ചെറുപ്പത്തിൽ കിട്ടാതെ പോയ പലതുമുണ്ട്; ഭാവിയെ കുറിച്ച് എനിക്കും അപർണയ്ക്കും രണ്ടു പ്ലാനിങ്ങാണ്; ജീവ പറയുന്നു

പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആനന്ദിപ്പിക്കുന്ന അവതാരകാരിൽ ഒരാളാണ് ജീവ ജോസഫ്. അവതാരകൻ എന്നതിന് പുറമെ നടനായും ജീവ തിളങ്ങിയിട്ടുണ്ട്. ജീവയെ പോലെ തന്നെ ഭാര്യ അപർണയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അപർണയും അവതാരകയായി തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയിലെ താരങ്ങളാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെ അപർണയും ജീവയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഒരുപക്ഷെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കപ്പിൾസ് ഇവരായിരിക്കും. സൂര്യ ടിവിയിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോൾ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെല്ലാം വഴിമറിയത്. പുതുതലമുറയ്ക്ക് മാതൃകാ ദമ്പതികളാണ് ഇരുവരും. ഇവരെപ്പോലെ ആകണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. കഴിഞ്ഞ എട്ട് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും.

jeeva aparna

ഇപ്പോഴിതാ തങ്ങളുടെ ഫ്യുച്ചർ പ്ലാനിങ്ങിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജീവ. ഭാവിയെ കുറിച്ച് തനിക്കും അപർണക്കും രണ്ടു തരം പ്ലാനിങ്ങാണ് ഉള്ളതെന്ന് ജീവ പറയുന്നു. നാളയെ കുറിച്ചുള്ള ഒരു മിനിമം ആലോചന വെച്ചിട്ട് ഇന്നത്തെ ജീവിതം മാക്സിമം എൻജോയ് ചെയ്യുകയാണ് വേണ്ടതെന്നും താരം പറഞ്ഞു. ഐ ആം വിത്ത് ധന്യ വർമ്മക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീവ.

'ഭാവിയെ കുറിച്ച് എനിക്കും അപർണയക്കും രണ്ടു തരം പ്ലാനിങ്ങാണ്. ഒരു അത്യാവശ്യം വന്ന് കഴിഞ്ഞാൽ ആരുടെയും മുമ്പിൽ കൈ നീട്ടെരുതെന്നാണ് അപർണ പറയുക. ആ പ്ലാനിങ് ആണ് ഞങ്ങൾക്കുള്ളത്. എന്ന് കരുതി കിട്ടുന്ന പൈസ സൂക്ഷിച്ച് വെച്ച് പിശുക്കി ജീവിക്കുക എന്നത് ഞങ്ങളുടെ പ്ലാനിങ്ങിൽ ഇല്ല. നിനക്കൊരു ബാഗ് വാങ്ങിക്കാൻ ആഗ്രഹമുണ്ടോ, ഇപ്പോൾ വാങ്ങിച്ചില്ലെങ്കിൽ എപ്പോൾ വാങ്ങിക്കും. നി വർക്ക് ചെയ്യുന്നുണ്ട് വാങ്ങിക്കണം എന്നാണ് പറയുക',

'എനിക്കൊരു ഷർട്ട് വാങ്ങിക്കണം, അല്ലെങ്കിൽ കറങ്ങാൻ പോണം, എന്നും പുറത്ത് പോയി സലാഡ് കഴിക്കണം. ഞാൻ വർക്ക് ചെയ്യുകയാണ്. ഇപ്പോൾ കുഴിച്ചില്ലെങ്കിൽ എപ്പോൾ കഴിക്കും, അമ്പത് വയസായി കഴിഞ്ഞ് ബാഗിൽ രണ്ട് കോടിയിട്ടിട്ട് പോകുമ്പോൾ സലാഡ് കഴിക്കാൻ ഇഷ്ടമുണ്ടാവണമെന്നില്ല',

'അല്ലെങ്കിൽ ഷുഗർ കൊളസ്ട്രോൾ കാരണം കഴിക്കാൻ കഴിയണമെന്നില്ല. എന്ത് ചെയ്യും. നാളത്തെ കുറിച്ചുള്ള ഒരു മിനിമം ആലോചന വെച്ചിട്ട് ഇന്നത്തെ ജീവിതം മാക്സിമം എൻജോയ് ചെയ്യുക എന്നതാണ്. ഞങ്ങൾക്ക് ഞങ്ങളുടെ ചെറുപ്പത്തിൽ കിട്ടാതെ പോയ പല കാര്യങ്ങളുമുണ്ട്', ജീവ പറഞ്ഞു.

jeeva aparna

റിലേഷൻഷിപ്പിൽ കമ്മ്യൂണിക്കേഷൻ വളരെ പ്രധാനമാണെന്നും ജീവ പറയുന്നു. അപർണ എന്തെങ്കിലും കാര്യം തന്റെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ചോദിക്കും. മനസിലായില്ലെങ്കിൽ പറഞ്ഞ് തരണമെന്ന് പറയാറുണ്ട്. ഓരോന്ന് പ്രതീക്ഷിച്ച്, അത് മനസ്സിൽ വെച്ചതുകൊണ്ട് കാര്യമില്ല. എല്ലാവരെയും പോലെ മനസിലാക്കി പെരുമാറാൻ കഴിഞ്ഞെന്ന് വരില്ല. അപ്പോൾ അത് ചോദിക്കണം. അപ്പോൾ അതിനനുസരിച്ച് പെരുമാറാൻ സാധിക്കുമെന്ന് ജീവ പറഞ്ഞു.

തന്റെ ഇഷ്ടങ്ങൾ അപർണയോടും പറയും. അപ്പോൾ അതനുസരിച്ച് അവളും പെരുമാറും. തന്റെ മുഖമൊന്ന് മാറിയാൽ പോലും അപർണയ്ക്ക് മാനസിലാകും. തിരിച്ച് അത്രയും പറ്റാറില്ല. അവൾ ഹാപ്പിയാണ്, ഓക്കെയാണ് എന്നൊക്കെ വിചാരിച്ചിരിക്കും. പിന്നീട് പറയുമ്പോഴാകും അത് മനസിലാവുകയെന്നും ജീവ പറഞ്ഞു.

More from Filmibeat

Read more about: jeeva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X