'മീ ടൂ' കാരണം ആണുങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ട്, നേരിട്ടറിയാം, പക്ഷെ അത് ചുരുക്കം മാത്രം: അനാര്‍ക്കലി

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി ഉയരെ ഉള്‍പ്പടെയുള്ള സിനിമകളിലൂടെയാണ് താരമാകുന്നത്. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും താരമാണ് അനാര്‍ക്കലി. അഭിനയത്തിന് പുറമെ പാട്ടിലും മികവ് തെളിയിച്ചിട്ടുണ്ട് അനാര്‍ക്കലി. തന്റെ നിലപാടുകൡലൂടേയും അനാര്‍ക്കലി കയ്യടി നേടിയിട്ടുണ്ട്.

ഈയ്യടുത്തിറങ്ങിയ സുലൈഖാ മന്‍സിലിലെ നായികയായിരുന്നു അനാര്‍ക്കലി. പാട്ടും ഡാന്‍സുമൊക്കെയായി സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അനാര്‍ക്കലി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളിലുള്ള അനാര്‍ക്കലിയുടെ നിലപാടുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സിനിമയിലെ സ്ത്രീശാക്തീകരണത്തെക്കുറിച്ചും മീ ടുവിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അനാര്‍ക്കലി.

Anarkali Marikar

നാളുകള്‍ മുമ്പ് ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വാണിജ്യ സിനിമകളിലെ സ്ത്രീശാക്തീകരണമെന്നത് ഒരു പെണ്ണ് ഒറ്റയ്ക്ക് നിന്ന് കുറേപേരെ അടിച്ചിടുന്നതാണെന്നാണ് അനാര്‍ക്കലി ചൂണ്ടിക്കാണിക്കുന്നത്. 'മീ ടൂ' വില്‍ വരുന്ന ചില വ്യാജ ആരോപണങ്ങള്‍ കാരണം ആണുങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടെന്നും അനാര്‍ക്കലി പറയുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

'വാണിജ്യ സിനിമകളിലെ സ്ത്രീശാക്തീകരണമെന്നത് ഒരു പെണ്ണ് ഒറ്റയ്ക്ക് നിന്ന് അഞ്ചാറുപേരെ അടിച്ചിടുന്നതൊക്കെയാണ് . അത് ആണുങ്ങള്‍ക്ക് പോലും സാധ്യമല്ല. സ്ത്രീപക്ഷരാഷ്ട്രീയം സംസാരിക്കുന്ന ഒരുപാട് ഓഫ് ബീറ്റ് സിനിമകളുണ്ട്. പക്ഷേ അതൊന്നും ആരും കാണുന്നില്ല. ആ ഒരു സ്ഥിതി മാറണം' എന്നാണ് സ്ത്രീപക്ഷ സിനിമകളെക്കുറിച്ചുള്ള അനാര്‍ക്കലിയുടെ നിലപാട്.

അതേസമയം സമൂഹത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും അനാര്‍ക്കലി സംസാരിക്കുന്നുണ്ട്. മുമ്പത്തെക്കാളും ആളുകള്‍ക്ക് ടോക്സിക് റിലേഷന്‍ഷിപ്സ് എന്താണെന്നുള്ളതൊക്കെ മനസ്സിലായി തുടങ്ങിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നാണ് അനാര്‍ക്കലി പറയുന്നത്. അതൊന്നും സ്നേഹമല്ലയെന്നുള്ള ബോധം ആളുകള്‍ക്കുണ്ടായി തുടങ്ങിയിട്ടുണ്ട്. എന്നാലും ഇപ്പോള്‍ 'കലിപ്പന്റെ കാന്താരി'മാര്‍ കുറച്ച് കൂടുതലാണെന്നും അനാര്‍ക്കലി അഭിപ്രായപ്പെടുന്നുണ്ട്. അനാര്‍ക്കലിയുടെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ഉയരെയിലേത്.

ടോക്‌സിക്ക് ആയ കാമുകനില്‍ നിന്നും രക്ഷപ്പെടാനുള്ള നായികയുടെ ശ്രമത്തിന് കൂടെ നില്‍ക്കുന്ന കൂട്ടുകാരിയായിരുന്നു ഉയരെയിലെ അനാര്‍ക്കലിയുടെ കഥാപാത്രം. ഉയരെ സിനിമയ്ക്ക് ശേഷം ഒരുപാട് പേര്‍ എനിക്ക് മെസേജ് ചെയ്തിരുന്നു.ഞാന്‍ ഉയരെയില്‍ അവതരിപ്പിച്ച കഥാപാത്രം പോലൊരാള്‍ ജീവിതത്തിലുണ്ടായാല്‍ നന്നായേനെയെന്നൊക്കെ മെസേജുകളുണ്ടായിരുന്നുവെന്നാണ് അനാര്‍ക്കലി ഓര്‍ക്കുന്നത്. അതേസമയം, ടോക്സിക് റിലേഷന്‍ഷിപ്പില്‍ അകപ്പെട്ടുപോയ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നുവെന്നാണ് അനാര്‍ക്കലി തുറന്നു പറയുന്നത്.

അതൊരു ടോക്സിക് റിലേഷന്‍ഷിപ്പാണെന്ന് ഞാന്‍ അവള്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തിരുന്നു. ആ റിലേഷന്‍ഷിപ്പില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ അവളെ ഒരുപാട് പ്രേരിപ്പിച്ചിരുന്നുവെന്നും അനാര്‍ക്കലി തുറന്ന് പറയുന്നു. എന്നാല്‍ അത്തരത്തിലുള്ള റിലേഷന്‍ഷിപ്പില്‍ അകപ്പെട്ടുപോയവരോട് നമ്മളെത്രപറഞ്ഞാലും അവര്‍ക്കത് മനസ്സിലാകണമെന്നില്ലെന്നാണ് അനാര്‍ക്കലി ചൂണ്ടിക്കാണിക്കുന്നത്. ആണുങ്ങള്‍ ഒരിടത്തും മാറ്റിനിര്‍ത്തപ്പെടാറില്ലെന്നും ഭൂരിപക്ഷ ലൈംഗികാരോപണങ്ങളും സത്യസന്ധമാണെന്നും അല്ലാത്തവ വളരെ ചുരുക്കം മാത്രമാണെന്നും അനാര്‍ക്കലി അഭിപ്രായപ്പെടുന്നുണ്ട്.

Anarkali Marikar

'ആണുങ്ങള്‍ ഒരിടത്തും മാറ്റിനിര്‍ത്തപ്പെടാറില്ല. എന്നാല്‍ ആണുങ്ങള്‍ക്കും പ്രശ്നങ്ങളുണ്ട്. പക്ഷേ അതിന് കാരണം ആണുങ്ങള്‍ തന്നെയാണ്. ഒരിക്കലും സ്ത്രീകളല്ല. 'മീ ടൂ' വില്‍ വരുന്ന ചില വ്യാജ ആരോപണങ്ങള്‍ കാരണം ആണുങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ട്. അങ്ങനെ പ്രശ്നങ്ങള്‍ നേരിട്ടയാളെ എനിക്ക് പേഴ്സണലി അറിയാം. പക്ഷേ അത് വളരെ ചുരുക്കം മാത്രമാണ്. ഭൂരിപക്ഷ ലൈംഗികാരോപണങ്ങളും അങ്ങനെയല്ല'' എന്നാണ് മീ ടുവിനെക്കുറിച്ച് അനാര്‍ക്കലി പറയുന്നത്.

സമൂഹത്തിലെ തെറ്റായ വ്യവസ്ഥിതി മൂലം പുരുഷന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അനാര്‍ക്കലി സംസാരിക്കുന്നുണ്ട്. ആണുങ്ങള്‍ പൊതുവേ കരയാനൊക്കെ ബുദ്ധിമുട്ടുള്ളയാളുകളായിരിക്കും. ഇമോഷന്‍സ് പ്രകടിപ്പിക്കാനും ആരെങ്കിലുമായിട്ട് കംഫര്‍ട്ട് ആവാനൊക്കെ ആണുങ്ങള്‍ കുറച്ച് പ്രയാസം നേരിടുന്നത് പോലെ തോന്നിയിട്ടുണ്ട് എന്നാണ് അനര്‍ക്കലി പറയുന്നത്. എന്നാല്‍ ഇതിനൊക്കെ കാരണം ഇവിടുത്തെ തെറ്റായ വ്യവസ്ഥിതിയാണ്. പുരുഷന്മാര്‍ തന്നെയാണ് ഈ തെറ്റായ വ്യവസ്ഥിതി ഉണ്ടാവാന്‍ കാരണമെന്നും അനാര്‍ക്കലി ചൂണ്ടിക്കാണിക്കുന്നു.

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X