നീയെന്താ ഇങ്ങനെ എന്ന് അറിയുന്നവര്‍ ചോദിച്ച് തുടങ്ങി; സഹിച്ച് മടുത്ത് പൊട്ടിത്തെറിച്ചതാണ്!

മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് അന്ന് അനശ്വര രാജന്‍. ബാലതാരമായി സിനിമയിലെത്തിയ അനശ്വര അധികം വൈകാതെ തന്നെ മുന്‍നിര നായികയായി വളരുകയായിരുന്നു. പ്രകടനം കൊണ്ടും സിനിമകളുടെ വാണിജ്യ വിജയം കൊണ്ടും മലയാളത്തിലെ യുവനടിമാരില്‍ ബഹുദൂരം മുന്നിലാണ് അനശ്വര രാജന്‍. തന്റെ നിലപാടുകളിലൂടേയും അനശ്വര കയ്യടി നേടാറുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പലപ്പോഴും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് അനശ്വരയ്ക്ക്. തന്റെ വസ്ത്രധാരണത്തിന്റെ പേരിലടക്കം അനശ്വരയ്ക്ക് ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെതിരെയുള്ള അനശ്വരയുടെ നിലപാടുകളും കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര.

Anaswara Rajan

ആദ്യം അതുണ്ടായ സമയത്ത് തരണം ചെയ്യാന്‍ ശരിക്ക് ബുദ്ധിമുട്ടി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം എല്ലാ അഭിമുഖത്തിനും താഴെ മോശം കമന്റുകള്‍ വരാന്‍ തുടങ്ങി. അന്നൊക്കെ വല്ലാതെ ഡൗണ്‍ ആയിപ്പോയിരുന്നു. എന്റെ ഫോട്ടോ കണ്ടാല്‍ എടുത്തു നോക്കില്ല. അത്രയ്ക്ക് ഇന്‍ സെക്യൂരിറ്റി വന്നു. അതിന് ശേഷമുള്ള അഭിമുഖങ്ങളില്‍ പോലും വളരെ പതുങ്ങിപ്പോയി. പൊതുവെ വളരെ ലൗഡ് ആയിട്ടുള്ളൊരാളാണ്. അറിയുന്നവരൊക്കെ കണ്ടിട്ട് നീയെന്താ ഇങ്ങനെ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി.

അതില്‍ നിന്ന് മാറി എന്നെ തിരികെ കൊണ്ടു വരുന്നത് ഇപ്പോഴാണ്. ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി ലൈറ്റ് ആയെടുക്കാന്‍ തുടങ്ങി. മുന്‍പ് ഭയങ്കര ദേഷ്യമായിരുന്നു എന്തിനാ ഇവരൊക്കെ ഇങ്ങനെ പറയുന്നേ? എന്ന് തോന്നിക്കൊണ്ടിരിക്കും. ഇപ്പോ ലെറ്റ് ഇറ്റ് ബി എന്നാണ് കരുതുന്നത്. അത് തരുന്നൊരു ശാന്തതയുണ്ട്. അത് മതിയെന്നാണ് അനശ്വര പറയുന്നത്. അന്ന് തനിക്കൊപ്പം നിന്നവരെക്കുറിച്ചും അഭിമുഖത്തില്‍ അനശ്വര സംസാരിക്കുന്നുണ്ട്.

അന്ന് എന്താണീ കാണിക്കുന്നത്. ഇതൊക്കെ വേണോ എന്ന് ഒരു ഭാഗത്തു നിന്ന് ചിലര്‍ അലറുമ്പോള്‍ അപ്പുറത്തു നിന്ന് ഞങ്ങള്‍ നിനക്കൊപ്പമുണ്ട് എന്ന് പറഞ്ഞ സ്ത്രീകളും പുരുഷന്മാരുമൊക്കെയുണ്ട്. ജീവിതത്തിലെ ഏതോ ഘട്ടത്തില്‍ അവരും ഇത്തരം അപമാനം നേരിട്ടിട്ടുണ്ടാകണം. സിനിമാക്കാരുടെ കാര്യം മാത്രമല്ല പറയുന്നത്. സാധാരണ ഒരു വീട്ടിലെ പെണ്‍കുട്ടി അവള്‍ക്കിഷ്ടമുള്ളൊരു വസ്ത്രം ഇട്ടാല്‍ അപ്പുറമിപ്പുറം നിന്ന് അവരെ അലട്ടുന്ന നോട്ടങ്ങളും ചോദ്യങ്ങളും ഒക്കെ വരുന്നുണ്ടെന്നും അനശ്വര പറയുന്നു.

Anaswara Rajan

അന്ന് മിണ്ടാന്‍ പറ്റാത്തവര്‍ കൂടിയാണ് സഹിച്ച് മടുത്ത് പൊട്ടിത്തെറിച്ചത്. ഇനി മതി എന്ന് പറഞ്ഞത്. ഞങ്ങള്‍ക്കും കാലുണ്ട് എന്ന് പറയേണ്ടി വന്നത്. അവരൊക്കെ എന്നിലൂടെ അവര്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി കൂടിയാണു സംസാരിച്ചത്. എനിക്കും ഇതുണ്ടായി എന്നു തുറന്നു പറയുമ്പോള്‍ അതു കേള്‍ക്കാതിരിക്കുകയല്ല ചെയ്യേണ്ടത്. മറിച്ചു കേട്ടിട്ടു നമുക്കുള്ളിലെ പാട്രിയാര്‍ക്കിയെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും അനശ്വര പറയുന്നു.

നേര് ആണ് അനശ്വരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകളിലൊന്ന്. മോഹന്‍ലാലും പ്രധാന വേഷത്തിലെത്തിയ സിനിമ മികച്ച വിജയമായി മാറിയിരുന്നു. അനശ്വരയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. പിന്നാലെ വന്ന ഓസ്ലറും വലിയ വിജയമായി മാറി. ഗുരുവായൂരമ്പല നടയില്‍, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകളും അനശ്വരയുടേതായി അണിയറയിലുണ്ട്.

More from Filmibeat

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X