'ദീപിക പദുകോണിന്റെ ഡ്രസ് കണ്ട് ഞാനും അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്; ഞാൻ മാറി, ആളുകളും മാറുന്നുണ്ട്': അനശ്വര

ബാലതാര‌മായി എത്തി വളരെ ചെറിയ കാലം കൊണ്ട് തന്നെ നായിക നടിയായി മാറിയ താരമാണ് അനശ്വര രാജൻ. മലയാളത്തിലെ യുവാനായികമാരിൽ പ്രധാനിയാണ് താരമിന്ന്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അനശ്വര അഭിനയിച്ച ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധനേടിയവയാണ്.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ മഞ്‍ജു വാര്യരുടെ മകളുടെ വേഷത്തിലാണ് അനശ്വര അഭിനയിച്ചത്. തുടർന്ന് അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രമാണ് അനശ്വരയ്ക്ക് കൂടുതൽ ശ്രദ്ധ നേടി കൊടുത്തത്. ചിത്രം സൂപ്പർ ഹിറ്റായതോടെ അനശ്വരയും താരമായി മാറി.

ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് അനശ്വര

അതിനു ശേഷം വാങ്ക്, സൂപ്പർ ശരണ്യ. മൈക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ അനശ്വര നായിക നടിയായി മാറുകയായിരുന്നു. ഇതിനിടെ റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അനശ്വര എത്തി. ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് അനശ്വര. ബാംഗ്ലൂർ ഡെയ്‌സ് സിനിമയുടെ ഹിന്ദി പതിപ്പായ യാരിയാന് 2 ലൂടെയാണ് അനശ്വരയുടെ ബോളിവുഡ് അരങ്ങേറ്റം.

മലയാളത്തിൽ പ്രണയ വിലാസം എന്ന ചിത്രമാണ് അനശ്വരയുടേതായി റിലീസിന് ഒരുങ്ങുന്നത്. അർജുൻ അശോകൻ നായകനാവുന്ന ചിത്രം ഫെബ്രുവരി 24 നാണ് തിയേറ്ററുകളിൽ എത്തുക. അനാശ്വരയ്ക്ക് പുറമെ മമിതാ ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അനശ്വര ഇപ്പോൾ.

വസ്ത്രത്തിന്റെ പേരിൽ ആളുകൾ പറയുന്ന കമന്റുകൾ

അതേസമയം, സോഷ്യൽ മീഡിയയിലൊക്കെ വളരെയധികം സജീവമാണ് അനശ്വര. താരത്തിന്റെ ചിത്രണങ്ങളൊക്കെ വൈറലായി മാറാറുണ്ട്. അടുത്തിടെ ഗ്ലാമറസ് ചിത്രങ്ങളുടെ പേരിലൊക്കെ വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടിട്ടുണ്ട് അനശ്വര. ഇപ്പോഴിതാ, മനോരമ ഓണലൈന് നൽകിയ പുതിയ അഭിമുഖത്തിൽ വസ്ത്രധാരണത്തിന്റെ പേരിൽ ആളുകൾ പറയുന്ന കമന്റുകളെ കുറിച്ചൊക്കെ മനസ്സ് തുറക്കുകയാണ് താരം.

ദീപിക പദുകോണിന്റെ ഷോർട്ട് ഡ്രസൊക്കെ കണ്ട്

'ആളുകൾ ഇപ്പോൾ മാറുന്നുണ്ട്. പണ്ട് ഹിന്ദി സിനിമകളൊക്കെ കാണുമ്പോൾ ദീപിക പദുകോണിന്റെ ഷോർട്ട് ഡ്രസൊക്കെ കണ്ട് ഇത്രയ്ക്ക് ചെറുതാക്കണമോ എന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. അത് എന്റെ ചെറുപ്പത്തിലാണ്. ആ ഞാൻ ഇത്രയും മാറിയപ്പോൾ അതിനൊപ്പം ആളുകളും മാറിയിട്ടുണ്ട്. മാറികൊണ്ടിരിക്കുകയാണ്. ഡ്രസിനെ കുറിച്ച് ആളുകൾ കമന്റ് പറയുമ്പോൾ ഞാൻ അതിനെ കാര്യമായി എടുക്കാറില്ല,'

'മുൻപ് എനിക്ക് പ്രശ്‌നമായിരുന്നു. എന്നാൽ ഞാൻ ഇപ്പോൾ അത് കാര്യമാക്കാറില്ല. എന്നാലും നമ്മളോട് ക്ളോസ് ആയിട്ടുള്ള ആളുകൾ അവിടെയും ഇവിടെയും നേരിട്ടും ഒക്കെ വന്ന് ഓരോന്ന് പറയുമ്പോൾ എനിക്ക് ബുധിമുട്ടാകാറുണ്ട്. അല്ലെങ്കിൽ ഞാൻ മൈൻഡ് ചെയ്യാറേയില്ല,' അനശ്വര പറഞ്ഞു.

എനിക്ക് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല

സൗഹൃദങ്ങളെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. 'എന്റെ സുഹൃത്തുക്കളെ ഞാൻ നിധി പോലെ കൊണ്ട് നടക്കുന്ന ആളാണ്. ആ ബന്ധങ്ങൾ എല്ലാം ഞാൻ അങ്ങനെ കൊണ്ടു നടക്കുന്നതാണ്. മുന്നെയാണെങ്കിലും എനിക്ക് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. എനിക്ക് സുഹൃത്തുക്കളെ ഉണ്ടായിരുന്നില്ല. എന്റെ ലൈഫിൽ ഇപ്പോൾ ഉള്ള കുറച്ചു പേർ എനിക്ക് സിനിമയൊക്കെ വരുന്നതിന് മുന്നേ ഉള്ള ആളുകളാണ്,'

പ്രണയങ്ങളെ കുറിച്ചും നടി സംസാരിച്ചു

'ഇപ്പോഴും സിനിമയിൽ നിന്ന് സുഹൃത്തുക്കളെ കിട്ടുമ്പോൾ സന്തോഷമാണ്. സൗഹൃദത്തിലും ഞാൻ പൊസസീവാണ്. എന്നാലും ഞാൻ ഒന്നും അവരിലേക്ക് അടിച്ചേൽപ്പിക്കാറില്ല. എല്ലാ ബന്ധങ്ങളും നിധി പോലെ കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. അത് മുന്നോട്ട് കൊണ്ട് പോകാൻ എന്റെ ഭാഗത്ത് നിന്ന് ഞാൻ എഫോർട്ട് എടുക്കാറുണ്ട്. പക്ഷെ കൂടുതൽ അപ്പുറെ നിൽക്കുന്ന ആളുകളെ എഫോർട്ടിലാണ് ഇതുവരെയുള്ള ബന്ധങ്ങൾ ഏറെയും,' അനശ്വര പറഞ്ഞു.

തന്റെ പ്രണയങ്ങളെ കുറിച്ചും നടി സംസാരിച്ചു, 'മുന്നേ ചെറുപ്പത്തിൽ ചെറിയ കുട്ടി കുട്ടി റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. അതിലെ എക്സ്പീരിയൻസ് എന്നൊന്നും പറയാൻ പറ്റില്ല. പ്രണയം എപ്പോഴും പൈങ്കിളിയാണ്,' അനശ്വര രാജൻ പറഞ്ഞു.

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X