നിങ്ങള്‍ അച്ഛന്റെ മരണം ആഘോഷിക്കുമോ? കുത്തി നോവിക്കുന്ന കമന്റിന് അമൃതയുടെ മറുപടി
യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത താരമാണ് അമൃത സുരേഷ്. റിയാലിറ്റി ഷോ മത്സാര്‍ത്ഥിയായിരുന്ന കാലം മുതല്‍ക്കേ മലയാളികള്‍ക്ക് സുപരിചിതയാണ് അമൃത. ഗായികയെന്നത് പോലെ തന്നെ ബിഗ് ബോസ് മത്സരാര്‍ത്ഥിയായും അമൃത കയ്യടി നേടിയിട്ടുണ്ട്. അമൃതയെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അമൃതയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകൡ നിറയാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അമൃതയും സഹോദരി അഭിരാമിയും. സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരരായ ഇവര്‍ക്ക് കയ്യടികള്‍ മാത്രമല്ല പക്ഷെ ലഭിക്കുന്നത്. മിക്കപ്പോഴും സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങളും ആക്ഷേപങ്ങളും ഇരുവരും നേരിടാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

അമൃതയും മകള്‍ പാപ്പവും മാത്രമായി യാത്ര നടത്തുകയാണ്. യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. അമ്മയുടേയും മകളുടേയും ആഘോഷത്തില്‍ ആരാധകരും പങ്കു ചേരുകയാണ്. എന്നാല്‍ ഇതിനിടെ ഒരാള്‍ അമൃതയെ ആക്ഷേപിച്ചു കൊണ്ട് മുന്നോട്ട് വരികയായിരുന്നു. ഈയ്യടുത്തായിരുന്നു അമൃതയുടെ അച്ഛന്റെ മരണം. ഇത് ചൂണ്ടിക്കാണിക്കുന്നതായിരുന്നു ഒരാളുടെ കമന്റ്.
അച്ഛന്റെ മരണം ആഘോഷിക്കുന്നു എന്നായിരുന്നു കമന്റിലെ വിമര്‍ശനം. പക്ഷെ ഈ കമന്റിട്ടയാള്‍ക്ക് മറുപടിയുമായി അമൃത എത്തി. തന്റെ കുടുംബം കടന്നു പോകുന്നത് കഠിനമായ വേദനയിലൂടെയാണെന്നും മൂത്ത മകളും അമ്മയുമായ തനിക്കാണ് അവരെ തിരികെ കൊണ്ടു വരാനുള്ള ഉത്തരവാദിത്തം എന്നായിരുന്നു അമൃതയുടെ മറുപടി.
''മിനി നിങ്ങള്‍ മരണം ആഘോഷിക്കുമോ എന്ന് എനിക്കറിയില്ല. അതും സ്വന്തം അച്ഛന്റേത്. ഇവിടെ ഒരു കുടുംബം ഞങ്ങളുടെ അച്ഛന്റെ വിയോഗത്തിന്റെ വേദനയില്‍ നിന്നും പുറത്ത് കടക്കാന്‍ എങ്ങനെയൊക്കയോ ശ്രമിക്കുകയാണ്. എന്റെ മകളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഒരു അമ്മ എന്ന നിലയിലും കുടുംബത്തിലെ മൂത്ത മകള്‍ എന്ന നിലയിലും എന്റെ കുടുംബത്തെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരിക എന്നത് എന്റെ ഉത്തരവാദിത്തമാണ്'' അമൃത പറയുന്നു.

''നിങ്ങളെ പോലുള്ളവര്‍ക്ക് സര്‍ക്കാസ്റ്റിക് കമന്റിട്ടിട്ട് പോകാന്‍ വളരെ എളുപ്പമാണ്. കുറേക്കൂടി വളരുക, എന്നിട്ട് ജീവിതത്തിന്റെ മനോഹരമായ വശത്തു നിന്നും ചിന്തിക്കുക. കൂടാതെ, മറ്റുള്ളവരോട് കുറച്ച് അനുകമ്പയും സഹാനുഭൂതിയും ഉണ്ടാകുന്നതും നല്ലൊരു കാര്യമാണ്. നിങ്ങള്‍ ഇത്രയും ഹൃദയശൂന്യയും ക്രൂരയുമായതില്‍ എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'' എന്നും അമൃത പറയുന്നു. ഇതുപോലൊരു കമന്റിടണമെങ്കില്‍ ഹൃദയശൂന്യരായിരിക്കണം എന്ന് പറഞ്ഞ് കമന്റും തന്റെ മറുപടിയും അമൃത തന്നെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
പിന്നാലെ നിരവധി പേരാണ് അമൃതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. അവരുടെ അച്ഛന്‍ ഇതാണ് ഇഷ്ടം.. അല്ലാതെ മക്കള്‍ തകര്‍ന്ന് കിടക്കുന്നതല്ല എന്നായിരുന്നു ഒരാളുടെ കമന്റ്. അമൃത ചേച്ചി ഇതൊക്കെ ആരോടാ ഈ പറയുന്നത്! ഇവരുടെ ഒക്കെ ചിന്താഗതിയും മനോഭാവവും ഒന്നും മാറില്ല ചേച്ചി,.. ഇവര്‍ക്ക് ഒക്കെ അച്ഛന്‍ മരിച്ചാല്‍, നമ്മള്‍ കരഞ്ഞു, ദുഃഖിച്ച്, വീട്ടില്‍ അടച്ചു ഇരിക്കണം എന്നാണ്, അങ്ങനെ ഒക്കെ സങ്കടപ്പെട്ട് ഇരിക്കുന്നത് കാണാനാണ് ഇവര്‍ക്ക് ഒക്കെ കൂടുതല്‍ താല്പര്യം. നമ്മള്‍ സന്തോഷത്തോടെ ഇരിക്കുന്നത് കാണാന്‍ ഇവര്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. ഇതുപോലെ ഉള്ള കീടങ്ങള്‍ എവിടെ നോക്കിയാലും കാണും.. ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല! ചേച്ചി ജീവിതം സന്തോഷമായിട്ട് അടിച്ചു പൊളിക്ക് എന്നായിരുന്നു മറ്റൊരു കമന്റ്.


Click it and Unblock the Notifications