For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ കല്യാണം മൂന്നാല് വട്ടം ഫിക്സ് ചെയ്തിട്ടുള്ളതാണ്, നിങ്ങളിത് കണ്ടോ? ഗോപിയോട് അമൃത

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് അമൃത സുരേഷ്. അമൃതയുടേയും ജീവിതത്തെക്കുറിച്ചും അമൃത നേരിട്ടു കടന്നു വന്ന വെല്ലുവിളികളെക്കുറിച്ചുമൊക്കെ മലയാളികള്‍ക്ക് അടുത്തറിയാം. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെയായിരുന്നു അമൃതയുടെ എന്‍ട്രി. റിയാലിറ്റി ഷോയില്‍ നിന്നും പിന്നീട് പിന്നണി ഗായികയായി മാറിയ അമൃതയെയാണ് മലയാളികള്‍ കണ്ടത്.

  Also Read: 'സുരേഷ് ​ഗോപിയുടെ ഫീമെയിൽ വേർഷനെന്ന് പലരും എന്നെ വിളിറുണ്ട്, കാര്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടും'; അർച്ചന കവി

  പിന്നണി ഗാന രംഗത്ത് സ്വന്തമായൊരു ഇടം നേടിയെടുത്ത അമൃതയുടെ സഹോദരിയാണ് അഭിനേത്രിയും ഗായികയുമൊക്കെയായ അഭിരാമി സുരേഷ്. ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും പാട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അമൃതയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. താരത്തിന്റെ വിവാഹവും വിവാഹമോചനവും പ്രണയവുമൊക്കെ എന്നും ചര്‍ച്ചയാകുന്നതാണ്.

  ഈയ്യടുത്തായിരുന്ന താനും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പ്രണയത്തിലാണെന്ന വാര്‍ത്ത അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് അമൃതയും ഗോപി സുന്ദറും പ്രണയം ലോകത്തെ അറിയിച്ചത്. എന്നാല്‍ ഇതിനെ തുടര്‍ന്ന് സദാചാരവാദികളുടെ നിരന്തരമുള്ള ആക്രമണം നേരിടേണ്ടി വരാറുണ്ട് അമൃതയ്ക്ക്. എന്നാല്‍ അത്തരം ആക്രമണങ്ങളൊന്നും അമൃതയെ തളര്‍ത്തുന്നില്ല.

  Also Read: എന്റെ സിനിമയാണ് വലുത്, മാറ്റമില്ല; മുന്നറിയിപ്പ് നൽകി തെലുങ്ക് നടൻ ബാലയ്യ

  ഇപ്പോഴിതാ 2 വര്‍ഷം മുന്‍പ് പ്രചരിച്ച തന്റെ വിവാഹ വാര്‍ത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ് അമൃത സുരേഷ്. ഓ മൈ ഗോഡ്, 2 വര്‍ഷം മുന്‍പ് വരനെ തപ്പി നടന്നൊരു വീഡിയോ, ഗോപി സുന്ദര്‍ ഇതുകണ്ടോയെന്ന ക്യാപ്ഷനോടെയായാണ് അമൃത സോഷ്യല്‍ മീഡിയയില്‍ തന്റെ വീഡിയോ പങ്കുവെച്ചത്. മുന്‍പ് എജി വ്ളോഗ്സ് യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് അമൃത വീണ്ടും പങ്കിട്ടത്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുമ്പോള്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

  തന്റെ വിവാഹവാര്‍ത്തയെക്കുറിച്ച് സംസാരിക്കുമെന്ന് കഴിഞ്ഞ എപ്പിസോഡില്‍ പറഞ്ഞിരുന്നല്ലോ. വിവാഹവാര്‍ത്തയെക്കുറിച്ച് സംസാരിക്കാനായാണ് ഞാനിവിടെ വന്നിരിക്കുന്നതെന്ന മുഖവുരയോടെയാണ് അമൃത സംസാരിച്ച് തുടങ്ങുന്നത്. അമൃത സുരേഷ് വീണ്ടും വിവാഹിതയാവുന്നു, സന്തോഷം പങ്കുവെച്ച് താരമെന്ന ക്യാപ്ഷനോടെയായാണ് വീഡിയോയിലെ വാര്‍ത്ത അവതരിപ്പിക്കുന്നത്. വീഡിയോയില്‍ വരനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അമൃത പറഞ്ഞിരുന്നു.

  അതേസമയം, താന്‍ ഇടയ്ക്ക് ചില ഫോട്ടോഷൂട്ടുകള്‍ ചെയ്തപ്പോഴും ഇതേപോലെ വിവാഹിതയാവുകയാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നുവെന്നും അമൃത പറയുന്നു. ജീവിതത്തില്‍ ചെയ്ത മിസ്റ്റേക്കുകളൊക്കെ എന്നെ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു. ഞാനിനിയൊരു നെക്സ്റ്റ് സ്റ്റെപ്പിലേക്ക് പോവുകയാണെന്നും പറഞ്ഞിരുന്നു. ഇതിനോടൊപ്പം തന്റെ ഫോട്ടോഷൂട്ടും ചേര്‍ത്തുവച്ചായിരിക്കാം വാര്‍ത്തയുണ്ടാക്കിയതെന്നാണ് അമൃത ചൂണ്ടിക്കാണിക്കുന്നത്.

  എന്റെ കല്യാണം മൂന്നാല് വട്ടം ഫിക്സ് ചെയ്തിട്ടുള്ളതാണ്. സാംസന്റെ കൂടെ വീഡിയോ ചെയ്തപ്പോള്‍ ഇവളിത്ര തരംതാഴാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. പാവം സാംസന് ഭാര്യയും കുട്ടികളുമൊക്കെയാണെന്ന് അമൃത മുമ്പത്തെ ഒരു വ്യാജ വാര്‍ത്ത ചൂണ്ടിക്കാണിച്ച് പറയുന്നുണ്ട്. എന്റെ കസിന്റെ ഫോട്ടോ വെച്ച് ഞങ്ങളുടെ കല്യാണമാണെന്നുള്ള വാര്‍ത്ത വന്നിരുന്നുവെന്നും അമൃത പറയുന്നുണ്ട്. പെട്ടെന്നൊരു ദിവസം കല്യാണം ഉറപ്പിച്ചു എന്നൊക്കെ കേള്‍ക്കുമ്പോള്‍ രസമാണ്. അതേസമയം, ഇതൊക്കെ ഇപ്പോ രസമാണെന്നും കുത്തി വേദനിപ്പിക്കുന്നതല്ലാത്തതെല്ലാം ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട് എന്നും അമൃത വീഡിയോയില്‍ പറയുന്നു.

  അതേസമയം അമൃതയും ഗോപി സുന്ദറും തങ്ങളുടെ പ്രണയം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്. യാത്രകളില്‍ നിന്നും ഷോകളില്‍ നിന്നുമുള്ള വീഡിയോകളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. മിക്ക പോസ്റ്റുകള്‍ക്കുമെതിരേയും സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം ഉണ്ടാകാറുണ്ട്. പക്ഷെ അതിലൊന്നും തളരാന്‍ അമൃതയും ഗോപിയും കൂട്ടാക്കിയിട്ടില്ല. ഇരുവര്‍ക്കും പിന്തുണയുമായും നിരവധി പേര്‍ എത്താറുണ്ട്.

  English summary
  Amrutha Suresh Shares A Video On News About Her Marriying Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X