'എന്റെ ജീവിതം തോൽവിയാണ്, ജീവിതത്തിൽ ഒട്ടും ഹാപ്പിയല്ല എന്നുള്ളവരെ ഇതൊക്കെ ചെയ്യൂ': തുറന്നടിച്ച് അപർണ

സോഷ്യൽ മീഡിയയിലൊക്കെ ഏറെ ആരാധകരുള്ള സെലിബ്രിറ്റി കപ്പിള്‍സാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ ഷോയില്‍ അവതാരകരായി എത്തിയാണ് ഇവർ പ്രേക്ഷകർക്ക് പരിചിതരാകുന്നത്. അവതാരകരായി ജോലി ചെയ്യുമ്പോൾ തന്നെ പരിചയപ്പെട്ട് പ്രണയത്തിലായി വിവാഹം കഴിച്ചവരാണ് ജീവയും അപർണയും. ഏഴ് വര്‍ഷം മുന്‍പ് വിവാഹിതാരായ താരങ്ങള്‍ പല യുവദമ്പതികൾക്കും മികച്ച മാതൃകയാണ്.

ചുരുങ്ങിയ കാലം കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്തത്. യൂട്യുബ് വീഡിയോകളുമായും സജീവമായിരുന്നു ഇവർ. ഇവരുടെ യാത്ര വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പലപ്പോഴും വൈറലാകാറുണ്ട്. ഇതിനു പിന്നാലെ പലപ്പോഴും വ്യാപകമായി സൈബർ ബുള്ളിയിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട് ഇവർക്ക്.

jeeva aparna

അടുത്തിടെ നടത്തിയ ചില യാത്ര ചിത്രങ്ങൾക്കും മറ്റുമാണ് ഇവർക്ക് വലിയ രീതിയിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്. അപർണയ്ക്കാണ് കൂടുതലായും ആക്രമണങ്ങൾ നേരിടേണ്ടി വരാറുള്ളത്. ഇപ്പോഴിതാ അതേ കുറിച്ച് മനസ് തുറക്കുകയാണ് അപർണ. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സൈബർ ബുള്ളിയിങ് വളരെ മോശമാണ്. അത് ബാൻ ചെയ്യേണ്ടതാണ്. അത് പാടില്ലെന്നാണ് എന്റെ അഭിപ്രായം. അതിൽ നിന്ന് ആളുകൾക്ക് എന്താണ് കിട്ടുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ഒന്നും അറിയാൻ പാടില്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെ വന്ന് ഓരോന്ന് കമന്റ് ചെയ്യുക. ഹറാസ് ചെയ്യുക, ഇൻസൾട്ട് ചെയ്യുക. ഇതൊക്കെ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. പക്ഷെ അത് മറ്റേയാൾക്ക് ഉണ്ടാക്കുന്ന ദോഷം വളരെ മോശമായിരിക്കും.

സൈബർ ബുള്ളിയിങ് ഒരുപാട് കേട്ടിട്ടുള്ള ആളാണ് ഞാൻ. കുറെ കാര്യങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ഞാൻ എന്റെ ഫാമിലിയുമായി ഒരു ബീച്ച് വെക്കേഷന് പോയാൽ പോലും എനിക്ക് സൈബർ ബുള്ളിയിങ് കിട്ടും. ഞാൻ ധരിക്കുന്ന വസ്ത്രത്തിന്റെ പേര് പറഞ്ഞാണ് കൂടുതലും. അതും ബീച്ചിൽ ധരിക്കുന്ന വസ്ത്രങ്ങൾക്ക്. പിന്നെ എന്റെ സംസാര രീതിക്ക്.

മലയാളം മാത്രം ആയിരിക്കും അവർ ചിലപ്പോൾ പ്രതീക്ഷിക്കുന്നത്. പക്ഷെ ഞാൻ ഇംഗ്ലീഷ് സംസാരിക്കുന്നത് കൊണ്ട് അതും അൽപം കയറി വരും. അതിനും വിമർശനമാണെന്ന് അപർണ പറയുന്നു. അത് എന്റെ ചോയ്‌സ് അല്ലേ. ഞാൻ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കണമെന്നത് ഞാൻ തീരുമാനിക്കുന്നത് അല്ലേ. എങ്കിലും അതിനും എനിക്ക് വിമർശനമാണ്.

ഇതുകൂടാതെ എന്റെ ലുക്കിനും വിമർശനമാണ്. ഞാൻ അങ്ങനെ സ്ലിമായി ഇരിക്കുന്ന വ്യക്തിയല്ല. ഞാൻ ഒരു മോഡലും അല്ല. മോഡലൊക്കെ ആണെങ്കിൽ ഇങ്ങനെ ഒരു ബോഡി ആയിരിക്കണം എന്നൊക്കെ ഉണ്ട്. പക്ഷെ ഞാൻ അങ്ങനെ അല്ല. ഞാൻ സോഷ്യൽ മീഡിയയിൽ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു എന്ന് മാത്രമാണ്.

aparna thomas

അങ്ങനെ എനിക്ക് തടിയുണ്ടെന്ന് പറഞ്ഞ് ഓരോന്ന് പറയുന്നവരുണ്ട്. ഞാൻ ഉപയോഗിക്കുന്ന പ്രൊഡക്റ്റ്സ് വെച്ചിട്ട് അതും ഇതൊക്കെ പറയാറുണ്ട്. അങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങളിൽ സൈബർ ബുള്ളിയിങ് കേൾക്കേണ്ടി വരാറുണ്ട്. ഞാനും ജീവയും ഒരു ഫോട്ടോ ഇട്ടാലും വരും.

വെഡിങ് ആനിവേഴ്സറിക്ക് ഞങ്ങൾ ബാത്ത് ടബ്ബിൽ നിന്നുള്ള ഒരു ഫോട്ടോ ഇട്ടിരുന്നു. അതും ആളുകൾക്ക് പ്രശ്നമായി. അങ്ങനെ എല്ലാത്തിനും കുറ്റം മാത്രം കണ്ടുപിടിക്കുന്ന കുറെ ആളുകൾ ഉണ്ട്. അങ്ങനെ ഉള്ളവരാണ് ഈ കമന്റ് ഇടുന്നതെന്ന് താരം പറയുന്നു.

എന്റെ ജീവിതം തോൽവിയാണ്, ഞാൻ ജീവിതത്തിൽ ഒട്ടും ഹാപ്പിയല്ല, മറ്റേയാളും സന്തോഷിക്കണ്ട എന്ന് വിചാരിക്കുന്നവരാണ് ഇതൊക്കെ ചെയ്യുകയുള്ളു എന്നും അപർണ പറഞ്ഞു. മുൻപും പല അഭിമുഖങ്ങളിലും അപർണയും ജീവയും സൈബർ ബുള്ളിയിങ്ങിനെതിരെ തുറന്നടിച്ചിട്ടുണ്ട്.

Read more about: anchor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X