എന്നെ കയറില്‍ കെട്ടി കൊക്കയിലേക്ക് തൂക്കിയിട്ടു; ഡ്യൂപ്പിനെ വെക്കാമെന്ന് ലാലേട്ടന്‍, വേണ്ടെന്ന് ഞാന്‍ പറഞ്ഞു
സോഷ്യല്‍ മീഡിയയിലും സിനിമാപ്രേമികള്‍ക്കിടയിലുമെല്ലാം ഇപ്പോള്‍ ചര്‍ച്ചാ വിഷയം മഞ്ഞുമ്മല്‍ ബോയസ് ആണ്. ചിത്രം മലയാളക്കരയും കടന്ന് തമിഴ് നാട്ടിലും വന്‍ വിജയമായി മാറുകയാണ്. ചിത്രം ഇതിനോടകം തന്നെ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മാറിയിട്ടുണ്ട്. 10 കോടിയ്ക്ക് മുകളിലാണ് തമിഴ്‌നാട്ടില്‍ നേടിയത്. ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ നൂറ് കോടിയിലേക്കുള്ള കുതിപ്പിലാണ്.
മഞ്ഞുമ്മല്‍ ബോയ്‌സ് ബ്ലോക്ബസ്റ്റര്‍ ആയതോടെ ഗുണാ കേവും ചര്‍ച്ചകളില്‍ നിറയുകയാണ്. ഒപ്പം ഗുണാകേവില്‍ ചിത്രീകരിച്ച സിനിമകളും. വളരെ ചുരങ്ങിയ സിനിമകള്‍ മാത്രമേ ഗുണ കേവില്‍ ചിത്രീകരിച്ചിട്ടുള്ളൂ.അക്കൂട്ടത്തില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായ ശിക്കാര്‍. ചിത്രത്തില്‍ അനന്യ ഡ്യൂപ്പില്ലാതെ ചെയ്ത ആക്ഷന്‍ രംഗം വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതേക്കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനന്യ മനസ് തുറക്കുകയാണ്.

ശിക്കാറില്‍ അഭിനയിക്കുന്നത് 2009-10 കാലഘട്ടത്തിലാണ്. അന്ന് താന്‍ 21-22 വയസുള്ള ചെറിയ പെണ്‍കുട്ടിയായിരുന്നു. അന്ന് കമലഹാസന്റെ ഗുണ ചിത്രീകരച്ച ഗുഹയില്‍ അഭിനയിക്കുന്നു എന്നതിന്റെ ത്രില്ലിലായിരുന്നു താനെന്നാണ് അനന്യ പറയുന്നത്. അതേസമയം അവിടെ ഷൂട്ട് ചെയ്യുന്നതിലെ അപകട സാധ്യത തന്റെ മനസിലുണ്ടായിരുന്നില്ലെന്നും അനന്യ പറയുന്നുണ്ട്. ആ പ്രായത്തിന്റെ സ്വഭാവമായിരിക്കും അന്നത്തെ പേടിയില്ലായ്മയെന്നാണ് അനന്യ പറയുന്നത്.
കയറില്‍ കെട്ടി കൊക്കയിലേക്ക് തൂക്കി ഇട്ടിരിക്കുകയാണ്. താഴേക്ക് നോക്കിയാല്‍ കൊക്ക ആണ്. വളരെ ശ്രദ്ധയോടെ സുരക്ഷിതമായി ആണ് ന്നെ കയര്‍ കൊണ്ട് കെട്ടി ഇറക്കിയതെന്നും അനന്യ പറയുന്നത്. തനിക്ക് പകരം ഡ്യൂപ്പിനെ വച്ച് ചെയ്യാം എന്ന് മോഹന്‍ലാലും സംവിധായകനുമുള്‍പ്പടെ എല്ലാവരും അനന്യയോട് പറഞ്ഞിരുന്നു. എന്നാല്‍ വേണ്ട, ഞആന്‍ ചെയ്‌തോളാം എന്നായിരുന്നു അനന്യയുടെ മറുപടി. പക്ഷെ തുടക്കത്തില്‍ ആരും അതിന് സമ്മതിച്ചില്ല. ഒടുവില്‍ തന്റെ ആത്മവിശ്വാസം കണ്ട് അവര്‍ സമ്മതിക്കുകയായിരുന്നുവെന്നും അനന്യ ഓര്‍ക്കുന്നു.
ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍ ആയ ത്യാഗരാജന്‍ മാസ്റ്റര്‍ നല്‍കിയ പിന്തുണയും അനന്യ സ്മരിക്കുന്നുണ്ട്. കൂടാതെ പപ്പേട്ടനും ലാലേട്ടനും മുഴുവന്‍ ക്രൂവും നല്ല പിന്തുണ നല്‍കിയിരുന്നു എന്നും അനന്യ ഓര്‍ക്കുന്നു. ചിത്രത്തില്‍ തന്നെ മുകളിലേക്ക് കയര്‍ വലിച്ച് പൊക്കുന്നര രംഗമുണ്ട്. യഥാര്‍ത്ഥത്തില്‍ അന്ന് കയര്‍ വലിക്കുന്നത് ലാലേട്ടനും ത്യാഗരാജന്‍ മാസ്റ്ററും അടക്കമുള്ളവരായിരുന്നുവെന്നാണ് അനന്യ പറയുന്നത്.

തനിക്ക് അന്ന് അങ്ങനെ പേടി ഒന്നും തോന്നിയില്ല. ചെയ്യുന്നത് പൂര്‍ണ്ണതയോടെ ചെയ്യുക എന്ന് മാത്രമേ അപ്പൊ ആലോചിച്ചുള്ളു എന്നാണ് അനന്യ പറയുന്നത്. അതേസമയം താന്‍ മാത്രമല്ല പപ്പേട്ടനും ലാലേട്ടനും സംവിധാന സഹായികളും ക്യാമറ ക്രൂവും ഉള്‍പ്പടെയുള്ളവര്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. അങ്ങനെ എല്ലാവരും ഒരുപോലെ കഷ്ടപ്പെട്ടതുകൊണ്ടാണ് സിനിമ ഇത്ര നന്നായി വന്നതെന്നും അനന്യ പറയുന്നു.
ഗുണ കേവിലേക്ക് ക്യാമറയും മറ്റു പ്രോപര്‍ട്ടികളും ഇറക്കുന്നതൊക്കെ ബുദ്ധിമുട്ട് ആയിരുന്നു. ലാലേട്ടന്‍ ഉള്‍പ്പടെയുള്ളവര്‍ സാധനങ്ങള്‍ ഇറക്കാന്‍ സഹായിച്ചിരുന്നു എന്നും അനന്യ ഓര്‍ക്കുന്നു. ഗുണ കേവിലെ കാലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ സൃഷ്ടിച്ച വെല്ലുവിളികളും അനന്യ ഓര്‍ക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് മൂടല്‍മഞ്ഞ് വന്ന് ഒന്നും കാണാതെയാകും, ഇടയ്ക്കിടെ മഴയും പെയ്യുമായിരുന്നുവെന്നും ആ സമയത്ത് ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വരുമായിരുന്നുവെന്നും അനന്യ പറയുന്നു.


Click it and Unblock the Notifications











