twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാപ്പയ്ക്ക് പുതിയൊരു ജീവിതം വേണമെന്ന് ഉമ്മയും ആഗ്രഹിച്ചതാണ്, ഇരുന്ന് കരയുകയല്ല: അനാര്‍ക്കലി മരിക്കാര്‍

    |

    മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. കഴിഞ്ഞ ദിവസമായിരുന്നു അനാര്‍ക്കലിയുടെ പിതാവിന്റെ പുനര്‍വിവാഹം നടന്നത്. വാപ്പയുടെ വിവാഹത്തിന്റേയും വധുവിന്റേയുമെല്ലാം ചിത്രങ്ങള്‍ അനാര്‍ക്കലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കണ്ണൂരില്‍ വച്ചായിരുന്നു വിവാഹം. അനാര്‍ക്കലിയും സഹോദരിയും വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

    മനംകവര്‍ന്ന് ജാന്‍വി കപൂര്‍; ഹോട്ട് ഫോട്ടോഷൂട്ട്

    വാപ്പയുടെ വിവാഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചകളെ കുറിച്ച് അനാര്‍ക്കലി പ്രതികരിക്കുകയാണ്. തന്റെ ഉമ്മയെ കുറേപേര്‍ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ഉമ്മ സങ്കടപ്പെട്ടിരിക്കുകയല്ലെന്നും അവര്‍ ഹാപ്പിയാണെന്നും അനാര്‍ക്കലി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അനാര്‍ക്കലിയുടെ പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്.

    വളരെ നോര്‍മല്‍

    എന്റെ വാപ്പയുടെ കല്യാണത്തെ കുറിച്ച് ഇന്നലെ സ്റ്റോറിയിട്ടിരുന്നു. അതിന് ശേഷം ഒരുപാട് കാര്യങ്ങളൊക്കെ നടന്നു. വാര്‍ത്തയെക്കെ വന്നു. എനിക്കിത് വളരെ നോര്‍മല്‍ ആയിട്ടുള്ള കാര്യമാണ്. അതുകൊണ്ട് വാര്‍ത്തയാകും എന്നൊന്നും കരുതിയിരുന്നില്ല. എനിക്കിത് നോര്‍മല്‍ ആയി കാണാന്‍ സാധിക്കുന്നു എന്നതില്‍ സന്തോഷിക്കുന്നു. ഇന്നലെ കുറേ മെസേജുകള്‍ വന്നിരുന്നു, പക്ഷെ വോയ്‌സ് ഇടാനൊന്നും പറ്റിയിരുന്നില്ല. എന്റെ ഉമ്മയും വാപ്പയും കഴിഞ്ഞ ഒരു വര്‍ഷമായി പിരിഞ്ഞു കഴിയുകയാണ്. മുപ്പത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം.

    ഉമ്മ തകര്‍ന്നു പോകത്തൊന്നുമില്ല

    ഞാനും ചേച്ചിയും വാപ്പയെ കല്യാണം കഴിപ്പിക്കുന്നതിനെ കുറിച്ചും നമ്മള്‍ വഴി ആളെ കണ്ടെത്തുന്നതിനെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നു. പക്ഷെ അവസാനം പുള്ളി തന്നെ തന്റെ ആളെ കണ്ടെത്തി. അതാണ് സംഭവിച്ചത്. ഈ സംഭവത്തിന് ശേഷം കുറേ പേര്‍ എന്റെ ഉമ്മയെ വിളിച്ച് പോട്ടെ സാരമില്ല വിഷമിക്കണ്ട എന്നൊക്കെ പറയുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്നുണ്ട്. ഇവരോടൊക്കെ പറയാനുള്ളത് നിങ്ങളൊക്കെ എന്റെ ഉമ്മയെ ഒരുപാട് തെറ്റിദ്ധരിച്ചിട്ടുണ്ട്. ഞാന്‍ ആദ്യമായും അവസാനമായും കൂള്‍ എന്ന് വിളിക്കുന്ന വ്യക്തി എന്റെ ഉമ്മയാണ്.

    വാപ്പ വേറെ കല്യാണം കഴിച്ചുവെന്ന് കരുതി ഉമ്മ തകര്‍ന്നു പോകത്തൊന്നുമില്ല. ഡിവോഴ്‌സ് ആകാന്‍ ഉമ്മയ്ക്ക് ഉമ്മയുടേതായ കാരണങ്ങളുണ്ടായിരുന്നു. വാപ്പ കല്യാണം കഴിഞ്ഞെന്ന് കരുതി ഇന്നലെ മൊത്തം സങ്കടപ്പെട്ടിരിക്കുകയായിരുന്നില്ല ഉമ്മ. അവര്‍ ആഗ്രഹിച്ചത് ഒരു സിംഗിള്‍ ലൈഫാണ്. അതവര്‍ വളരെ സന്തോഷത്തോടെ തന്നെ ജീവിക്കുന്നുമുണ്ട്. വാപ്പ സിംഗിള്‍ ലൈഫ് ആയിരുന്നില്ല ആഗ്രഹിച്ചത്. അതുകൊണ്ട് വിവാഹം കഴിച്ചു. പൊതുവെ പുരുഷന്മാര്‍ക്ക് ഒരു കൂട്ടില്ലാതെ പറ്റില്ല, സ്ത്രീകളെ പോലയല്ല.

    ഉമ്മയ്ക്ക് പുരോഗമന ചിന്ത

    അതൊരു ചോയ്‌സ് ആണ്. അതില്‍ എന്റെ ഉമ്മയ്ക്ക് പുരോഗമന ചിന്തയാണുള്ളത്. ഞങ്ങളെ വളര്‍ത്തിയതും അങ്ങനെയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് വാപ്പയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതും അതിന്റെ വളരെ നല്ലൊരു ഭാഗമാകാന്‍ സാധിച്ചതും. ഞങ്ങള്‍ക്കിത് വളരെ നോര്‍മലാണ്. വാപ്പ ഒറ്റയ്ക്കായിരുന്നു. അദ്ദേഹത്തിന് ഇനിയുള്ള ജീവിതകാലം ഒറ്റയ്ക്ക് കഴിയാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. അദ്ദേഹം സന്തോഷിച്ച് കാണാനാണ് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നതും. അതുകൊണ്ടാണ് കല്യാണത്തിന് പോവുകയും വളരെ സന്തോഷത്തോടെ കൊച്ചുമ്മയെ സ്വീകരിക്കുകയും ചെയ്തത്.

    അവരുടെ കൂടെ നില്‍ക്കുക

    കുറേ പേര്‍ പറഞ്ഞു നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്നൊക്കെ. ഞാന്‍ പറയുന്നത്, ഇങ്ങനത്തെ ചെറിയ കാര്യങ്ങളൊന്നും കോപ്ലിക്കേറ്റഡ് ആക്കരുതെന്നാണ്. ഒരു കൂട്ട് വേണമെന്നതൊക്കെ വളരെ അടിസ്ഥാനപരമായ കാര്യമാണ്. അതിന്റെ കൂടെ നില്‍ക്കാതെ വാപ്പയുടെ ജീവിതത്തില്‍ എന്റെ ഉമ്മയല്ലാതെ വേറൊരാള്‍ പാടില്ല എന്നൊക്കെ പറയുന്നത് സ്വാര്‍ത്ഥതയാണ്. വേറൊരു കല്യാണം കഴിക്കുന്നതോ വേറൊരാള്‍ ജീവിതത്തില്‍ വരുന്നതോ വളരെ സന്തോഷമുള്ള കാര്യമാണ്. ഞാനിതൊന്നും കോപ്ലിക്കേറ്റഡ് ആക്കാറില്ല. അദ്ദേഹത്തിന് കല്യാണം കഴിക്കണമെന്ന് തോന്നി അദ്ദേഹം കല്യാണം കഴിച്ചു. അതൊരാളുടെ വ്യക്തിപരമായ കാര്യമാണ്. മക്കളുടെ അഭിപ്രായം ചോദിക്കേണ്ട കാര്യം പോലുമില്ല. നമുക്ക് ചെയ്യാനുള്ളത് അവരെ സന്തോഷിപ്പിക്കുക അവരുടെ കൂടെ നില്‍ക്കുക എന്നതാണ്.

    Recommended Video

    The only Malayalam actor Which Mohanlal follow on Instagram | FilmiBeat Malayalam
    ദാറ്റ്‌സ് റിയലി കൂള്‍

    ചെറുപ്പത്തില്‍ എന്നെ നിങ്ങളുടെ കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന് പറയുമായിരുന്നു. ഇപ്പോള്‍ എനിക്കെന്റെ വാപ്പയുടെ കല്യാണത്തിന് കൂടാന്‍ പറ്റി. ദാറ്റ്‌സ് റിയലി കൂള്‍. എന്റെ ഉമ്മയെ ഇത് ബാധിച്ചിട്ടേയില്ല. ഉമ്മ കൂളാണ്. വാപ്പ സന്തോഷിച്ച് കാണാനാണ് ഉമ്മയും ആഗ്രഹിച്ചത്. വേര്‍പിരിഞ്ഞെങ്കിലും 30 കൂടെ ജീവിച്ചതിന്റെ സ്‌നേഹം കാണില്ലേ. ഉമ്മയെ വിളിച്ച് പോട്ടെ സാരമില്ല നമുക്ക് വേറെ കല്യാണം ആലോചിക്കാം എന്നൊന്നും ആരും പറയണ്ട. അവര്‍ വളരെ ഹാപ്പിയാണ്. ഉമ്മ സങ്കടപ്പെട്ടിരിക്കുകയോ കരയുകയോ അല്ല. എന്നു പറഞ്ഞ് അനാര്‍ക്കലി തന്റെ വാക്കുകള്‍ അവസാനിപ്പിക്കുകയാണ്.

    ഞങ്ങള്‍ക്ക് പറയാനുള്ളത്

    വിവാഹം എന്നത് തീര്‍ത്തും വ്യക്തിപരമായ തീരുമാനമാണ്. ഒരിക്കല്‍ വിവാഹം കഴിക്കുകയും ബന്ധം വേര്‍പ്പെട്ടുവെന്നും കരുതി വീണ്ടുമൊരു വിവാഹം കഴിക്കുന്നതില്‍ സമൂഹം തെറ്റ് കാണേണ്ടതില്ല. തന്റെ മുന്‍ പങ്കാളി വിവാഹം കഴിക്കുന്നതിന്റെ പേരില്‍ ഒരാളെ പിന്തുടര്‍ന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റമാണ്.

    വീഡിയോ കാണാം

    Read more about: anarkali marikar
    English summary
    Anarkali Marikar Opens Up About Her Father's Marriage And How Mother Reacted, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X