അമ്മയ്ക്ക് എന്നെയോര്‍ത്ത് നല്ല പേടിയുണ്ട്, എപ്പോഴാണ് പ്രണയിച്ച് ഇറങ്ങിപ്പോവുക എന്നാണ് ചിന്ത: അനശ്വര രാജന്‍
പ്രണയകഥകളോടുള്ള ഇഷ്ടത്തെക്കുറിച്ച് മനസ് തുറന്ന് അനശ്വര രാജന്‍
ബാലതാരമായി കടന്നു വന്ന് നായികയായി മാറിയ ഒരുപാട് നടിമാരുണ്ട് മലയാള സിനിമയില്‍. അക്കൂട്ടത്തിലെ പുതുതലമുറക്കാരിയായ നടിയാണ് അനശ്വര രാജന്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ നായികയായി മാറിയ അനശ്വര നിരവധി ഹിറ്റുകള്‍ തന്റെ പേരിലാക്കിയിട്ടുണ്ട്. ബാലതാരത്തില്‍ നിന്നും പ്രണയനായികയിലേക്കുള്ള അനശ്വരയുടെ യാത്ര പ്രണയവിലാസം എന്ന ചിത്രത്തിലെത്തി നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പ്രണയവിലാസത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. പ്രണയചിത്രത്തിലെ നായികയായ അനശ്വര ഓഫ് സ്‌ക്രീനിലും പ്രണയകഥകളെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രണയകഥകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അനശ്വര. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കുട്ടിക്കാലം മുതല്‍ തന്നെ പുസ്തകങ്ങള്‍ വായിക്കാനായാലും സിനിമ കാണാനായാലും എനിക്ക് ഇഷ്ടം പ്രണയ കഥകളോടായിരുന്നു. എവിടെ പോയാലും എന്റെ ബാഗില്‍ ഒരു ലൗ സ്‌റ്റോറി ബുക്ക് കാണും. മിക്കവാറും ഇംഗ്ലീഷ് പുസ്തകങ്ങളാകും. വീ വേര്‍ ലയേവ്‌സ് ആണ് ഇപ്പോള്‍ വായിക്കുന്നത്. പ്രണയിക്കുകയാണെങ്കില്‍ ആഴത്തില്‍ പ്രണയിക്കാനാണ് ഇഷ്ടം. ചെറിയ പ്രണയ അനുഭവങ്ങളൊക്കെ എനിക്കുണ്ടായിട്ടുണ്ടെങ്കിലും ആഴത്തിലുള്ള പ്രണയത്തില്‍ ഇതുവരേയും ചെന്നു പെട്ടിട്ടില്ലെന്നാണ് അനശ്വര പറയുന്നത്.
അമ്മയ്ക്ക് എന്നെയോര്‍ത്ത് നല്ല പേടിയുണ്ട്. എപ്പോഴാണ് പ്രണയിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുക എന്നൊക്കെയാകും ചിന്ത എന്നാണ് അനശ്വര പറയുന്നത്. ട്രിപ്പ് എന്ന് പറഞ്ഞു ഞാന്‍ പോകുന്നത് തന്നെ അമ്മയ്ക്ക് ടെന്‍ഷനാണ്. പക്ഷെ പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് അറിയാമെന്നും താരം പറയുന്നു. എങ്കിലും എന്നെ മനസിലാക്കുന്നതും അമ്മയാണെന്നും താരം ഫറയുന്നു.
അമ്മ ഉഷ അംഗണവാടി ടീച്ചറാണ്. ലീവ് എടുത്ത് എന്റെയൊപ്പം ഉണ്ട്. അച്ഛന്‍ കെഎസ്ഇബി റിട്ടയേഡ് ഓഫീസറാണ്. ചേച്ചി ഐശ്വര്യ പഠനം കഴിഞ്ഞ് ക്‌ളോത്തിങ് ബിസിനസിലേക്ക് കടന്നുവെന്നും അനശ്വര പറയുന്നു. തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും അനശ്വര സംസാരിക്കുന്നുണ്ട്. വിദൂര വിദ്യാഭ്യാസം വഴി ബിഎസ്ഡബ്ല്യു കോഴ്‌സ് ചെയ്യുകയാണ് അനശ്വര ഇപ്പോള്‍.
കോളേജില്‍ പോകണം എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു. പക്ഷെ സിനിമയും റഗുലര്‍ ക്ലാസും ഒത്തു പോകില്ല. അങ്ങനെയാണ് വിദൂര വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതെന്നാണ് താരം പറയുന്നത്. കോളേജ് അനുഭവം നഷ്ടമാകുന്നതില്‍ അല്‍പ്പം വിഷമം ഇല്ലാതില്ലെന്നും താരം പറയുന്നു. പ്രത്യേകിച്ചും കൂട്ടുകാര്‍ അടിച്ചു പൊളിക്കുന്ന ഫോട്ടോസ് കാണുമ്പോഴാണെന്നാണ് താരം പറയുന്നത്. പക്ഷെ സിനിമ ഒരുപാടിഷ്ടമാണ്. അത് തരുന്ന അനുഭവം ശരിക്കും സ്‌പെഷ്യല്‍ ആണ്. അത് ഞാന്‍ ആസ്വദിക്കുന്നുണ്ടെന്നും അനശ്വര കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം രണ്ട് സിനിമകള്‍ റിലീസായതിന്റെ സന്തോഷത്തിലാണ് താനെന്നാണ് അനശ്വര പറയുന്നത്. തമിഴില്‍ ബൃന്ദ മാസ്റ്ററുടെ തഗ്‌സ്, മലയാളത്തില്‍ പ്രണയവിലാസം. സാധാരണ പ്രണയ സിനികളില്‍ നായകന്‍-നായിക, അവരുടെ പ്രണയം ആയിരിക്കും വിഷമയമെങ്കില്‍ പ്രണയവിലാസത്തില്‍ അങ്ങനെയല്ലെന്നാണ് അനശ്വര പറയുന്നത്. എന്റെ മറ്റൊരു പ്രണയചിത്രം എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാന്‍ പ്രയാസമാണെന്നും അനശ്വര പറയുന്നു.

കാരണം ഇതില്‍ പല ജോടികളുടെ പ്രണയമുണ്ട്. അഗാധമായ, പക്വതയുള്ള, കുട്ടിക്കളിയായി മാറുന്ന, വിവാഹ ശേഷമുള്ള, പല പ്രായത്തിലുള്ള പ്രണയങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് അനശ്വര പറയുന്നത്.
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയായിരുന്നു അനശ്വരയുടെ അരങ്ങേറ്റം. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ താരമായി മാറുകയായിരുന്നു. സൂപ്പര്‍ ശരണ്യ, മൈക്ക്, വാങ്ക് തുടങ്ങിയ ചിത്രങ്ങളിലും കയ്യടി നേടി. പ്രണയവിലാസമാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അര്‍ജുന്‍ അശോകന്‍, ഹക്കീം ഷാ, മമിത ബൈജു തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പ്രണയവിലാസം. യാരിയാന്‍ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറുകയാണ് അനശ്വര.


Click it and Unblock the Notifications