എത്ര പെട്ടെന്നാല്ലേ ഗോപി സുന്ദര്‍ നിങ്ങളെ വിട്ടിട്ട് പോയത്! അമൃതയോട് ആരാധകന്‍; മറുപടി നല്‍കി ആരാധകര്‍
മലയാളികള്‍ക്ക് പ്രിയങ്കരിയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. സ്റ്റേജ് ഷോകൡും സജീവമാണ്. അതേസമയം അമൃതയുടെ സംഗീത ജീവിതം പോലെ തന്നെ ചര്‍ച്ചാ വിഷയമാണ് അമൃതയുടെ വ്യക്തി ജീവിതവും. നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹ മോചനവും തുടര്‍ന്നുണ്ടായ വിവാദങ്ങളൊക്കെ വലിയ വാര്‍ത്തയായിരുന്നു.
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയവും വാര്‍ത്തയായിരുന്നു. ഇരുവരും പിരിഞ്ഞിട്ട് നാളുകളായെങ്കിലും ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ നിന്നും ആ പ്രണയ ബന്ധത്തിന് മോചനം ലഭിച്ചിട്ടില്ല. താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളുടേയും വീഡിയോകളുടേയുമെല്ലാം കമന്റില്‍ ഇതേക്കുറിച്ച് ഇപ്പോഴും ആരാധകര്‍ കമന്റുകളുമായി എത്താറുണ്ട്.

ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ ചിത്രങ്ങളുടെ കമന്റിലും ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചുള്ള കമന്റുകള്‍ പ്രത്യക്ഷ്യപ്പെട്ടിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ വിദേശയാത്രയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളായിരുന്നു അമൃത പങ്കുവച്ചത്. നിരവധി പേര്‍ താരത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നെത്തിയിട്ടുണ്ട്. എന്നാല്‍ പതിവു പോലെ ചിലര്‍ അനാവശ്യ കാര്യങ്ങളാണ് കമന്റ് ചെയ്തിരിക്കുന്നത്.
''വേറെ ഒന്നും വിചാരിക്കല്ലേ, എത്ര പെട്ടെന്നാല്ലേ നിങ്ങളെ ഗോപി സുന്ദര്‍ വിട്ടിട്ടു പോയത്. അയാള്‍ക്ക് ഒരുപാട് കാര്യങ്ങളില്‍ നിങ്ങളോടുള്ള ബന്ധത്തില്‍ കെയര്‍ ചെയ്യാമായിരുന്നു'' എന്നായിരുന്നു അമൃതയുടെ പോസ്റ്റില്‍ വന്നൊരു കമന്റ്. പിന്നാലെ ആ ഈ കമന്റിന് മറുപടിയുമായി ആരാധകര്‍ എത്തുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം നോക്കിയാല്‍ പോരെ, നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിന്റെ കാര്യം നോക്കിയാല്‍ പോരെ, അതല്ലേ നല്ലത് എന്നാണ് ആരാധകര്‍ കമന്റിട്ടയാളോട് ചോദിക്കുന്നത്. അമൃത ഇതുവരേയും പ്രതികരിച്ചിട്ടില്ല.

സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സെെബർ ആക്രമണം നേരിടേണ്ടി വരുന്നണ്ട് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്കും സമാന അവസ്ഥ ഉണ്ടാകാറുണ്ട്. ബാലയുമായുള്ള വിവാഹ മോചനത്തിന്റേയും ഗോപി സുന്ദറുമായുള്ള പ്രണയത്തിന്റേയും പ്രണയ തകർച്ചയുടേയും പേരിലാണ് അമൃതയെ സോഷ്യല്‍ മീഡിയ ആക്രമിക്കുന്നത്. അതേസമയം അമൃതയ്ക്കെതിരെ ബാല നടത്തിയ ഗുരുതര ആരോപണങ്ങളും വിവാദമായിട്ടുണ്ട്. അമൃത മകളെ കാണാന്‍ തന്നെ അവനുവദിക്കുന്നില്ലെന്നായിരുന്നു ബാല ആരോപിച്ചത്. ഇതിനെതിരെ തെളിവുകള്‍ നിരവധി അമൃത രംഗത്തെത്തിയിരുന്നു.
ഈയ്യടുത്താണ് ഗോപി സുന്ദറും അമൃതയും പിരിഞ്ഞതായുള്ള വാർത്തകള്‍ പുറത്തു വരുന്നത്. എന്തുകൊണ്ടാണ് പിരിഞ്ഞതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇരുവരും നിരന്തരം സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടുന്നവരാണ്. ഗോപി സുന്ദർ ഏതൊരു സ്ത്രീയുടെ കൂടെയുള്ള ചിത്രം പങ്കുവച്ചാലും രൂഷമായ സെെബർ ആക്രമണമാണ് നേരിടേണ്ടി വരുന്നത്.


Click it and Unblock the Notifications