അത് എഴുതിയത് പെണ്‍കുട്ടിയല്ല, തുണ്ട് പുസ്തകത്തിലെ ഭാഷ; മീടു ആരോപണം കൃത്രിമമെന്ന് അനീഷ്
തനിക്കെതിരായ ലൈംഗിക അതിക്രമ ആരോപണം വ്യാജമെന്ന് നടന്‍ അനീഷ് ജി മേനോന്‍. രണ്ട് വര്‍ഷം മുമ്പായിരുന്നു റെഡ്ഡിറ്റിലൂടെ ഒരു പെണ്‍കുട്ടി അനീഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. മോണോ ആക്ട് പഠിപ്പിക്കാന്‍ വന്ന അനീഷ് തന്നോട് അതിക്രമം കാണിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ അത് എഴുതിയത് ഒരു പെണ്‍കുട്ടിയല്ലെന്നാണ് അനീഷ് പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനീഷിന്റെ പ്രതികരണം.
വലിയൊരു സീരീസിന്റെ ഭാഗമായിരുന്നു. അതിനിടെയാണ് എനിക്കെതിരെ ഒരു ആരോപണം വരുന്നത്. ഞാന്‍ അറിയാത്ത കാര്യമാണ്. അതോടെ എനിക്ക് അതില്‍ നിന്നും പിന്മാറേണ്ടി വന്നു. സാമ്പത്തികമായി എന്നെ വലുതായി സപ്പോര്‍ട്ട് ചെയ്യുന്ന സംഭവമായിരുന്നു. കിട്ടുമായിരുന്ന റീച്ചും വലുതായിരുന്നു. അന്ന് നെറ്റ്ഫ്‌ളിക്‌സിലായിരുന്നു വരാനിരുന്നത്. ഒരു കാര്യവുമില്ലാത്ത ആരോപണമായിരുന്നുവെന്നാണ് അനീഷ് പറയുന്നു. അതിലൊരു വസ്തുതയും ഇല്ലായിരുന്നുവെന്നും താരം പറയുന്നു.

എവിടുന്നോ പൊന്തി വന്ന കഥയാണ്. അത് ഇല്ലാത്തതാണ്. എനിക്ക് നൂറ് ശതമാനവും ഉറപ്പു പറയാന്‍ സാധിക്കും. എന്റെ കുടുംബം, പ്രധാനമായും എന്റെ ഭാര്യ, ഭാര്യയുടെ സഹോദരനും അച്ഛനും അമ്മയുമൊക്കെ നല്ല പിന്തുണയായിരുന്നു തന്നിരുന്നത്. സുഹൃത്തുക്കളും കൂടെ നിന്നുവെന്നും അനീഷ് പറയുന്നു. സിനിമയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയിട്ടില്ലെന്നും അനീഷ് പറയുന്നു.
താന്‍ സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയം സംസാരിച്ചിരുന്നു. ഗാസയേയും ലക്ഷദ്വീപിനേയും അനുകൂലിച്ച് എഴുതിയിരുന്നു. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് എതിരെയാണെന്ന് തോന്നുന്ന രീതിയിലായിരുന്നു അത്. പക്ഷെ തനിക്ക് പാര്‍ട്ടിയില്ല, ഇടതുപക്ഷ ചിന്താഗതിയുണ്ടന്നേയുള്ളൂവെന്നും അനീഷ് പറയുന്നു. അത്തരം പോസ്റ്റുകളൊക്കെ താന്‍ പിന്നീട് പിന്‍വലിച്ചുവെന്നും അനീഷ് പറയുന്നുണ്ട്.
തന്നെ എതിര്‍ക്കുന്നവരില്‍ നിന്നും കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു റെഡ്ഡിറ്റില്‍ വന്ന എഴുത്ത് എന്നാണ് അനീഷ് പറയുന്നത്. താന്‍ അതിന്റെ പിന്നാലെ പോയിരുന്നു. യാതൊരു തരത്തിലുമുള്ള ബാക്കപ്പുമില്ലാത്തൊരു അക്കൗണ്ടായിരുന്നു അതെന്നാണ് അനീഷ് പറയുന്നത്. കൂടാതെ അത് എഴുതിയത് ഒരു ആണാണെന്നും അനീഷ് പറയുന്നുണ്ട്. ഉണ്ടാക്കിയതാണെന്ന് അത് കണ്ടാല്‍ അറിയാം. ഒരു പെണ്‍കുട്ടി ഒരിക്കലും അത്ര വികൃതമായ ഭാഷയില്‍ തനിക്കുണ്ടായ അനുഭവം എഴുതില്ലെന്നും അനീഷ് പറയുന്നു.

ഇത് തുണ്ട് പുസ്തകത്തിലേത് പോലെയുള്ള വൃത്തികെട്ട ഭാഷയായിരുന്നു. ഒരിക്കലും ഒരു പെണ്‍കുട്ടി അങ്ങനെ എഴുതില്ല. ഡബ്ല്യുസിസിയില്‍ നിന്നും ചിലര്‍ തന്നെ വിളിച്ചിരുന്നു. ഇത് വ്യാജമാണെന്ന് അറിയാം അതിനാല്‍ ഇടപെടുന്നില്ല, പക്ഷെ കേസോ പരാതിയോ ആയി ആരെങ്കിലും വന്നാല്‍ സംസാരിക്കേണ്ടി വരും എന്നും അവര്‍ പറഞ്ഞുവെന്നും അനീഷ് പറയുന്നുണ്ട്.
പക്ഷെ ചെയ്തു കൊണ്ടിരുന്ന വലിയൊരു പ്രൊജക്ട് നഷ്ടമായി. സാമ്പത്തിമായി അത് വലിയ തടസമായി. അതിന് വേണ്ടി മാത്രമുണ്ടായൊരു സംഭവമായിരുന്നു അതെന്നും അനീഷ് പറയുന്നുണ്ട്. അതേസമയം തന്നോട് മോശമായി പെരുമാറിയ സംവിധായകനെക്കുറിച്ചും അഭിമുഖത്തില്‍ അനീഷ് സംസാരിക്കുന്നുണ്ട്. അവസരത്തിനായി ചെന്ന തന്നെ അപമാനിച്ച് ഇറക്കിവിട്ടുവെന്നാണ് അനീഷ് പറഞ്ഞത്. ആ വാക്കുകളും ചർച്ചയായി മാറിയിരുന്നു.


Click it and Unblock the Notifications











