ഒരു നായികയ്ക്കും ഈ ഗതി വരുത്തരുതേ ദൈവമേ! നവ്യയാണെന്ന് ബോധ്യപ്പെടുത്താന്‍ പാടുപെട്ട് നവ്യ
ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ സലീം കുമാറിന്റെ ഡാന്‍സ് മാസ്റ്റര്‍ വിക്രം ജയസൂര്യയുടെ ചന്തുവിനോട് ചോദിക്കുന്നുണ്ട് ഇത്ര പോപ്പുലറായ എന്നെ കണ്ടിട്ട് മനസിലായില്ലെടാ ജാഡ തെണ്ടീ എന്ന്. മലയാളികള്‍ ഇന്നും ഓര്‍ത്ത് ചിരിക്കുന്ന രംഗങ്ങളിലൊന്നാണത്. ഇപ്പോഴിതാ ഈ രംഗം മലയാളികളുടെ മനസിലേക്ക് വീണ്ടും ഓടിയെത്തുകയാണ്. അതിന് കാരണക്കാരിയാകട്ടെ ആ ചിത്രത്തിലെ നായികയായ നവ്യ നായരും.
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടില്ല, മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായികയാണ് നവ്യ നായര്‍. നീണ്ട പത്ത് വര്‍ഷം സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്ന നവ്യ ഈയ്യടുത്താണ് ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുന്നത്. മലയാളികളുടെ എന്നത്തേയും ജനപ്രീയ നടിമാരില്‍ ഒരാളാണ് നവ്യ നായര്‍.

താരം എന്നതിലുപരി തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയെ പോലെയാണ് മലയാളികള്‍ നവ്യയെ സ്‌നേഹിച്ചത്. നന്ദനത്തിലെ ബാലാമണിയായിട്ടാണ് നവ്യയെ മലയാളികള്‍ ഇന്നും കാണുന്നത്. അതുകൊണ്ട് തന്നെ എത്രകാലം കഴിഞ്ഞാലും നവ്യയോടുള്ള മലയാളികളുടെ ആ സ്‌നേഹവും വാത്സല്യവും ഒട്ടും കുറയില്ല. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ നവ്യയ്ക്ക് ലഭിച്ച സ്വീകരണം അതിന്റെ തെളിവാണ്.
എന്നാല്‍ ഇപ്പോള്‍ നവ്യ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. നവ്യയെ ആരാണെന്ന് മനസിലാകാതെ നില്‍ക്കുന്നൊരു ചേച്ചിയുടെ വീഡിയോയാണ് നവ്യ പങ്കുവച്ചത്. സുഹൃത്തുക്കളുടെ കൂടെ ചായകുടിക്കാനായിട്ടായിരുന്നു നവ്യ കടയിലെത്തിയത്. പക്ഷെ നവ്യയെ തിരിച്ചറിയാന്‍ ചായക്കടയിലെ ചേച്ചിയ്ക്ക് സാധിച്ചില്ല. ആരാണെന്ന് മനസിലായോ എന്ന് നവ്യ ചോദിച്ചപ്പോള്‍ മനസിലായില്ലെന്നായിരുന്നു മറുപടി. നവ്യ അടുത്ത് ചെന്ന് സൂക്ഷിച്ച് നോക്കാന്‍ പറഞ്ഞിട്ടും രക്ഷയില്ല.
നന്ദനം സിനിമ കണ്ടിട്ടുണ്ടോ എന്ന് നവ്യ ചോദിച്ചപ്പോള്‍ ഉണ്ടെന്ന് ചേച്ചി പറയുന്നു. അതിലെ ബാലാമണിയാണ് താന്‍ എന്ന് പറഞ്ഞതും ആള്‍ക്ക് കത്തി. ശരിക്കും! എന്ന് അവര്‍ അത്ഭുതത്തോടെ ചോദിക്കുമ്പോള്‍ അതേ നവ്യ നായരാണെന്ന് നവ്യയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിചയപ്പെടുത്തുകയായിരുന്നു. പിന്നാലെ തന്നെ മനസിലാകാതെ നിന്ന ചേച്ചിയെ നവ്യ പരിചയപ്പെടുകയും ചെയ്യുന്നുണ്ട്. മറയൂരിലെ രേവതിക്കുട്ടിയാണ് ആ നാട്ടിന്‍ പുറത്തെ ചായക്കടക്കാരി ചേച്ചി.

അധികം വൈകാതെ തന്നെ വീഡിയോ വൈറലായി മാറുകയാണ്. അതേ ഈ കാണുന്ന ഞാന്‍ ഇല്ലേ, അത് ഞാനല്ല. ശരിക്കുമുള്ള ഞാന്‍ വേറെ എവിടെയോ ആണ്, ഒരു പാവം സിനിമ നടിയുടെ രോധനം, ആ അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അമ്മയെ വീട്ടില്‍ ഒതുങ്ങാതെ വല്ലപ്പോഴാണേലും സിനിമക്കോ മറ്റോ കൊണ്ട് പോകേണ്ടത് മക്കളുടെയും ഭര്‍ത്താവിന്റെയും ഉത്തരവാദിത്തം ആയിരുന്നു, ഒരു നടിയ്ക്കും ആ ഗതി വരുത്തരുതേ, മാമുക്കോയയുടെ കുഞ്ചാക്കോ ബോബനല്ലേ എന്ന ഡയലോഗ് ഓര്‍മ്മ വരുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.
അതേസമയം ബാലാമണിയെ അറിയാത്തവരുണ്ടാകില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്റെ അമ്മമ്മയ്ക്ക് ബാലാമണിയെന്ന് പറഞ്ഞാലേ അറിയൂ, ഞാന്‍ കുറേയായി നവ്യ നായര്‍ എന്നാണ് ചേച്ചിയുടെ പേര് എന്ന് പഠിപ്പിക്കുന്നു. പക്ഷെ അമ്മ പറയുന്നത് ഞാന്‍ ബാലാമണിയെന്നെ പറയൂ എന്നാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. ഒടുവില്‍ നവ്യ അപ്പോള്‍ ആരാണ് ഞാന്‍, ഒരു ഷോഡ! എന്നൊക്കെ സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നുണ്ട്.


Click it and Unblock the Notifications