twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിച്ചിട്ടുണ്ട്: ആന്‍ഡ്രിയ

    |

    തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ആന്‍ഡ്രിയ ജെറമിയ. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികളുടേയും മനസില്‍ ഇടം നേടിയ ആന്‍ഡ്രിയ ശക്തമായ കഥാപാത്രങ്ങളിലൂടേയാണ് സ്വന്തമായൊരു ഇടം നേടുന്നത്. സിനിമകളുടെ എണ്ണത്തേക്കാള്‍ നിലവാരത്തിന് പ്രാധാന്യം നല്‍കുന്ന താരമാണ് ആന്‍ഡ്രിയ. ഗായികയായി കയ്യടി നേടിയ ശേഷമാണ് ആന്‍ഡ്രിയ അഭിനയത്തിലേക്ക് എത്തുന്നത്.

    വീണ്ടും പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപിവീണ്ടും പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി

    നല്ല സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം ഉള്ളതിനാലാണ് ഒരുപാട് സിനിമകള്‍ ചെയ്യാതെ കുറിച്ച് സിനിമകള്‍ മാത്രം ചെയ്യാന്‍ സാധിക്കുന്നതെന്നാണ് ആന്‍ഡ്രിയ പറയുന്നത്.
    'ആയിരത്തില്‍ ഒരുവന്‍ പോലെ നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. നല്ല സിനിമകള്‍ നോക്കി ചെയ്തതുകൊണ്ടാണ് വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ചത്. കാരണം നല്ല സിനിമകള്‍ എണ്ണത്തില്‍ കുറവാണ്. ഒരു സ്ത്രീക്ക് അത്രയും നല്ല സ്‌ക്രിപ്റ്റുകള്‍ ലഭിക്കാറില്ല' എന്നാണ് ആന്‍ഡ്രിയ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

    Andrea Jeremiah

    വര്‍ഷത്തില്‍ അഞ്ച് സിനിമയേലും ചെയ്യണമെന്ന് വിചാരിച്ചാല്‍ ധാരാളം സിനിമ ലഭിക്കും. എന്നാല്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ വളരെ കുറവേ ലഭിക്കൂവെന്നാണ് ആന്‍ഡ്രിയ പറയുന്നത്. അതേസമയം നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും എന്നും അങ്ങനെയും സംഭവിക്കാറുണ്ട് എന്നാണ് ആന്‍ഡ്രിയ പറയുന്നു. താന്‍ അതെല്ലാം നേരിട്ടാണ് ഇവിടെ വരെയെത്തിയത്. ഞാന്‍ മാത്രമല്ല, എന്നെ പോലെ നിരവധി പെണ്‍കുട്ടികളുണ്ട് ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്നതായിട്ടെന്നാണ് ആന്‍ഡ്രിയ പറയുന്നത്.

    അതേസമയം കാലത്തിന്റെ മാറ്റത്തെക്കുറിച്ചും ആന്‍ഡ്രിയ സംസാരിക്കുന്നുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് നിരവധി ചോയ്സുകളുണ്ട്. ഇന്‍ഡസ്ട്രിയില്‍ എത്തുമ്പോള്‍ തന്നെ നല്ല സ്‌ക്രിപ്റ്റുകള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. 23 വയസുള്ള പെണ്‍കുട്ടികള്‍ക്ക് തുടക്കത്തില്‍ തന്നെ നായികാ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് പറഞ്ഞ ആന്‍ഡ്രിയ ഇപ്പോഴത്തെ നിലയിലെത്തിച്ചേര്‍ന്നതില്‍ വളരെ സന്തോഷമുണ്ട് എന്നും പറയുന്നു. ഇന്ന് പുതിയ കാര്യമായി കേള്‍ക്കുന്ന നായികാകേന്ദ്രീകൃതമായ സിനിമകള്‍ കുറച്ച് കാലം കൂടി കഴിഞ്ഞാല്‍ സാധാരണമാകുമെന്നാണ് താന്‍ വിചാരിക്കുന്നത് എന്നും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.

    ഗായികയായി കരിയര്‍ ആരംഭിച്ച താരമാണ് ആന്‍ഡ്രിയ. പിന്നീട് പച്ചക്കിളി മുത്തുച്ചരം എന്ന സിനിമയിലൂടെ അരങ്ങേറുകയായിരുന്നു. തുടര്‍ന്ന് ആയിരത്തില്‍ ഒരുവന്‍, മങ്കാത്ത, അന്നയും റസൂലും, വിശ്വരൂപം, അരണ്‍മനൈ, ഉത്തമ വില്ലന്‍, തരാമണി, തുപ്പരിവാളന്‍, വട ചെന്നൈ തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടുകയായിരുന്നു. വട്ടം, കാ, പിസാസു 2, തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്.

    Read more about: andrea jeremiah
    English summary
    Andrea Jeremiah Says The Quality Of Cinema Is Important Than Number
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X