അമൃത സുരേഷിന് തലയ്ക്ക് പരുക്ക്, രണ്ട് സ്റ്റിച്ചിട്ടിട്ടുണ്ട്; വീഡിയോയുമായി താരം

കഴിഞ്ഞ ദിവസമായിരുന്നു തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ അമൃത രംഗത്തെത്തിയത്. ഇതിനിടെ അമൃത പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

മലയാളികള്‍ക്ക് സുപരിചിതയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃതയെ മലയാളികള്‍ പരിചയപ്പെടുന്നത്. അന്നത്തെ അമൃതയില്‍ നിന്നും ഇന്നത്തെ അമൃതയിലേക്ക് എത്തുമ്പോള്‍ മാറ്റങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ജീവിതാനുഭവങ്ങള്‍ അമൃതയെ കുറേക്കൂടി കരുത്തയാക്കിയിട്ടുണ്ടെന്ന് തന്നെ പറയാം. അമൃതയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നിറയുന്ന ഒന്നാണ്. ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത.

കഴിഞ്ഞ ദിവസമായിരുന്നു തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ അമൃത രംഗത്തെത്തിയത്. ഇതിനിടെ അമൃത പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തനിക്ക് അപകടം പറ്റിയതിന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. തലയ്ക്ക് പരുക്കേല്‍ക്കുകയും രണ്ട് സ്റ്റിച്ച് ഇടുകയും ചെയ്തിട്ടുണ്ട് അമൃതയ്ക്ക്.

Amrutha Suresh

സെറ്റയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നു. ഇതോടെ തല സ്‌റ്റെയറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് അമൃത പറയുന്നത്. തന്നെ കാണാന്‍ വന്ന സുഹൃത്തും അമൃതയുടെ വീഡിയോയിലുണ്ട്. താനിത് പറയുമ്പോള്‍ നിര്‍ത്താതെ ചിരിക്കുന്ന സുഹൃത്തിനെയാണ് അമൃത വീഡിയോയില്‍ കാണിച്ചു തരുന്നത്. ചിരിയ്ക്കുന്നത് പോലെയല്ല നല്ല വേദനയുണ്ടെന്നാണ് അമൃത പറയുന്നത്.

തലയ്ക്ക് അനസ്‌തേഷ്യ ഇഞ്ചക്ഷന്‍ വച്ചതിന് ശേഷമാണ് സ്റ്റിച്ചിട്ടത്. ഇപ്പോഴും വേദനയുണ്ടെന്നും അമൃത പറയുന്നു. താരത്തിന് വേഗം സുഖമാകട്ടെ എന്നാണ് ആരാധകരും സോഷ്യല്‍ മീഡിയയും പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ അമൃത പങ്കുവച്ച വീഡിയോയും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ ദിവസമാണ് തനിക്കെതിരെയുള്ള വ്യാജ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ അമൃത രംഗത്തെത്തിയത്. സഹോദരി അഭിരാമി സുരേഷായിരുന്നു ചാനലിനെതിരെ ആദ്യം രംഗത്തെത്തിയത്. മുന്‍ ഭര്‍ത്താവ് ബാല ആശുപത്രിയിലായപ്പോള്‍ കാണാന്‍ ചെന്ന അമൃത മകളുടെ മുന്നില്‍ വച്ച് ബാലയോട് കയര്‍ത്തു സംസാരിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാലിത് തെറ്റായ വാര്‍ത്തയാണെന്നും അങ്ങനെ സംഭവിച്ചിട്ടില്ലെന്നും അഭിരാമി വ്യക്തമാക്കുകയായിരുന്നു.

തങ്ങളുടെ കുടുംബത്തെ തേജോവധം ചെയ്യുന്ന ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിരാമി അറിയിച്ചിരുന്നു. പിന്നാലെയാണ് താന്‍ കേസുമായി മുന്നോട്ട് പോവുകയാണെന്ന് അറിയിച്ചു കൊണ്ട് അമൃത രംഗത്തെത്തുന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നാണ് അമൃത പറഞ്ഞത്. ഇതിനിടെ യൂട്യൂബ് ചാനല്‍ വിവാദമായ വീഡിയോ പ്രൈവറ്റാക്കി വെച്ചിരിക്കുകയാണെന്നും എന്നാല്‍ വേറെയും വീഡിയോകളുണ്ടെന്നും അറിയിച്ചു കൊണ്ട് അഭിരാമി രംഗത്തെത്തിയിരുന്നു.

മറ്റുള്ളവരെ പഴിച്ചല്ല നമ്മള്‍ നന്നാവേണ്ടത്. എല്ലാരും ഇംപെര്‍ഫെക്ട് ആണ്! ഒരു സംശയമില്ലാത്ത അളവില്‍ തന്നെ! പക്ഷെ, വീണു കിടക്കുന്ന മരം ആ ബാ ഓടി കയറാം എന്ന ആറ്റിട്യൂട് ഉണ്ടെങ്കില്‍ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് അഭിരാമി പ്രതികരിച്ചത്. അത് ഇനി ആര് തന്നെ ആണെങ്കിലും. ആ ചാനല്‍ ഇല്ലാതാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബട്ട് ഇന്നോ നാളെയോ എന്നോ ഇതേ പോലത്തെ കോണ്‍ടെന്റ് അവിടെ ഇനിയും കിടക്കുന്നുണ്ടെങ്കി, അതിനെതിരെ ഉള്ള നിയമ നടപടി എടുത്തിരിക്കും എന്നും അഭിരാമി പറഞ്ഞിരുന്നു.

Amrutha Suresh

പിന്നാലെ ചാനലിനെതിരെ പരാതി നല്‍കിയതായി അമൃത തന്നെ അറിയിക്കുകയും ചെയ്തു. പരാതിയുടെ വിവരങ്ങള്‍ സഹോദിരമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. താരങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇത്തരക്കാരെ നിലയ്ക്ക് നിർത്തേണ്ടത് അത്യാവശ്യമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

എന്നും വിവാദങ്ങളും അമൃതയുടെ കൂടെ തന്നെയുണ്ട്. കഴിഞ്ഞ ദിവസം മുന്‍ ഭർത്താവ് ബാലയെ കാണാന്‍ അമൃതയും മകളും ആശുപത്രിയിലെത്തിയതും വാർത്തയായിരുന്നു. എന്നാല്‍ ബാലയ്ക്ക് ഗുരുതരമാണെന്ന് നുണ പറഞ്ഞതാണെന്നും അമൃതയെ കൊണ്ട് മകളെ കാണിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്നും ബാലയുടെ സുഹൃത്ത് തുറന്ന് പറഞ്ഞിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ബാലയുടെ സ്ഥിതി ഗുരുതരമല്ലെന്നും ഉടനെ തിരികെ വരുമെന്നുമാണ് ഭാര്യ അറിയിച്ചിരിക്കുന്നത്.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X