എന്റെ ഒമ്പതാമത്തെ പ്രണയമാണ്, പണം കണ്ടു വീണതല്ല; ഭര്‍ത്താവിനെക്കുറിച്ച് അനന്യ പറഞ്ഞത്‌

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനന്യ. ബാലതാരമായിട്ടാണ് അനന്യ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും നിറ സാന്നിധ്യമായി മാറുകയായിരുന്നു അനന്യ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് അനന്യ. സിനിമ പോലെ തന്നെ അനന്യയുടെ വിവാഹവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു. പ്രണയ വിവാഹമായിരുന്നു അനന്യയുടേത്.

വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹമെന്നും, വീടുവിട്ടിറങ്ങിപ്പോവുകയായിരുന്നു എന്നൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വിവാഹബന്ധം അധികം പോവില്ലെന്ന് പറഞ്ഞവര്‍ക്ക് ജീവിതത്തിലൂടെയാണ് അനന്യ മറുപടി നല്‍കിയത്. ഇതിനിടെ ഇപ്പോഴിതാ അനന്യയുടെ ഒരു പഴയകാല വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രണയം

പെട്ടെന്ന് ഒരു പ്രണയം സംഭവിക്കുമോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ എന്റെ ഒരു അനുഭവം വച്ചിട്ട് നടക്കും എന്ന് പറയാന്‍ ആകും എന്നാണ് അനന്യ പറയുന്നത്. തിരുവനന്തപുറത്തുവച്ചാണ് കണ്ടുമുട്ടുന്നത്. അനന്യയെ കാണുന്നത് ഒരു ഹോട്ടലില്‍ വച്ചിട്ടാണ്. അതിനു മുന്‍പേ തന്നെ മനസ്സില്‍ പ്രണയം ഉണ്ടായിരുന്നുവെന്നാണ് ആഞ്ജനേയന്‍ പറയുന്നത്.

ഞങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കണോ ജീവിക്കണോ, സെപ്പറേറ്റ് ചെയ്യാണോ എന്നൊക്കെയുള്ളത് രണ്ടു വ്യക്തികളുടെ ഇഷ്ടമാണ്. എന്റെ രണ്ടാമത്തെ പ്രണയം ആണ് അനന്യ. ആദ്യത്തെ പ്രണയം വിവാഹത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ അത് പിരിഞ്ഞു പോവുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഇപ്പോള്‍ അനന്യയോട് മാത്രമാണ് പ്രണയമെന്നും ഭര്‍ത്താവ് പറയുന്നുണ്ട്.

 നിശ്ചയം


നിശ്ചയം നടക്കുന്ന സമയം തന്നെ എനിക്ക് എല്ലാം അറിയാമായിരുന്നു. ഡിവോഴ്‌സ് ആകും എന്ന് നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു. പക്ഷെ ഞാന്‍ അത് വീട്ടില്‍ പറഞ്ഞിരുന്നില്ല ഒരു പക്ഷേ എന്റെ ഈഗോ കൊണ്ടാകാം എന്നാണ് അനന്യ പറയുന്നത്. അതേസമയം, അമ്മയ്ക്ക് വിവരങ്ങള്‍ എല്ലാം അറിയാമായിരുന്നു. ഈ കാര്യങ്ങള്‍ ഒക്കെയും ഞാന്‍ അനന്യയുടെ അമ്മയെ അറിയിച്ചിരുന്നു എന്നാണ് ആഞ്ജനേയന്‍ പറയുന്നത്.

എന്റെ ഒന്‍പതാമത്തെ പ്രണയം ആണ് ഏട്ടന്‍ എന്നാണ് അനന്യ പറയുന്നത്. ഞാന്‍ പുള്ളിയെ കണ്ടല്ല പുള്ളിയുടെ പണത്തില്‍ ആണ് വീണത് എന്ന് വിവാഹ നിശ്ചയം കഴിഞ്ഞത് മുതല്‍ കേള്‍ക്കുന്നുണ്ടെന്നും അനന്യ പറയുന്നുണ്ട്. എന്നാല്‍ എന്റെ വീട്ടിലും അത്യാവശ്യം സൗകര്യങ്ങളോടെയാണ് എന്നെ പപ്പ വളര്‍ത്തിയത്. ഒന്നിലും കുറവ് വരാതെയാണ് ഞാന്‍ ജീവിച്ചത്. അങ്ങനെ പണം കൊണ്ടുപോകേണ്ട ഒരു ആവശ്യവും ഇല്ല എന്നാണ് അനന്യ പറയുന്നത്.

വിവാഹം

അതിനിടെ ആദ്യ വിവാഹം വേര്‍പിരിയാന്‍ ഉണ്ടായ കാരണത്തെ കുറിച്ചും ആഞ്ജനേയന്‍ മനസ് തുറക്കുന്നുണ്ട്. വിവാഹശേഷമുള്ള പ്രതിസന്ധികളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞ് തന്നെയാണ് വിവാഹം നടത്തിയത്. അധികമാരുമറിയാത്ത സാധാരണക്കാരനായിരുന്ന അദ്ദേഹം വിവാഹത്തോടെ എല്ലാവരും അറിയുന്ന ആളായി മാറിയെന്നാണ് അനന്യ പറയുന്നത്. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിട്ടുള്ള കാലമത്രയും ഞങ്ങള്‍ നന്നായി മുന്‍പോട്ട് പോകുമെന്നും അനന്യ പറയുന്നത്.

ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തി

ഒരിടവേളയ്ക്ക് ശേഷം ഭ്രമം എന്ന ചിത്രത്തിലൂടെയാണ് അനന്യ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. ചിത്രത്തിലെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. അപ്പന്‍ ആണ് അനന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയമാണ് ഒടിടിയില്‍ നേടിയത്. അനന്യയുടെ പ്രതികരണവും കയ്യടി നേടിയിരുന്നു. സണ്ണി വെയ്നായിരുന്നു ചിത്രത്തിലെ നായകന്‍. തിരിച്ചുവരവില്‍ ശക്തമായ സാന്നിധ്യമായി മാറുകയാണ് അനന്യ. ഈയ്യടുത്തായിരുന്നു അനന്യയുടെ സഹോദരന്റെ വിവാഹം നടന്നത്. വിവാഹ വേദിയില്‍ അനന്യ താരമായി മാറിയിരുന്നു. അനന്യയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു.

More from Filmibeat

Read more about: ananya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X