For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മമ്മൂക്കയോടെയുള്ള പേടി കാരണം ചെയ്തുപോയതാണ് അത്; ദൂരെ മാറി നിന്ന് നമ്മളെ നോക്കികൊണ്ടിരിക്കും': ഇന്ദ്രൻസ്

  |

  മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ഇന്ദ്രന്‍സ്. തലമുറ വ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ നടനെ ആരാധിക്കുന്നത്. കോമഡി വേഷങ്ങളും അഭിനയപ്രാധാന്യമുള്ള ക്യാരക്ടർ വേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. ഇന്ന് സിനിമയിലെ നിറസാന്നിധ്യമാണ് ഇന്ദ്രൻസ്. മലയാള സിനിമയ്ക്ക് അഭിവാജ്യഘടകമായി മാറി കഴിഞ്ഞു നടൻ.

  അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ മികവ് പ്രേക്ഷകർ കണ്ടതാണ്. സൂപ്പർ താരമൊന്നും അല്ലാതിരുന്നിട്ട് കൂടി ഈ പ്രകടനങ്ങളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ ഇന്ദ്രൻസിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം.

  Also Read: അന്ന് അടുത്ത സുഹൃത്തുക്കൾ, ഇന്ന് രണ്ട് പരിചയക്കാർ മാത്രം; തൃഷയ്ക്കും നയൻതാരയ്ക്കും ഇടയിൽ സംഭവിച്ചത്

  സിനിമയിൽ വസ്ത്രാലങ്കാരകനായാണ് ഇന്ദ്രൻസ് സിനിമയിൽ എത്തുന്നത്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അമ്മാവനൊപ്പം തയ്യൽക്കാരനായും ജോലി നോക്കിയിരുന്നു. അതിനിടെ നാടകത്തിലൂടെ അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് വസ്ത്രാലങ്കാരത്തിലൂടെ തന്നെ ബിഗ് സ്‌ക്രീനിൽ അവസരം ഉണ്ടാക്കി. പിന്നീട് അഭിനയത്തിൽ സജീവമാവുകയായിരുന്നു.

  മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം ഇന്ദ്രൻസ് ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. പലരുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ട് നടൻ. വസ്ത്രാങ്കരകനായി പ്രവർത്തിച്ച നാൾ മുതലുള്ളതാണ് ചിലരുമായുള്ള സൗഹൃദങ്ങൾ ഇപ്പോഴിതാ, അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രൻസ്. മമ്മൂട്ടിയെ ഭയങ്കര പേടി ആയിരുന്നു എന്നും ഇന്ദ്രൻസ് പറയുന്നുണ്ട്. പോപ്പർ സ്റ്റോപ്പ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ജഗതി ചേട്ടൻ ആണ് തുടക്കത്തിൽ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്ത ആൾ. ജഗതി ചേട്ടനും തിലകൻ ചേട്ടനും ഒപ്പം നിൽക്കാനാണ് ഏറെ പ്രയാസം. അവരുടെ ടൈമിങ്ങും അവർ ചെയ്യുന്നതിൽ വീഴ്ച വന്നാൽ അത് സഹിക്കാത്തവർ ഒക്കെയാണ്. കോസ്റ്റുമർ എന്ന നിലക്ക് ജഗതി ചേട്ടനൊക്കെ എന്നോട് സ്നേഹമായിരുന്നു. ചേട്ടന്റെ കൂടെ ചെറിയ സീനുകൾ ചെയ്യുമ്പോൾ പോലും ഭയങ്കര സപ്പോർട്ട് ആയിരുന്നു.

  ലാലേട്ടനും സ്നേഹമാണ്. ആൾ ഡയറക്ടർ പറയുന്നതൊക്കെ അനുസരിച്ച് ചെയ്ത് പോകും. അങ്ങനെ ഒന്നിലും ഇടപെടില്ല. കോസ്റ്യൂമിന്റെ കാര്യത്തിൽ ആണെങ്കിൽ പോലും. പുള്ളി പുള്ളിയുടെ കാര്യത്തിലും എല്ലാത്തിലും വളരെ ലാളിത്യമാണ്. ഞാൻ അവിടെ പദ്മരാജൻ സാറിന്റെ ഒക്കെ അവിടെ വെച്ച് ലാൽ സാറിനെ നേരത്തെ മുതൽ കാണാറുണ്ടായിരുന്നു. അന്ന് മുതലുള്ള സ്നേഹമാണ്.

  സ്ഫടികത്തിൽ ഒരുമിച്ച് അഭിനയിച്ചതൊക്കെ നല്ല ഓർമകളാണ്. സ്ഫടികത്തിൽ അഭിനയിക്കാൻ വേണ്ടി മാത്രമാണ് ആ സിനിമയിൽ കോസ്റ്റും ചെയ്യാൻ പോയത്. ഗാന്ധിമതി ബാലൻ ചേട്ടൻ പറഞ്ഞത് ആ സിനിമയിൽ കോസ്റ്റും ചെയ്താൽ ഒരു കഥാപാത്രം ചെയ്യാമെന്ന് ആണ്. അങ്ങനെയാണ് പോയത്.

  മമ്മൂക്കയെ എനിക്ക് പേടിയാണ്. മമ്മൂക്കയുടെ ഡ്രസിന്റെ കാര്യത്തിലൊക്കെ ഭയങ്കരായ ശ്രദ്ധയാണ്. ദൂരെ മാറി നിന്ന് നമ്മളെ നോക്കുകയൊക്കെ ചെയ്യും. കണ്ണൊക്കെ എല്ലായിടത്തേക്കും പോകും. ഭയങ്കര ഡിസ്‍സിപ്ലിൻറെ ആളാണ്. അങ്ങനെ ഒക്കെ ആയിരുന്നു. എനിക്ക് ഭയങ്കര ബഹുമാനമായിരുന്നു.

  Also Read: മക്കളോടൊപ്പം ഇരുന്ന് അവളുടെ രാവുകൾ കണ്ടിട്ടുണ്ട്, അവർക്ക് ഇഷ്ടപ്പെട്ടത് ആ രംഗമായിരുന്നു; സീമ പറഞ്ഞത്

  അദ്ദേഹത്തെ പേടിച്ചിട്ട് ഞാൻ റെഡി മെയ്‌ഡ്‌ ഷർട്ടാണെന്ന് പറഞ്ഞ് തയ്ച്ച വസ്ത്രം കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അത് ഞാൻ പേടിച്ചിട്ടാണ്. ഇവനെ കണ്ടാൽ തന്നെ ഇവന് തയ്യൽ അറിയോ എന്ന് നോക്കി പോകും. പിന്നീട് ഞാൻ ആ കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.

  സുരേഷ് ഗോപി കുട്ടികളെ പോലെയാണ് ചിലപ്പോൾ പെട്ടെന്ന് ഒക്കെ പിണങ്ങും. ഭയങ്കര സ്നേഹമാണ്. ഒരു ഉപദ്രവവും ഇല്ലാത്തയാളാണ്‌. നമ്മുടെ വീട്ടു കാര്യങ്ങൾ ഉൾപ്പെടെ ശ്രദ്ധിക്കുകയും മറ്റും ചെയ്യും. ദിലീപ് നല്ല കൂട്ടുകാരനാണ്. ക്യാരക്ടർ റോളുകൾ എനിക്ക് ചെയ്യാൻ പറ്റുമെന്ന ധൈര്യം തന്നത് ദിലീപാണ്,' ഇന്ദ്രൻസ് പറഞ്ഞു.

  Read more about: indrans
  English summary
  Anandham Paramanandam Actor Indrans Recalls His Memories Working With Mammootty, Mohanlal Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X