമെന്നു തോന്നി. അതുകൊണ്ടാണ് ഒരു സോളോട്രിപ് പോകാന്‍ തീരുമാനിച്ചത്. എന്നാണ് ത്െന്റ കാശി യാത്രയെക്കുറിച്ച് അമൃത പറയുന്നത്.

പക്ഷെ കാശി തനിക്ക് ഇത്ര വലിയൊരു സമ്മാനവും ഓര്‍മ്മയും തരുമെന്ന് അമൃത ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കാശിയില്‍ ചെന്നപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ ചില മലയാളി പയ്യാന്മാര്‍ അടുത്ത് വരികയും കൂടെ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തുവെന്നാണ് അമൃത പറയുന്നത്. അത് കണ്ട സംഘടാകര്‍ അമൃതയെ സമീപിക്കുകയും ആരാണെന്ന് തിരക്കുകയും ചെയ്തു. അമൃത അവര്‍ക്ക് സ്വയം പരിചയപ്പെടുത്തി. തുടര്‍ന്ന് അവര്‍ ഗൂഗിളിലൂടെ അമൃതയെ കണ്ടു പിടിക്കുകയായിരുന്നു.

ഗായികയാണെന്ന് മനസിലായതോടെ സംഘാടകര്‍ തന്നോട് വൈകിട്ട് കച്ചേരി സംഘടിപ്പിക്കാമോ എന്ന് ചോദിച്ചുവെന്നാണ് അമൃത പറയുന്നത്. അത് കേട്ടതും തനിക്ക് എന്ത് ചെയ്യണെന്ന് അറിയാത്ത അവസ്ഥയായി പോയെന്നും തല കറങ്ങുന്നത് പോലെ തോന്നിയെന്നും അമൃത പറയുന്നു. കാശിയില്‍ എത്തുക എന്നത് തന്നെ പുണ്യമാണെന്നും അവിടെയാണ് തനിക്ക് പാടാന്‍ അവസരം ലഭിച്ചിരിക്കുന്നത്, അതിനാല്‍ ഒന്നും ആലോചിക്കാതെ തന്നെ അമൃത അവരോട് സമ്മതം അറിയിച്ചു. തനിക്ക് വേണ്ടതെല്ലാം അവര്‍ തന്നെ സംഘടപ്പിച്ചുവെന്നും അമൃത പറയുന്നുണ്ട്.

''വൈകുന്നേരത്തെ ആരതിയാണ് കെങ്കേമം. ഒരുപാട് ആളുണ്ടാകും. 'വൈകുന്നേരം കേരളത്തില്‍ നിന്നു വന്ന അമൃത സുരേഷിന്റെ കച്ചേരി ഉണ്ട്, എല്ലാവരും വരണം' എന്ന് രാവിലെ തന്നെ മൈക്കിലൂടെ വിളിച്ചു പറഞ്ഞു'' അമൃത പറയുന്നു. പാടാനായി ഇരുന്നപ്പോള്‍ അച്ഛന്റെ സാന്നിധ്യം താന്‍ അറിഞ്ഞുവെന്നാണ് അമൃത പറയുന്നത്. ''സാധാരണയായി അച്ഛനും ഞാനും ഒരുമിച്ചാണ് ഇങ്ങനെയുള്ള പ്രോഗ്രാമുകള്‍ ചെയ്യുന്നത്. അച്ഛന്‍ പോയെങ്കിലും എനിക്ക് അച്ഛന്റെ സാന്നിധ്യം അവിടെ അനുഭവപ്പെട്ടു. മനസ്സുകൊണ്ട് ഞാന്‍ അച്ഛന് പിണ്ഡതര്‍പ്പണം ചെയ്യുകയായിരുന്നു'' എന്നാണ് അമൃത പറയുന്നത്.

പരിപാടി കഴിയുമ്പോള്‍ എന്താണ് പറയേണ്ടതെന്നറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നാണ് അമൃത പറയുന്നത്. നടന്നത് സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നറിയില്ല. കണ്ണുകള്‍ നിറഞ്ഞ് ആ ദിവ്യ സന്നിധിയുടെ പ്രഭാവത്തില്‍ ലയിച്ച് കുറച്ചുനേരം ഇരുന്നുവെന്നും താരം പറയുന്നു. തന്റെ പാട്ട് എല്ലാവര്‍ക്കും ഇഷ്ടമായെന്നു അമൃത പറയുന്നുണ്ട്.

Amrutha Suresh

പിറ്റേ ദിവസം താന്‍ തിരികെ വരാന്‍ ഒരുങ്ങുമ്പോള്‍ സംഘാടകര്‍ എപ്പോള്‍ നിങ്ങള്‍ വരാണസിയില്‍ വന്നാലും ഇവിടെ ഈ സ്റ്റേജ് നിങ്ങള്‍ക്കു വേണ്ടിയുണ്ടായിരിക്കുമെന്ന് പറഞ്ഞുവെന്നും അമൃത പറയുന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നുവെന്നും താരം പറയുന്നു. ഈ ട്രിപ്പ് എന്നെ സംബന്ധിച്ച് ഒരു അനുഗ്രഹം ആയിരുന്നു. യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. എല്ലായിടത്തും എനിക്ക് സഹായത്തിന് ആളെ കിട്ടിയെന്നും അമൃത ഓര്‍ക്കുന്നു.

കാശി വിശ്വനാഥ സന്നിധിയില്‍ ഇരുന്നു പാടാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ മഹാഭാഗ്യമാണെന്നും അമൃത പറയുന്നു. ഈയ്യടുത്താണ് അമൃതയുടെ അച്ഛന്‍ മരണപ്പെടുന്നത്.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X