ബാല മകളേയും വഞ്ചിച്ചു, എന്റെ ഒപ്പ് വ്യാജമായി ഇട്ടു; 15 ലക്ഷത്തിന്റെ എഫ്ഡി പിന്‍വലിച്ചു; തുറന്നടിച്ച് അമൃത

വിവാദനായകനാണ് ബാല. സിനിമകളേക്കാള്‍ തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലാണ് ബാല ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. ബാലയുടെ വിവാഹങ്ങളും വിവാഹ മോചനങ്ങളും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ബാല മൂന്നാമതും വിവാഹിതനായത്. നേരത്തെ ഗായിക അമൃത സുരേഷ്, ഡോകട്‌റായ എലിസബത്ത് എന്നിവരെ ബാല വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഈ ബന്ധങ്ങള്‍ക്ക് അധികനാള്‍ ആയുസുണ്ടായിരുന്നില്ല.

ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹ മോചനങ്ങളും തുടര്‍ന്നുണ്ടായ സംഭവങ്ങളും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത സുരേഷ്. തങ്ങളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചുവെന്നാണ് അമൃത സുരേഷ് പറയുന്നത്. തന്റെ ഒപ്പ് വ്യാജമായി ഇട്ടുവെന്നും അമൃത ആരോപിക്കുന്നുണ്ട്.

Amrutha Suresh

അമൃതയുടെ പരാതിയില്‍ ബാലയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ്. വിവാഹ മോചന കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സില്‍ തട്ടിപ്പ് കാണിച്ചു, പ്രീമിയം തുക അടച്ചില്ല, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം രൂപ പിന്‍വലിച്ചു, കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമൃത ബാലയ്‌ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയോട് സംഭവത്തെക്കുറിച്ച് അമൃത സംസാരിക്കുന്നുണ്ട്.

''കഴിഞ്ഞ കേസുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്തു നിന്നും കുറച്ച് രേഖകള്‍ ഹൈക്കോടതിയില്‍ കൊടുത്തിരുന്നു. ആ രേഖകള്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട രേഖകളില്‍ ഒരു രേഖ മൊത്തം വേറെയാണ്. എന്റെ ഒപ്പ് അടക്കം വേറെയാണ്. ആ പേജില്‍ പറയുന്നത് മോളുടെ പേരിലുള്ള ഇന്‍ഷുറന്‍സിനെക്കുറിച്ചാണ്. മകള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമേ പിന്‍വലിക്കാന്‍ പാടുള്ളൂവെന്ന് എഴുതിയിരിക്കുന്ന ഭാഗമാണത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ ആ ഭാഗം മിസ്സിങ് ആണ്. ആ പേജ് മുഴുവന്‍ കൃത്രിമത്വം കാണിച്ചിരിക്കുന്നു.'' എന്നാണ് അമൃത പറയുന്നത്.

സംശയം തോന്നി ബാങ്കില്‍ വിളിച്ചു. അപ്പോഴാണ് ഇന്‍ഷുറന്‍സ് സറണ്ടര്‍ ചെയ്യുകയും അക്കൗണ്ടിലെ പണം പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്തുവെന്ന് അറിയുന്നത്. കേസ് നടന്നു കൊണ്ടിരിക്കുന്നതിനാല്‍ ഇത് കേസായി മുന്നോട്ട് പോകണമെന്നായിരുന്നു നിയമോപദേശം. കേസുമായി പോകാന്‍ ഉദ്ദേശിച്ചിരുന്നതായിരുന്നില്ല. പക്ഷെ ഞാന്‍ ആണ് പാപ്പുവിന്റെ രക്ഷിതാവ്. അവള്‍ക്ക് അവകാശപ്പെട്ട തുകയാണത്. അതും എടുത്തുവെന്ന് പറയുമ്പോള്‍ വിഷമമുള്ള കാര്യമാണെന്നും അമൃത പറയുന്നു.

15 ലക്ഷം രൂപ മകളുടെ പേരില്‍ ഇടും എന്നതാണ് വിവാഹമോചന കരാറിലെ ആകെയുള്ള കരാര്‍. കൂടുതല്‍ പണമോ സ്വത്തോ ഇല്ല. മകള്‍ക്ക് വേണ്ടി 15 ലക്ഷം രൂപയുടെ എഫ്ഡിയും ഒരു ലക്ഷം രൂപ വീതം ഏഴ് വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സുമാണുള്ളത്. ഇന്‍ഷുറന്‍സ് അടച്ച് രസീത് നമുക്ക് തരണം എന്നാണ്. ഇത്രയും നാള്‍ അടയ്ക്കാതിരുന്നിട്ടും നമ്മള്‍ കേസുമായി പോയിട്ടില്ല. ഇപ്പോള്‍ പറയേണ്ടതായി വരികയായിരുന്നു. നമുക്ക് വേറെ നിവര്‍ത്തിയില്ല. ഇത്രയും നാള്‍ മോളെ മുന്നില്‍ നിര്‍ത്തി കഥകള്‍ ഉണ്ടാക്കുകയായിരുന്നു. അതില്‍ വരെ കാപട്യം ആയിരുന്നുവെന്നും അമൃത പറയുന്നു.

Amrutha Suresh

2022ലാണ് പൈസ എടുക്കുന്നത്. മകളായിരിക്കണം പണം പിന്‍വലിക്കേണ്ടതെന്ന് അതില്‍ വ്യക്തമായി എഴുതിയിരുന്നതാണ്. അതാണ് എടുത്തു കളഞ്ഞത്. മകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഞാനേയുള്ളൂ. നാളെ അവള്‍ എന്നോട് അത് എവിടെ എന്ന് ചോദിച്ചാല്‍ എനിക്കും പറയാന്‍ ഉത്തരമില്ല. നിയമപരമായി മുന്നോട്ട് പോയില്ലെങ്കില്‍ ലീഗല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് നിയമോപദേശം ലഭിച്ചതിനാലാണ് കേസുമായി പോകുന്നതെന്നും താരം വ്യക്തമാക്കി.

അതേസമയം, എന്താണ് കേസ് എന്നറിയില്ലെന്നാണ് ബാല റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. ഞാനിപ്പോള്‍ സ്വസ്ഥമായി വിവാഹ ജീവിതം നയിക്കുകയാണ്. എന്തുകൊണ്ട് ഇങ്ങനെ പരാതികള്‍ വരുന്നതെന്ന് അറിയില്ലെന്നും ബാല പറയുന്നുണ്ട്.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X