എന്തിനാ മമ്മൂക്ക് എന്നെ ഇങ്ങനെ വാരുന്നത്? മമ്മൂട്ടിയോട് അന്ന് കാര്‍ത്തിക, വീഡിയോ വെെറല്‍

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു കാര്‍ത്തിക. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിരവധി ഹിറ്റു ചിത്രങ്ങളിലെ നായികയാകാന്‍ കാര്‍ത്തികയ്ക്ക് സാധിച്ചു. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കാന്‍ കാര്‍ത്തികയ്ക്ക് സാധിച്ചു. ഇതിനിടെ ഇപ്പോഴിതാ കാര്‍ത്തികയുടേയും മമ്മൂട്ടിയുടേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറുകയായിരുന്നു. കരിയിലക്കാറ്റു പോലെ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും കാര്‍ത്തികയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അച്ഛും മകളുമായിട്ടായിരുന്നു രണ്ടു പേരും അഭിനയിച്ചത്. അതുകൊണ്ട് തന്നെ ഇരുവരും നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ തെളിവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്ന വീഡിയോ.

സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടോ

സിനിമയ്ക്ക് പുറത്ത് മമ്മൂട്ടി വളരെ രസികനാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇതിന്റെ തെളിവാണ് ഈ പഴയ വീഡിയോ. കാര്‍ത്തികയ്ക്ക് സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടോ എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് കാര്‍ത്തിക മറുപടി നല്‍കുന്നതാണ് വീഡിയോയിലുള്ളത്. ഒരു ഹോബി എന്ന നിലയ്ക്ക് ഓക്കെ ആണെന്നായിരുന്നു കാര്‍ത്തികയുടെ മറുപടി. ഇതിന് മറുചോദ്യവുമായി മമ്മൂട്ടി എത്തി. ഹോബി എന്നാല്‍ വിശ്രമ വേളയിലെ വിനോദം എന്ന രീതിയിലാണോ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം.

ആകെയുള്ള ആശ

ഇതോടെ കാര്‍ത്തിക തന്റെ മറുപടി വിശദമാക്കി. അങ്ങനെയല്ലെന്നും ഇപ്പോള്‍ താന്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും പഠിത്തം പൂര്‍ത്തിയാക്കിയിട്ട് കുറച്ച് നല്ല മലയാളം സിനിമകള്‍ കൂടി ചെയ്യണം എന്നേ ആശയുള്ളൂവെന്നും ഇതൊരു പ്രൊഫഷനാക്കി തുടരാനില്ലെന്നുമായിരുന്നു കാര്‍ത്തികയുടെ വിശദീകരണം. ഇത് കേട്ടതോടെ മമ്മൂട്ടി വിടാന്‍ കൂട്ടാക്കാതെ മറുപടിയുമായി എത്തുകയായിരുന്നു.

അഭിനയം എന്നത് പെര്‍ഫോമിംഗ് ആര്‍ട്ടാണ്. അഭിനയകലയാണ്. അതൊരു ദൈവീകമായ സിദ്ധിയാണ്. ഞങ്ങള്‍ക്ക് ആകെയുള്ള ആശാ കേന്ദ്രമാണ് കാര്‍ത്തിക. സിനിമ ഞങ്ങളുടെയെല്ലാം വയറ്റില്‍ പിഴപ്പാണ്. നായികയില്ലാതെ സിനിമയില്ല. അതുകൊണ്ട് അതിനെ ഒരു ഹോബിയായി എടുക്കാതെ പ്രാഫഷന്‍ ആയി എടുക്കൂ എന്നായിരുന്നു മമ്മൂട്ടിയുടെ രസകരമായ പ്രതികരണം.

ഇങ്ങനെ വാരുന്നത്

ഇതോടെ കുഴങ്ങിപ്പോയ കാര്‍ത്തികയും മറുപടിയുമായെത്തി. അങ്ങനെയൊന്നുമല്ല. ഇഷ്ടം പോലെ നല്ല നല്ല കുട്ടികളുണ്ട്. എന്തിനാ മമ്മൂക്ക എന്നെ ഇങ്ങനെ വാരുന്നത് എന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു കാര്‍ത്തിക. 1987ലായിരുന്നു ഇപ്പോള്‍ വൈറലായി മാറുന്ന ഈ വീഡിയോ ചിത്രീകരിക്കുന്നത്. വീഡിയോയില്‍ ഇരുവരേയും കൂടാതെ ശ്രീനിവാസന്‍, കല്‍പ്പന തുടങ്ങിയവരേയും കാണാന്‍ സാധിക്കും.

അവസാനം പുറത്തിറങ്ങിയ സിനിമ

രസകരമാണ് കാര്‍ത്തികയുടെ സിനിമ കരിയര്‍. 1984 മുതല്‍ 1988 വരെയുള്ള നാല് വര്‍ഷങ്ങള്‍ മാത്രമാണ് കാര്‍ത്തിക സിനിമയില്‍ സജീവമായി അഭിനയിച്ചിരുന്നത്. ഇതിനോടകം തന്നെ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി സിനിമകളില്‍ അഭിനയിക്കാന്‍ കാര്‍ത്തികയ്ക്ക് സാധിച്ചിട്ടുണ്ട്. മണിച്ചെപ്പ് തുറന്നപ്പോള്‍ ആയിരുന്നു അരങ്ങേറ്റ സിനിമ. പിന്നീട് ദേശാടനക്കിളികള്‍ കരയാറില്ല, കരിയിലക്കാറ്റു പോലെ, എന്റെ എന്റേത് മാത്രം, അടിവരുകള്‍, താളവട്ടം, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, നായകന്‍, ഉണ്ണികളെ ഒരു കഥ പറയാം, ജനുവരി ഒരു ഓര്‍മ്മ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

1988 ലായിരുന്നു കാര്‍ത്തികയുടെ വിവാഹം. ഡോക്ടര്‍ സുനില്‍ കുമാറിനെയാണ് കാര്‍ത്തിക വിവാഹം കഴിച്ചത്. ഒരു മകനുണ്ട്. ഈയ്യടുത്തായിരുന്നു കാര്‍ത്തികയുടെ മകന്റെ വിവാഹം. 1991 ല്‍ പുറത്തിറങ്ങിയ ആവണികുന്നില്ലെ കിന്നരിപ്പൂക്കള്‍ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ.

വീഡിയോ കാണാം

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X