ആര് പറഞ്ഞിട്ടാണ് വന്നത്? സംവിധായകന്‍ അപമാനിച്ച് വീട്ടില്‍ നിന്നും ഇറിക്കിവിട്ടു; തുറന്ന് പറഞ്ഞ് അനീഷ്
പ്രമുഖ സംവിധായകനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് നടന്‍ അനീഷ് മേനോന്‍. വീട്ടില്‍ ചെന്ന് തന്നോട് മോശമായി പെരുമാറി ഇറക്കി വിട്ടതിനെക്കുറിച്ചാണ് അനീഷ് സംസാരിക്കുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനീഷ് തന്റെ അനുഭവം തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
വലിയൊരു സംവിധായകന്‍. പുതുമുഖങ്ങളെ മാത്രം വച്ചൊരു സിനിമ ചെയ്ത് വലിയ ഹിറ്റായി. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സംവിധായകനാണ്. ദൃശ്യമൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. സ്വീകാര്യതയൊക്കെ കിട്ടിത്തുടങ്ങുന്ന കാലം. ഞാന്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ പോയിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. എല്ലായിടത്തു നിന്നും സ്വീകാര്യതയും സീറ്റും കിട്ടുന്ന കാലം. സന്തോഷം വരുന്ന സമയമായിരുന്നുവെന്നും അനീഷ് പറയുന്നു.

അദ്ദേഹത്തിന്റെ അസോസിയേറ്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞിട്ടാണ് ഞാന്‍ പോകുന്നത്. അദ്ദേഹം മുകളില്‍ നിന്നും ഇറങ്ങി വന്ന് വളരെ റൂഡ് ആയി പെരുമാറി. നല്ല ദേഷ്യത്തില്‍ ആര് പറഞ്ഞിട്ടാണ് ഇവിടെ വന്നതെന്ന് ചോദിച്ചു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ആ സമയത്തെ മൂഡ് ആയിരിക്കാം. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ തടസപ്പെട്ടതിന്റെയാകാം. പക്ഷെ ഞാനൊരിക്കലും എന്റെ വീട്ടില്‍ വന്ന ഒരാളോട് അങ്ങനെ പെരുമാറില്ല. അതാണ് എന്റെ ക്യാരക്ടര്‍ എന്നും അനീഷ് പറയുന്നു.
അദ്ദേഹത്തിന് ഇത്രമാത്രമേ അറിയേണ്ടു ആര് പറഞ്ഞിട്ടാണ് വന്നതെന്ന്. വേറൊരു വാക്കാണ് ഉപയോഗിച്ചത്. ഇതില്‍ ആരാണ് താനിവിടെയുണ്ടെന്ന് പറഞ്ഞതെന്ന് ചോദിച്ചു. ഞാന്‍ അന്വേഷിച്ച് കണ്ടെത്തിയതാണെന്ന് പറഞ്ഞു. അവസരം ചോദിക്കുക എന്നത് എന്റെ ആവശ്യമാണെന്നും തരണോ വേണ്ടയോ എന്നത് സാറിന്റെ ഇഷ്ടം. വളരെ റൂഡായിരുന്നു. ഞാന്‍ പറയുന്നത് വളരെ സട്ടിലായാണ്. അത്രയും ഇഷ്ടമുള്ള ആളായതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
വിഷമത്തോടു കൂടിയാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിയത്. എനിക്ക് സഹിക്കാന്‍ പറ്റിയില്ല. നമ്മള്‍ ഉയര്‍ന്നു വരികയാണെന്ന് തോന്നുന്ന സമയത്ത് ഫുള്‍ നെഗറ്റീവ് അടിച്ചു കയറ്റി താഴേക്ക് ഇറക്കുകയാണ്. ഇതിനൊരു പോസിറ്റീവ് വശമുണ്ട്. ഞാന്‍ താഴെ ഇറങ്ങിയതും അവിടെയൊരു ഓട്ടോറിക്ഷയുണ്ടായിരുന്നു. അതിന്റെ ഡ്രൈവര്‍ എന്നെ കണ്ട് തിരിച്ചറിഞ്ഞു, അളിയാ എന്ന് വിളിച്ചു. ദൃശ്യത്തിലെ അളിയന്‍ എന്നതാണ്. വണ്ടി കിട്ടിയില്ലേ, കയറു എന്ന് പറഞ്ഞുവെന്നാണ് അനീഷ് പറയുന്നത്.

പോകുന്നതിനിടെ അയാള്‍ തിരിഞ്ഞിരുന്നിട്ട് എന്താണ് പ്രശ്‌നം മുഖമൊക്കെ വല്ലാതിരിക്കുന്നുവല്ലോ എന്ന് ചോദിച്ചു. ഞാനിങ്ങനെ പൊട്ടി നില്‍ക്കുവാണ്. ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ വാ, വലിക്കുവോ എന്ന് അയാള്‍ ചോദിച്ചു. വലപ്പോഴും എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ കുല്‍ക്കി സര്‍വത്ത് ഉണ്ടാക്കുന്നിടത്തു കൊണ്ടു പോയി സിഗരറ്റ് തന്നു. എന്നിട്ട് പുള്ളി ഒരു ഗംഭീര മോട്ടിവേഷന്‍ ക്ലാസെടുത്തുവെന്നാണ് അനീഷ് പറയുന്നത്.
ആകേ മൂന്നാലു സെന്റന്‍സേ പറഞ്ഞുള്ളൂ. പക്ഷെ ഞാനപ്പോള്‍ ആലോചിച്ചത് ആ ഓട്ടോറിക്ഷക്കാരന്റെ ക്യാരക്ടറും ആ സംവിധായകന്റെ ക്യാരക്ടറും തമ്മിലുള്ള അന്തരമാണ്. അദ്ദേഹം ഗംഭീര ക്രാഫ്റ്റുള്ള സംവിധായകനാണ്. അയാള്‍ ഒരു സാധാരണക്കാരനായ ഓട്ടോറിക്ഷ ഡ്രൈവറും. പക്ഷെ ആ സമയത്ത് അയാള്‍ എനിക്ക് തന്നൊരു സന്തോഷവും സമാധാനവുമുണ്ട്. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവമാണതെന്നും അനീഷ് പറയുന്നു.


Click it and Unblock the Notifications











