For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോകുന്നില്ലെന്ന് തീരുമാനിച്ചത് പാപ്പു, അവള്‍ തന്നെ നേരിട്ട് ബാലയോട് പറഞ്ഞു; ബാലയ്ക്ക് അമൃതയുടെ മറുപടി

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ കടന്നു വന്നാണ് അമൃത താരമായി മാറുന്നത്. അമൃതയുടെ വ്യ്ക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന ഒന്നാണ്. നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹ മോചനവും ഇന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. കഴിഞ്ഞ ദിവസം ബാല തന്റേയും അമൃതയുടേയും മകളെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ വിവാദമായി മാറിയിരിക്കുകയാണ്.

  Also Read: അച്ഛനല്ലേ, മകളെ കാണണം എന്ന് എനിക്കുമുണ്ടാകില്ലേ? ബാലയുടെ മകളല്ലേ എന്ന് ചോദിച്ചാല്‍ അവളെന്ത് പറയും?

  കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ പുതിയ സിനിമയായ ഷഫീഖിന്റെ സന്തോഷം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കാണവെ ബാല നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. തന്റെ മകള്‍ വരുമെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍ തന്നെ പറ്റിച്ചുവെന്നുമാണ് ബാല പറഞ്ഞത്. ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമൃത.

  Amrutha Suresh

  ബാലയുടെ പ്രസ്താവന ചര്‍ച്ചകളില്‍ നിറയുന്നതിനിടെ അമൃത തന്റെ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മകള്‍ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രമായിരുന്നു അമൃത പങ്കുവച്ചത്. ഈ ചിത്രം അമൃത ബാലയ്ക്കുള്ള മറുപടിയായിട്ടാണ് നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. പിന്നാലെ നിരവധി പേര്‍ കമന്റുകൡലൂടെ ബാലയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചെത്തുകയായിരുന്നു. ഇതിലൊരു കമന്റിനാണ് അമൃത മറുപടി നല്‍കിയിരിക്കുന്നത്.

  എന്തുകൊണ്ടാണ് ഇന്ന് പാപ്പുവിനെ അവളുടെ അച്ഛന്റെ കൂടെ വിടാതിരുന്നത്? എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയുമായി ആദ്യം എത്തിയത് അമൃതയുടെ സഹോദരിയായ അഭിരാമിയായിരുന്നു. ഞങ്ങള്‍ പാപ്പുവിനോട് ചോദിച്ചിരുന്നു. പക്ഷെ അവള്‍ക്ക് താല്‍പര്യമില്ലായിരുന്നു. പാപ്പു തന്നെയാണ് അവളുടെ അച്ഛനോട് ഫോണിലൂടെ അക്കാര്യം നേരിട്ട് പറഞ്ഞത് എന്നായിരുന്നു അഭിരാമിയുടെ മറുപടി. പിന്നാലെ അമൃതയും മറുപടിയുമായി എത്തി.

  നിങ്ങളുടെ ആത്മാര്‍ത്ഥമായ കരുതല്‍ ഞാന്‍ മനസിലാക്കുന്നു. നിങ്ങളുടെ അറിവിലേക്കായി പറയാം, വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ വിഷയത്തില്‍ കോടതി തീരുമാനം എടുത്തിട്ടുണ്ട്. ഞാന്‍ നിയമം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതില്‍ കൂടുതലോ കുറവോ ഇല്ല. മാധ്യമങ്ങള്‍ക്കും ഡ്രാമകള്‍ക്കും പിന്നാലെ പോകരുത്. പിന്നെ, ഇത് പാപ്പുവിന്റെ തീരുമാനമാണ്. അവള്‍ സന്തോഷത്തോടെയിരിക്കട്ടെ. ആ കുഞ്ഞിനെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടണ്ട. വിനീതമായ അഭ്യര്‍ത്ഥനയാണ്, എന്നായിരുന്നു അമൃതയുടെ മറുപടി.

  Also Read: എനിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തു, ഫ്രോഡ് ആരാണെന്ന് മനസിലായോ? മകളെ വിടാതെ എന്നെ പറ്റിച്ചതാണെന്ന് നടന്‍ ബാല

  പിന്നാലെ ഈ മറുപടി പങ്കുവച്ചു കൊണ്ട് അമൃത സോഷ്യല്‍ മീഡിയയിലൂടെ മാധ്യമങ്ങളോട് ഒരു അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. തന്റെ മകളെ അനാവശ്യ വാര്‍ത്തകളിലേക്ക് വലിച്ചിടരുതെന്നാണ് അമൃതയുടെ അഭ്യര്‍ത്ഥന.

  Bala

  മാധ്യമങ്ങളോട് വിനീതമായൊരു അഭ്യര്‍ത്ഥന. മാധ്യമശ്രദ്ധ കിട്ടാന്‍ പാപ്പുവിനെ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിടരുത്. അവളൊരു കുഞ്ഞ് കുട്ടിയാണ്. തന്റെ ജീവിതം സന്തോഷത്തോടെ ആസ്വദിക്കുകയാണ്. വാര്‍ത്തകളിലും ഫീഡുകളിലും അഭിമുഖങ്ങളിലും അനാവശ്യമായി അവളുടെ പേര് പറഞ്ഞ് അവളെ വേദനിപ്പിക്കരുത്. അവള്‍ക്ക് പഠിത്തത്തിലും മറ്റും ശ്രദ്ധിക്കാനുണ്ട്. ഒരു അമ്മയുടെ വിനീതമായ അപേക്ഷയാണെന്നാണ് അമൃത പറഞ്ഞത്.

  ഇതിനിടെ അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. പിന്നോട്ട് പോകാനുള്ള ഓപ്ഷന്‍ ജീവിതത്തില്‍ ഇല്ല. അതുകൊണ്ട് പാസ്റ്റിലെ തെറ്റുകളില്‍ നിന്നും പഠിച്ചുകൊണ്ട് മുന്നോട്ടു തന്നെ നീങ്ങുക എന്ന താന്‍ തന്നെ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. മറ്റൊരു സ്‌റ്റോറിയില്‍ ഒരു റിലേഷന്‍ഷിപ്പിനെ തകര്‍ക്കുന്ന കാര്യം എന്താണെന്ന ചോദ്യത്തിന് ഷെഫാലി വര്‍മ നല്‍കുന്ന മറുപടിയും ്അമൃത പങ്കുവച്ചിട്ടുണ്ട്.

  അനാദരവ്. അത് ആരംഭിക്കുന്നത് ചെറിയ തമാശകളില്‍ നിന്നുമാണ്. നമ്മള്‍ക്കത് മനസിലാക്കാനാകില്ല. ഓ അവള്‍ പണ്ടേ അങ്ങനാണ് എന്നൊക്കെ പറഞ്ഞാണ് തുടങ്ങുക എന്നായിരുന്നു ഷെഫാലിയുടെ, അമൃത പങ്കുവച്ച, വാക്കുകള്‍.

  Read more about: amrutha suresh
  English summary
  Amrutha Suresh Tells It Was Pappu's Decision To Not Go To Bala's Movie Release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X