ചാന്‍സ് കിട്ടാന്‍ വേണ്ടിയാണോ മോളിത് ചെയ്തത് എന്ന് അച്ഛനോടും അമ്മയോടും ചോദിച്ചു: അനശ്വര

സോഷ്യല്‍ മീഡിയയിലെ കമന്റുകളെക്കുറിച്ചും തന്റെ ബോള്‍ഡ് ഇമേജിനെക്കുറിച്ചും അനശ്വര

ബാലതാരമായി കടന്നു വന്ന് നായികയായി മാറിയ നടിയാണ് അനശ്വര രാജന്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ നായിക എന്ന നിലയില്‍ ഒരുപിടി ഹിറ്റുകള്‍ തന്റെ പേരിലാക്കാന്‍ അനശ്വരയ്ക്ക് സാധിച്ചു. ബാലതാരത്തില്‍ നിന്നും പ്രണയനായികയിലേക്കുള്ള അനശ്വരയുടെ യാത്ര പ്രണയ വിലാസം എന്ന ചിത്രത്തിലെത്തി നില്‍ക്കുകയാണ്. സിനിമയിലെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും താരമാണ് അനശ്വര.

സോഷ്യല്‍ മീഡിയയില്‍ തന്റെ ബോള്‍ഡ് ചിത്രങ്ങള്‍ പങ്കുവച്ച് കയ്യടി നേടാറുണ്ട് അനശ്വര. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സദാചാവാദികളുടെ നിരന്തരമായ ആക്രമണങ്ങളും അനശ്വര നേരിടാറുണ്ട്. ഈയ്യടുത്തും താരത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

Anaswara Rajan

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ കമന്റുകളെക്കുറിച്ചും തന്റെ ബോള്‍ഡ് ഇമേജിനെക്കുറിച്ചും അനശ്വര മറുപടി നല്‍കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് ബോള്‍ഡ് ആയി തോന്നുമെങ്കിലും ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. യെസ് വീ ഹാവ്‌സ് ലെഗ്‌സ് വിവാദത്തിലും ഐസോഗ്രഫി ഫോട്ടോഷൂട്ടിനും ശേഷവും പലരും അച്ഛനോടും അമ്മയോടും ചോദിച്ചു, ചാന്‍സ് കിട്ടാന്‍ വേണ്ടിയാണോ അനശ്വര ഇത് ചെയ്തത്. ചേച്ചിയോട് ചോദിക്കുന്നു, അനുജത്തിക്കു വേണ്ടത് പറഞ്ഞു കൊടുത്തു കൂടേ എന്നാണ് അനശ്വര പറയുന്നത്.

ഇന്ന് ഷോര്‍ട്‌സ് ഇടുന്നത് എനിക്കൊരു ബിഗ് ഡീല്‍ അല്ല. എന്തു പറഞ്ഞാലും കുഴപ്പമില്ല എന്ന തലത്തിലേക്ക് വളര്‍ന്നു. തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഞാന്‍. ചില അവസരങ്ങളില്‍ വളരെ കംഫര്‍ട്ടബിളായ വസ്ത്രമാണെങ്കിലും ഷോര്‍ട്‌സ് ഇട്ട് നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. വിവാദത്തിന് ശേഷമാണ് ധൈര്യം വന്നതെന്നും അനശ്വര പറയുന്നു.

അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന തോന്നലുളവാക്കുന്ന കഥാപാത്രത്തിലൂടെയാണ് ഞാന്‍ തുടങ്ങുന്നത്. മുന്നോട്ട് പോകുമ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ എന്നെതന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വഴങ്ങും എന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലുക്കിലും കഥാപാത്രങ്ങളിലും പരീക്ഷിക്കണം എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളുണ്ട്. അത് ഞാന്‍ ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിച്ചില്ലെങ്കിലും മോശം ഭാഷയില്‍ പ്രതികരിക്കേണ്ട കാര്യമില്ല. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ ഇത്രയധികം കടന്നു കയറുന്നത് എന്തിനാണെന്നാണ് താരം ചോദിക്കുന്നത്.

Anaswara Rajan

മുടി മുറിച്ചത് ആത്മവിശ്വാസം കൂട്ടി എന്ന് പറഞ്ഞതിനെക്കുറിച്ചും അനശ്വര സംസാരിക്കുന്നുണ്ട്. മുടി വെട്ടി ഷോര്‍ട് ആക്കി സ്‌റ്റൈല്‍ ചെയ്താലോ എന്നൊരു ചിന്ത മുമ്പേ ഉണ്ടായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് മുടി മുറിച്ചു ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കണം എന്നാഗ്രഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാല്‍ അപ്പോള്‍ ചെയ്തിരുന്ന കഥാപാത്രങ്ങള്‍ക്ക് നീളന്‍ മുടി ആവശ്യമായതിനാല്‍ മുടി വെട്ടാന്‍ സാധിച്ചിരുന്നില്ലെന്നാണ് താരം പറയുന്നത്.

മൈക്ക് എന്ന സിനിമയ്ക്ക് വേണ്ടിയാണെങ്കില്‍ പോലും മുടി വെട്ടരുത് എന്ന അഭിപ്രായം ആയിരുന്നു വീട്ടില്‍ എല്ലാവര്‍ക്കും. ഏറെ നാള്‍ ശീലിച്ച രീതി മാറ്റുന്നതില്‍ ചെറിയൊരു വിഷമം എനിക്കും തോന്നി. പക്ഷെ കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ മുടി വെട്ടി. അഥ് അത്ര നന്നായില്ല എന്നും നല്ലത് ആണെന്നും പറയുന്നവരുണ്ടെന്നാണ് താരം പറയുന്നത്. അതേസമയം മുടി വെട്ടിക്കഴിഞ്ഞപ്പോള്‍ തനിക്ക് ആത്മവിശ്വാസം കൂടിയെന്നാണ് അനശ്വര പറയുന്നത്.

പ്രണയ വിലാസമാണ് അനശ്വരയുടെ പുതിയ സിനിമ. അർജുന്‍ അശോകന്‍, മമിത ബെെജു, ഹക്കീം ഷാ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X