For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനിയന് വേണ്ടി പെണ്ണുകാണാന്‍ പോയ അനന്യ; ആ കഥ ഇങ്ങനെയെന്ന് താരം

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനന്യ. നിരവധി സിനിമകളിലൂടെ കയ്യടി നേടിയ അനന്യ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. അതേസമയം അനന്യയുടെ ജീവിതത്തിലെ സന്തോഷകരമായ ദിവസങ്ങളാണിത്. അനന്യയുടെ കുടുംബത്തിലേക്ക് പുതിയൊരു അംഗം എത്തിയിരിക്കുകയാണ്. അനന്യയുടെ സഹോദരന്‍ വിവാഹിതനായിരിക്കുകയാണ്.

  Recommended Video

  പെണ്ണ് കാണാൻ പോയത് ഞാൻ തന്നെ | Ananya Response | Ananya Brother Marriage | *Celebrity

  Also Read: 'കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതിയത്, പിന്നീട് കരച്ചിലും നേർച്ചയും പ്രാർഥനയുമായിരുന്നു'; അനുഭവം പറഞ്ഞ് മഷൂറ

  ഗുരുവായൂരില്‍ വച്ച് ഓഗസ്റ്റ് 22നായിരുന്നു അനന്യയുടെ സഹോദരന്‍ അര്‍ജുനും മാധവി ബാലഗോപാലും വിവാഹിതരായത്. വിവാഹത്തിലെ താരം അനന്യ തന്നെയായിരുന്നു. വിവാഹത്തില്‍ നിന്നുമുള്ള അനന്യയുടേയും കുടുംബത്തിന്റേയും വരന്റേയും വധുവിന്റേയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അനിയന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അനന്യ.

  തന്റെ അനിയന്റെ പെണ്ണിനെ കണ്ടുപിടിച്ചത് താന്‍ ആണെന്നാണ് അനന്യ പറയുന്നത്. താന്‍ അനിയന് വേണ്ടി പെണ്ണുകാണാന്‍ പോയ കഥയും താരം പങ്കുവെക്കുന്നുണ്ട്. പെണ്ണുകാണാന്‍ പോയത് താന്‍ ഒറ്റയ്ക്കാണെന്നും അനന്യ പറയുന്നതു. അതേസമയം ആദ്യ പരിചയപ്പെടലില്‍ത്തന്നെ മാധവിയെ തനിക്ക് ഒരുപാട് ഇഷ്ടമായതായും അനന്യ പറഞ്ഞു. അര്‍ജുന്റെയും മാധവിയുടെയും വിവാഹ റിസപ്ഷനില്‍ സംസാരിക്കുകയായിരുന്നു അനന്യ. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''എന്റെ അനുജന്‍ അര്‍ജുനു വേണ്ടി പെണ്ണുകാണാന്‍ ആദ്യമായി പോയത് ഞാനാണ്. കുട്ടിയെ കണ്ട് എനിക്ക് ഇഷ്ടമായി. മാധവി നല്ല കുട്ടിയാണ്, കുഴപ്പമില്ല എന്ന് ഞാന്‍ വീട്ടില്‍ വിളിച്ചു പറഞ്ഞു. അതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി അവളെ ഞങ്ങള്‍ക്ക് അറിയാം. അഞ്ചുമാസം മുന്‍പ് വിവാഹ നിശ്ചയം നടത്തി. അതോടെ അവര്‍ക്ക് പ്രണയിക്കാന്‍ സമയം കിട്ടി. ഇന്ന് ഇവിടെ അര്‍ജുന്റെ സുഹൃത്ത് പറയുന്നതു കേട്ടു അവരുടേത് വര്‍ഷങ്ങളായുള്ള പ്രണയവിവാഹം ആണെന്ന്. കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി. കാരണം പെണ്‍കുട്ടിയെ ആദ്യമായി കണ്ടത് ഞാനാണ്. അതുകൊണ്ട് എനിക്ക് വാസ്തവം അറിയാം'' എന്നാണ് അനന്യ പറഞ്ഞത്.

  പിന്നാലെ തന്റെ നാത്തൂനെക്കുറിച്ച് അനന്യ സംസാരിച്ചു. അസമയത്ത് മാധവി ബെംഗളുവില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ഇപ്പോള്‍ എറണാകുളത്താണ് ജോലി ചെയ്യുന്നതെന്നും അനന്യ പറയുന്നു. അതേസമയം താന്‍ മാധവിയുടെ ഏട്ടത്തിയമ്മയായി നില്‍ക്കാനൊന്നും പോകുന്നില്ലെന്നും അനന്യ പറയുന്നുണ്ട്. അനിയന്‍ തന്നെ 'എടോ' എന്നൊക്കെയാണ് വിളിക്കുന്നത്. അതുകൊണ്ട് മാതുവിനും താന്‍ ഒരു സഹോദരിയായിരിക്കുമെന്നാണ് അനന്യ പറയുന്നത്.

  വളരെ ഓപ്പണ്‍ ആയി സംസാരിക്കുന്ന ഒരു ബന്ധമാണ് ഭാര്യ മാതുവുമായി തനിക്ക് ഉള്ളതെന്നും അനന്യ പറയുന്നു. സന്തോഷമായി ജീവിക്കുക എന്നു മാത്രമേ അവരോടു പറയാനുള്ളൂവെന്നും എന്റെയും ഭര്‍ത്താവിന്റെയും എല്ലാവിധ പിന്തുണയും അവര്‍ക്ക് ഉണ്ടാകുമെന്നും അനന്യ പറഞ്ഞു.

  അനന്യയുടെ സഹോദരന്റെ വിവാഹത്തിന് സിനിമാ ലോകത്തു നിന്നും നിരവധി പേരുമെത്തിയിരുന്നു.
  അനന്യയുടെ സുഹൃത്തുക്കളായ ദേവി ചന്ദന, രചന നാരായണന്‍ കുട്ടി, പാരീസ് ലക്ഷ്മി, സ്വാസിക തുടങ്ങിയവര്‍ എത്തിയിരുന്നു. ഭര്‍ത്താവിന്റെ സഹോദരിയാണെങ്കിലും അനന്യ തനിക്ക് തന്റെ ചേച്ചിയാണെന്നാണ് മാധവി പറയുന്നത്. ആദ്യം സംസാരിക്കുമ്പോള്‍ തൊട്ട് ചേച്ചി എന്ന രീതിയില്‍ തന്നെയാണ് കണ്ടത്. രണ്ട് പേര്‍ക്കും എന്തും പരസ്പരം തുറന്നു സംസാരിക്കാമെന്നും അനന്യ പറയുന്നു.

  ബാലതാരമായിട്ടാണ് അനന്യ സിനിമയിലെത്തുന്നത്. പിന്നീട് പോസിറ്റീവ് എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അനന്യ ഒരിടയ്ക്ക് സിനമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഈയ്യടുത്ത് അനന്യ സിനിമയിലേക്ക് തിരികെ വരികയായിരുന്നു. പൃഥിരാജ് ചിത്രമായ ഭ്രമത്തിലൂടെയാണ് അനന്യുടെ തിരിച്ചുവരവ്, സണ്ണി വെയ്ന്‍ നായകനായ അപ്പന്‍ അടുത്തിടെ അനന്യ അഭിനയിച്ച് പുറത്തിറങ്ങിയ മലയാള സിനിമ. പിന്നാലെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അനന്യ അഭിനയിക്കുന്നുണ്ട്.

  Read more about: ananya
  English summary
  Ananya Tells How She Found The Bride For Her Brother In His Marriage Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X