ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തി, പല അവസരങ്ങളും നഷ്ടമായി; ആ വിഷമം ഇപ്പോഴുമുണ്ട്!

മലയാളികള്‍ക്ക് സുപരിചിതയാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലടക്കം കയ്യടി നേടാന്‍ അനന്യയ്ക്ക് സാധിച്ചിട്ടുണ്ട്. ശിക്കാര്‍ മുതല്‍ അനന്യ തന്റെ മികവ് തെളിയിച്ച സിനിമകള്‍ നിരവധിയാണ്. നായികയായി മാത്രമല്ല സഹനടിയായും അനന്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേസമയം ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അനന്യ. പിന്നീട് പൃഥ്വിരാജ് നായകനായ ഭ്രമം എന്ന ചിത്രത്തിലൂടെയായിരുന്നു അനന്യയുടെ തിരിച്ചുവരവ്.

പിന്നാലെ വന്ന അപ്പനിലെ പ്രകടനവും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും അതിന് കാരണമായി മാറിയ തെറ്റായ പ്രചരണത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനന്യ. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനന്യ മനസ് തുറന്നത്. തന്നെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പ്രചരിച്ച തെറ്റായ വാര്‍ത്തയാണ് തന്റെ ഇടവേളയിലേക്ക് നയിച്ചതെന്നാണ് അനന്യ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Ananya

''ആ വിഷമം ഇപ്പോഴുമുണ്ട്. വിവാഹ ശേഷം ഞാന്‍ സിനിമകള്‍ ചെയ്യുന്നില്ല, ഇന്‍ഡസ്ട്രിയില്‍ ഇല്ല, ജോലി ചെയ്യാന്‍ തീരെ താല്‍പര്യമില്ല എന്നൊക്കെ ഞാന്‍ പറയുകയോ അറിയുകയോ ചെയ്യാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. അതിനാല്‍ വന്ന സിനിമകള്‍ പോയിട്ടുണ്ട്. സത്യത്തില്‍ കല്യാണം കഴിഞ്ഞ് പിറ്റേദിവസം നാടോടിമന്നന്റെ സെറ്റില്‍ പോയ ആളാണ് ഞാന്‍. ഒരു വര്‍ഷം പോലും ബ്രേക്ക് എടുത്തിട്ടില്ല. പക്ഷെ എന്തുകൊണ്ടോ അങ്ങനൊരു സംസാരം വന്നു.

ഞാനായിട്ട് അത് മാറ്റിപ്പറയാനും പോയില്ല. പറയുന്നവര്‍ പറയട്ടെ എന്നു കരുതി. പക്ഷെ അത് കരിയറിനെ ബാധിച്ചു. അങ്ങനെ വരുമ്പോള്‍ നമ്മളും ഡൗണ്‍ ആകും. പക്ഷെ സിനിമ നമ്മളെ തേടി വരുന്നത് പോലെ ഇടയ്ക്കും തലയ്ക്കും നല്ല കഥാപാത്രങ്ങള്‍ നമ്മളിലേക്ക് തേടിയെത്തും. അങ്ങനെയുള്ള സിനിമകള്‍ വരുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്. സ്വന്തം ഭാഷയില്‍ സിനിമകള്‍ കുറയുമ്പോഴാണ് കൂടുതല്‍ സങ്കടം. തമിഴിലും തെലുങ്കിലും വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും മലയാളത്തില്‍ സിനിമ ചെയ്യുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും വ്യത്യസ്തമാണല്ലോ.നല്ല നല്ല സിനിമകള്‍ വീണ്ടും തേടിയെത്തിയതിനാല്‍ ഇപ്പോള്‍ സന്തോഷമുണ്ട്. '' എന്നാണ് അനന്യ പറയുന്നത്.

Ananya

അതേസമയം സിനിമയിലെ ടൈപ്പ് കാസ്റ്റിംഗിനെക്കുറിച്ചും അനന്യ സംസാരിക്കുന്നുണ്ട്. അമ്മ വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിനെക്കുറിച്ച് ഒപ്പമുണ്ടായിരുന്ന മഞ്ജു പിള്ള സംസാരിക്കുന്നതിനിടെയാണ് അനന്യയും അനുഭവം പങ്കിട്ടത്. 'ടൈപ്പ് കാസ്റ്റിംഗ് എല്ലാത്തിലും ഉണ്ട്. ശിക്കാറിന് ശേഷം വന്ന സിനിമകളില്‍ അധികവും പാവപ്പെട്ട വീട്ടിലെ കുട്ടിയുടേതായിരുന്നു. പഠിക്കുന്നതും വീട് നോക്കുന്നതുമെല്ലാം ആ കുട്ടിയായിരിക്കും. അങ്ങനെ കുറേ സിനിമകള്‍ വന്നു. നായികയാണെങ്കിലും അങ്ങനെ വരും' എന്നാണ് അനന്യ പറഞ്ഞത്.

അതേസമയം സ്വർഗം ആണ് അനന്യയുടെ പുതിയ സിനിമ. മഞ്ജു പിള്ളയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അനന്യ തന്റെ ഇടവേളയെക്കുറിച്ച് സംസാരിച്ചത്. നിരവധി സിനിമകളാണ് അനന്യയുടേതായി അണിയറയിലുള്ളത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സിനിമകള്‍ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Read more about: ananya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X