കാമുകന് അത് വലിയ തലവേദനയായി, ആ സ്വഭാവം ഞാനങ്ങ് മാറ്റി; മനസ് തുറന്ന് അനാര്‍ക്കലി

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ സ്വയം അടയാളപ്പെടുത്താന്‍ അനാര്‍ക്കലിയ്ക്ക് സാധിച്ചിട്ടുണ്ട്. ആനന്ദം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഉയരെയിലെ വേഷമാണ് അനാര്‍ക്കലിയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്. ഈയ്യടുത്തിറങ്ങിയ സുലൈഖ മന്‍സില്‍ എന്ന ചിത്രത്തിലെ അനാര്‍ക്കലിയുടെ നായിക വേഷം ഹിറ്റായി മാറിയിരുന്നു.

അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനാര്‍ക്കലി. പാട്ടിലും ഡാന്‍സിലുമൊക്കെ മികവ് തെളിയിച്ചിട്ടുണ്ട് അനാര്‍ക്കലി. താരത്തിന്റെ പാട്ടുകളും ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അനാര്‍ക്കലിയുടെ കാഴ്ചപ്പാടുകളും നിലപാടുകളുമെല്ലാം കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ റെഡ് എഫ് എമ്മിന് നല്‍കിയ അനാര്‍ക്കലിയുടെ അഭിമുഖം ശ്രദ്ധ നേടുകയാണ്.

Anarkali Marikar

നേരത്തെ റെഡ് എഫ്എമ്മിന് അനാര്‍ക്കലി നല്‍കിയ അഭിമുഖം വൈറലായി മാറിയിരുന്നു. ഈ അഭിമുഖത്തിന് ശേഷം താന്‍ ചിന്തിച്ച കാര്യങ്ങളെക്കുറിച്ച് ്അനാര്‍ക്കലി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ എന്തെങ്കിലും അബദ്ധം പറഞ്ഞുവോ എന്ന് ആലോചിക്കുകയായിരുന്നു. എല്ലാവരോടും ഞാന്‍ ഇങ്ങനൊരു ഉത്തരം പറഞ്ഞിട്ടുണ്ട് അത് പ്രശ്‌നമാകാന്‍ സാധ്യതയുണ്ടോ എന്ന് ചോദിക്കുമായിരുന്നു. എന്റെ സുഹൃത്ത് പറഞ്ഞിരുന്നു പ്രശ്‌നമാകാന്‍ സാധ്യതയുണ്ടെന്ന്. അതുപോലെ തന്നെ പ്രശ്‌നമാവുകയും ചെയ്തുവെന്നാണ് അനാര്‍ക്കലി പറയുന്നത്.

വിഷമം വന്നാല്‍ എന്ത് ചെയ്യുമെന്ന് പറഞ്ഞത് കേറിയങ്ങ് കൊളുത്തിയെന്ന് അവതാരകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാമുകന് അത് വലിയൊരു തലവേദനയായെന്ന് തോന്നുന്നു. കുറേ പേര്‍ അവരെ ടാഗ് ചെയ്യുകയും പേഴ്‌സണലായി അയക്കുകയുമൊക്കെ ചെയ്തു. എടാ നീ ഫെയ്മസ് ആയല്ലോ എന്ന് ചോദിച്ച് കുറേ പേര്‍ അവന് മെസേജ അയച്ചു. ഭയങ്കര ഇംപാക്ടുണ്ടായെന്നാണ് അനാര്‍ക്കലി പറയുന്നത്.

അഭിമുഖങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ കാണാറുണ്ടോ എന്നും അനാര്‍ക്കലിയോട് ചോദിക്കുന്നുണ്ട്. കാണാറുണ്ട്. കുഴപ്പമില്ല, പ്രശ്‌നമായിട്ടൊന്നുമില്ലെന്നാണ് അനാര്‍ക്കലി പറയുന്നത്. എന്നാല്‍ ചിലതൊക്കെ ബാധിക്കാറുണ്ട്. ബാധിക്കുമ്പോള്‍ ആരോടെങ്കിലും ഷെയര്‍ ചെയ്യും. രണ്ട് മൂന്ന് ദിവസം വിഷമം കാണും. പണ്ട് കമന്റുകള്‍ വായിക്കുന്നൊരു സ്വഭാവം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല. കമന്റ് വായിക്കുന്ന സ്വഭാവം ഞാന്‍ മാറ്റി. ലൈവില്‍ കമന്റു വരുമ്പോള്‍ അപ്പോള്‍ തന്നെ മറുപടി കൊടുക്കുന്നതൊക്കെ രസമാണെന്നും അനാര്‍ക്കലി പറയുന്നു.

Anarkali Marikar

അനാര്‍ക്കലി നായികയായി എത്തിയ ചിത്രമാണ് സുലൈഖ മന്‍സില്‍. ലുക്ക്മാന്‍ നായകനായ ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ പാട്ടുകളും വൈറലായി മാറിയിരുന്നു. ഇപ്പോഴും സിനിമ കണ്ട് ഇഷ്ടപ്പെട്ടവരുടെ പ്രതികരണങ്ങള്‍ ലഭിക്കാറുണ്ടെന്നാണ് അനാര്‍ക്കലി പറയുന്നത്. ഇപ്പോഴും ആളുകളുടെ പ്രതികരണം ലഭിക്കാറുണ്ട്. എവിടെയെങ്കിലും പോയാല്‍ ചെറിയ കുട്ടികളൊക്കെ ഹാല എന്ന് ക്യാരക്ടറിന്റെ പേരെടുത്ത് വിളിക്കാറുണ്ട്. വളരെയധികം സന്തോഷം. ചെറിയ കുട്ടികളൊക്കെ ആ പാട്ട് കേട്ടാലെ ഭക്ഷണം കഴിക്കൂവെന്ന് അമ്മമാരൊക്കെ വന്ന് പറയുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും അനാര്‍ക്കലി പറയുന്നു.

നേരത്തെ തന്റെ കാമുകനെക്കുറിച്ച് അനാര്‍ക്കലി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. എനിക്കൊരു കാമുകനുണ്ട്. അയാള്‍ ഫെമിനിസ്റ്റാണ്. എന്നെ നന്നായി മനസിലാക്കുന്ന ആളാണ്. എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് പൂര്‍ണമായ അര്‍ഥത്തില്‍ മനസിലാക്കി ഒപ്പം നില്‍ക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്യും. പ്രണയത്തിന്റെ നിര്‍വചനം എന്നാല്‍ എനിക്ക് മറ്റുള്ളവരെ മനസിലാക്കാനുള്ള കഴിവാണ്. അതുകൊണ്ട് ആ ആളാണ് എന്റെ ഗോ ടു പേഴ്സണ്‍ എന്നാണ് കാമുകനെക്കുറിച്ച് അനാര്‍ക്കലി പറയുന്നത്.

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X