പാപ്പു, മമ്മിക്കൊരു ചെറിയ ലവ്വുണ്ട്! ഗോപി സുന്ദറിനെക്കുറിച്ച് മകളോട് പറഞ്ഞതിനെപ്പറ്റി അമൃത
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃത കടന്നുവരുന്നത്. പിന്നീട് പിന്നണി ഗായികയായി മാറുകയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 2വില്‍ സഹോദരി അഭിരാമിയ്‌ക്കൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു അമൃത. ഈയ്യടുത്താണ് താനും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത അമൃത പങ്കുവെക്കുന്നത്.
ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചും അത് പറഞ്ഞപ്പോഴുള്ള തന്റെ മകള്‍ പാപ്പുവിന്റെ പ്രതികരണത്തെക്കുറിച്ചുമെല്ലാം അമൃത മനസ് തുറക്കുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പാപ്പുവിന് എല്ലാം അറിയാം. അവള്‍ ജനിച്ചത് മുതലുള്ള കാര്യങ്ങള്‍ അവള്‍ക്കറിയാം. അമ്മ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചൊക്കെ അവള്‍ക്ക് മനസിലാവും. പാപ്പുവിനോടാണ് പ്രണയത്തെക്കുറിച്ച ്താന്‍ ആദ്യം പറഞ്ഞതെന്നാണ് അമൃത പറയുന്നത്. പാപ്പു, മമ്മിക്ക് ചെറിയൊരു ലവുണ്ട്, പാപ്പുവിന് ഓക്കെയാണെങ്കില്‍ എന്ന് പറഞ്ഞ് അവളോട് പെര്‍മിഷനൊക്കെ ചോദിച്ചിരുന്നു. ഞാന്‍ നിങ്ങളെയൊന്ന് നോക്കട്ടെ എന്നായിരുന്നു അവള്‍ പറഞ്ഞത്. അവള്‍ ഹാപ്പിയാണെന്നും താന്‍ ഹാപ്പിയാണെന്ന് അവള്‍ കാണുന്നുണ്ടെന്നും അമൃത പറയുന്നു. അവള്‍ കംഫര്‍ട്ടബിള്‍ ആണെന്നും അവളര്‍ക്ക് കംഫര്‍ട്ടല്ലാത്ത ഒന്നും ചെയ്യില്ലെന്നും അമൃത പറയുന്നുണ്ട്.

ഞങ്ങള്‍ സന്തോഷമായിട്ടിരിക്കുന്നു. മ്യൂസിക്കുണ്ട് ഇപ്പോള്‍. ഞാനൊരു മ്യൂസിക്കല്‍ ഫാമിലിയിലല്ലേ ജനിച്ചത്. ഇപ്പോള്‍ തിരിച്ച് ഒരു മ്യൂസിക്കല്‍ ഫാമിലിയിലേക്ക് കയറിയ ഫീലാണെന്നാണ് അമൃത പറയുന്നത. ട്രാവല്‍ ചെയ്യുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം മ്യൂസിക്കുണ്ട്. എന്റെ പാട്ട് കറക്റ്റ് ചെയ്ത് തരും. ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെ ലൈഫ് സ്‌റ്റൈലിലേക്ക് തിരിച്ച് വന്നത് പോലെയുണ്ടെന്നും ഗായിക പറയുന്നു. സംശയങ്ങളുണ്ടെങ്കില്‍ വീട്ടില്‍ അച്ഛനോട് ചോദിക്കുന്ന പോലെ ചോദിക്കാം. പറഞ്ഞ് തരും. ഭയങ്കര സമാധാനമുണ്ട് ജീവിതത്തിലെന്നും അമൃത പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ചും അമൃത മനസ് തുറക്കുന്നുണ്ട്. എന്തെങ്കിലും നേടാന്‍ വേണ്ടിയിട്ടാണെന്ന് പറയുന്നവര്‍ക്ക് താരം മറുപടി നല്‍കുന്നുണ്ട്. ആളുകള്‍ പറയുന്ന രീതിയിലാണെങ്കില്‍ അമൃത സുരേഷ് എന്തൊക്കെ നേടിയിരിക്കണം, എവിടെയൊക്കെ എത്തിയിരിക്കണം. കാര്യം നേടാന്‍ വേണ്ടി ഒന്നും ചെയ്യുന്നയാളല്ലെന്നാണ് അമൃത പറയുന്നത്.

അതേസമയം തന്നെ വിമര്‍ശിക്കുന്നവരോട് വേറൊന്നും പറയാനില്ലെന്നും അമൃത പറയുന്നു. പറയുന്നയാളുകള്‍ക്ക് അത് കഴിഞ്ഞൊരു സമാധാനം കിട്ടുവാണെങ്കില്‍ കിട്ടിക്കോട്ടെ എന്നാണ് അമൃതയുടെ നിലപാട്. എന്തെങ്കിലും കാരണമൂലം ദേഷ്യമുണ്ടാകുമ്പോള്‍ വീട്ടില്‍ വന്ന് അച്ഛനോടും അമ്മയോടുമൊക്കെ ദേഷ്യപ്പെട്ടാല്‍ ദേഷ്യം കുറയുന്നത് പോലെ, അവര്‍ പറയട്ടെ അങ്ങനെ സമാധാനം കിട്ടുന്നുവെങ്കില്‍ കിട്ടട്ടെ എന്നും അമൃത പറയുന്നു.
പുട്ടും മുട്ടക്കറിയും പോസ്റ്റിനെക്കുറിച്ചും അമൃത മനസ് തുറക്കുന്നുണ്ട്. നമ്മള്‍ സന്തോഷത്തോടെയാണ് റിലേഷന്‍ഷിപ്പിനെക്കുറിച്ച് പറഞ്ഞത്. അതിന് വന്ന കമന്റുകള്‍ കണ്ട് ഞാന്‍ ഡൗണായിരുന്നു. ആ സമയത്താണ് പുട്ടും മുട്ടക്കറിയും പോസ്റ്റ് വന്നത്. അതേസമയം, കമന്റുകളൊന്നും ഇപ്പോള്‍ എന്നെ ബാധിക്കുന്നില്ല. നമുക്കിത് പരിചയമാണെന്നും അമൃത പറയുന്നു. അടിച്ചടിച്ച് ഇപ്പോള്‍ വേദന എന്താണെന്ന് അറിയാത്ത അവസ്ഥയാണെന്നാണ് താരം പറയുന്നത്.
Recommended Video

എന്നെക്കുറിച്ച് രണ്ട് തെറി പറഞ്ഞാല്‍ സമാധാനം കിട്ടുന്നവര്‍ക്ക് അത് കിട്ടട്ടെ. സത്യാവസ്ഥകള്‍ വേറൊന്നാണ്. എന്റെ കാര്യത്തില്‍ 99 ശതമാനം കാര്യങ്ങളും ഫേക്ക് ന്യൂസാണെന്നും അമൃത പറയുന്നു.


Click it and Unblock the Notifications