അയാള്‍ വാതില്‍ തുറന്ന് ബ്ലഡി ഇന്ത്യന്‍സ് എന്നു പറഞ്ഞു, അതുകേട്ടതും കണ്‍ട്രോള്‍ പോയി; അനുഭവം പറഞ്ഞ് അനുശ്രീ

അവതാരികയായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുശ്രീ. അവതാരക എന്നതിനൊപ്പം തന്നെ നല്ലൊരു നര്‍ത്തക കൂടിയാണ് അനുശ്രീ. കലയ്ക്ക് പുറമെ ഐടി പ്രൊഫഷണല്‍ കൂടിയാണ് അനുശ്രീ. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താരം. ഇപ്പോഴിതാ തന്റെ യാത്രകളോടുള്ള സ്‌നേഹത്തെക്കുറിച്ചും യാത്രകളിലെ അനുഭവങ്ങളുമൊക്കെ പങ്കുവെക്കുകയാണ് അനുശ്രീ.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ മനസ് തുറന്നത്. ഐടി പ്രൊഫഷണലിന്റേയും അവതാരകയുടേയും ജോലി തിരക്കുകളിലും യാത്ര നടത്താനുള്ള സമയം കണ്ടെത്താറുണ്ട് അനുശ്രീ. യാത്രകളില്‍ മക്കളും ഭര്‍ത്താവും കൂടെയുണ്ടാകാറുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എന്റെ സന്തോഷം

എന്റെ സന്തോഷം യാത്രകളാണെന്നാണ് അനുശ്രീ പറയുന്നത്. അറിവിന്റെയും തിരിച്ചറിവിന്റെയും പുതിയ വാതായനങ്ങളാണ് യാത്ര നമുക്ക് മുന്നില്‍ തുറന്നു നല്‍കുന്നത്. മനസ്സിനെ നിര്‍മലമാക്കുന്ന യാത്രകളാണ് എന്റെ ജീവിതത്തിലെ എറ്റവും വലിയ സമ്പാദ്യം എന്നാണ് അനുശ്രീയുടെ അഭിപ്രായം. യാത്രകളോടുള്ള സ്‌നേഹത്തിന്റെ ഉറവിടത്തെക്കുറിച്ചും താരം പറയുന്നുണ്ട്.

ആരും പറഞ്ഞു പഠിപ്പിക്കാതെ തന്നെ രക്തത്തില്‍ അലിഞ്ഞുചേരുന്ന ഇഷ്ടങ്ങളുമുണ്ട്, അതാണ് തനിക്ക് യാത്രകളോടുള്ള പ്രേമം എന്നാണ് അനുശ്രീ പറയുന്നത്. തന്റെ അമ്മയ്ക്കും യാത്രകള്‍ ഒരുപാട് ഇഷ്ടമാണെന്നും താരം പറയുന്നു. അച്ഛന് ജോലി എയര്‍ ഇന്ത്യയിലായിരുന്നു. അപ്പോള്‍ വിദേശ ട്രിപ്പ് ഒരുപാട് അമ്മയും അച്ഛനും നടത്തിയിട്ടുണ്ട് അങ്ങനെയാണ് അമ്മയിലേക്ക് യാത്രസ്‌നേഹം വരുന്നതെന്നാണ് അനുശ്രീ പറയുന്നത്. അതേസമയം, പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിനടുത്ത് ആരും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഇടമേതാണ് എന്നതാണ് ഞാന്‍ തിരക്കുന്നതെന്നും താരം പറയുന്നുണ്ട്.

മറക്കാനാകാത്ത അനുഭവവും


ഒരു യാത്രയ്ക്കിടെയുണ്ടായ മറക്കാനാകാത്ത അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ''ഒരിക്കല്‍ ഞാനും ഭര്‍ത്താവും സുഹൃത്തുമൊക്കെയായി ആന്ധ്രയില്‍ ശ്രീശൈലം എന്നയിടത്തു പോയിരുന്നു. അവിടെ ഒരു ശിവന്റെ ക്ഷേത്രമുണ്ട്. ഞങ്ങള്‍ അവിടെ എത്തിയത്, ക്ഷേത്രത്തിലെ വിശേഷ ദിവസത്തിലാണ്. രാത്രി തങ്ങാന്‍ ഒരു ഹോട്ടല്‍ പോലും കിട്ടിയില്ല. തിരിച്ചു പോകാമെന്നു കരുതിയപ്പോള്‍ ടൈഗര്‍ റിസര്‍വിന്റെ ടോളിനപ്പുറം കടക്കാനും പറ്റില്ല. ആകെ പെട്ടുപോയ അവസ്ഥ'' താരം പറയുന്നു.

കാടിനുള്ളിലൂടെ അറിയാത്ത വഴി പോകാനും ഭയമായിരുന്നു. പുലി ഇറങ്ങിയാലോന്ന് പേടിയായിരുന്നു ഇതോടെ തങ്ങള്‍ക്ക് ഒഴിഞ്ഞ സ്ഥലത്ത് കാറിനുള്ളിലിരുന്നു നേരം വെളുപ്പിക്കേണ്ടി വന്നുവെന്നാണ് അനുശ്രീ പറയുന്നത്. അന്ന് പേടിച്ചിരുന്നെങ്കിലും ഇന്ന് ആ സംഭവമൊരു തമാശയായി തോന്നുന്നുവെന്നാണ് അനുശ്രീ പറയുന്നത്. മറ്റൊരു അനുഭവം കൂടി അനുശ്രീ പങ്കുവെക്കുന്നുണ്ട്. സെര്‍ബിയയില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്.

ഹോസ്റ്റലുടമ കയറ്റിയില്ല

''ഞാനും സുഹൃത്തും മാത്രമുള്ള യാത്രയായിരുന്നു. അവിടെ താമസത്തിനായി ഹോസ്റ്റല്‍ ബുക്ക് ചെയ്തിരുന്നു. ഞങ്ങളുടെ യുകെയില്‍ നിന്നുള്ള ഫോണുകള്‍ അവിടെ ഉപയോഗിക്കാന്‍ പറ്റുന്നില്ലായിരുന്നു. അതിന് പ്രത്യേക പാക്കേജൊക്കെ വേണമായിരുന്നു. അതൊന്നും ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. യാത്രയില്‍ ചിലയിടത്ത് സിഗ്നലും കിട്ടുന്നില്ലായിരുന്നു. ആരു വിളിച്ചാലും കണക്ഷനില്ല. ഞങ്ങള്‍ ബുക്ക് ചെയ്ത് ഹോസ്റ്റലില്‍നിന്നു ഞങ്ങള്‍ വരുന്ന സമയം അറിയുവാനായി വിളിച്ചിരുന്നു പക്ഷേ ഞങ്ങള്‍ക്ക് കിട്ടിയില്ല'' എന്നാണ് താരം പറയുന്നത്.

അന്ന് ചെക്ക് ഇന്‍ ടൈം ഒക്കെ കഴിഞ്ഞാണ് ഹോസ്റ്റലില്‍ എത്തിയത്. പക്ഷേ ഞങ്ങളെ ഹോസ്റ്റലുടമ കയറ്റിയില്ല എന്നാണ് താരം പറയുന്നത്. അവര്‍ വാതില്‍ തുറന്നതു പോലുമില്ലെന്ന് താരം പറയുന്നു. നേരത്തെ തന്നെ തങ്ങള്‍ പണം അടച്ചിരുന്നതാണെന്നും അനുശ്രീ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 ബ്ലഡി ഇന്ത്യന്‍സ്

അവസാനം അയാള്‍ വാതില്‍ തുറന്നിട്ടു ബ്ലഡി ഇന്ത്യന്‍സ് എന്നു പറയുകയായിരുന്നുവെന്നും അതുകേട്ടതും തങ്ങളുടെ കണ്‍ട്രോള്‍ പോയെന്നും അനുശ്രീ പറയുന്നു. ഇന്ത്യക്കാരെ പറഞ്ഞാല്‍ വിട്ടുകൊടുക്കില്ല, എന്റെ രക്തം തിളയ്ക്കും. ഞങ്ങള്‍ ശരിക്കും പറഞ്ഞു. അവസാനം അയാള്‍ക്കെതിരെ പൊലീസില്‍ കേസും കൊടുത്തു എന്നാണ് അനുശ്രീ പറയുന്നത്. എന്തായാലും പിന്നീടത് ഒത്തുതീര്‍പ്പാക്കിയെന്നും അവിടുത്തെ നെഗറ്റിവിറ്റിയില്‍ താമസിക്കാന്‍ തയ്യാറാകാത്തതിനാല്‍ അവിടെ നിന്നും പോയെന്നും താരം പറയുന്നുണ്ട്.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X