ഉണ്ണി മുകുന്ദന്‍ തന്നത് വെറും വാക്കല്ലായിരുന്നു; അത് സംഭവിച്ചു എന്നതാണ് സത്യം, വികാരഭരിതനായി അനീഷ് രവി

നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവരുടെ ചെറിയ പെരുന്നാള്‍ സിനിമാ ലൊക്കേഷനിലായിരുന്നു. 'ഷഫീഖിന്റെ സന്തോഷം' എന്ന പേരില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. പെരുന്നാളിനോട് അനുബന്ധിച്ച് സെറ്റിലുള്ളവര്‍ക്കെല്ലാം ബിരിയാണി വിളമ്പി കൊടുക്കുന്ന ചിത്രങ്ങളാണ് ഉണ്ണി പങ്കുവെച്ചത്.

ഇതേ സിനിമയുടെ ഭാഗമായതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടന്‍ അനീഷ് രവി. തന്റെ അടുത്ത ചിത്രത്തിലൊരു വേഷം തരാമെന്ന് പറഞ്ഞിട്ട് പോയ ഉണ്ണി മുകുന്ദനെ പറ്റിയും 'ഷഫീഖിന്റെ സന്തോഷം' എന്ന സിനിമാ ലൊക്കേഷനിലെ ചില സംഭവങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അനീഷ് പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

അനീഷിന്റെ വാക്കുകളിങ്ങനെ..

അനീഷിന്റെ വാക്കുകളിങ്ങനെ..

അതൊരു വെറും വാക്കല്ലായിരുന്നു!

'അടുത്ത പ്രോജക്ടില്‍ ചേട്ടനുണ്ടാവും അതിനായ് ഒരോര്‍മ്മപ്പെടുത്തല്‍ കൂടി വേണ്ട' ഒടുവില്‍ കണ്ടു പിരിഞ്ഞപ്പോള്‍ അദ്ദേഹം തന്ന വാക്കായിരുന്നു. അത് സംഭവിച്ചു എന്നതാണ് സത്യം. സിനിമ അല്ലേ ഇത് പോലെ എത്രയോ പേര്‍ വാഗ്ദാനങ്ങള്‍ തരാറുണ്ടായിരുന്നു.

പക്ഷെ ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം എനിക്ക് കാണാമായിരുന്നു. അത് സത്യത്തിന്റേതായിരിന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തിയേറ്ററില്‍ സുമിയും ഞാനും സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഒരു കാള്‍, പരിചയമില്ലാത്ത നമ്പര്‍. ഫോണെടുത്തു,

അനീഷേട്ടനല്ലേ..? അതെ, ഞാന്‍ അനൂപ് 'ഷഫീഖിന്റെ സന്തോഷം' സിനിമയുടെ സംവിധായകനാണ്.. ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു പുതിയ സിനിമയില്‍ ഒരു നല്ല കഥാപാത്രം നല്‍കണമെന്ന്. അറിയാതെ എന്റെ കണ്ണ് നനയുന്ന പോലെ. ആദ്യമായിട്ട് എനിക്ക് വേണ്ടി പറയാനൊരാള്‍.

നേട്ടങ്ങള്‍ക്കരികിലൂടെ ചേര്‍ന്ന് പോകുമ്പോ പഴയത് മറക്കാറാണ് പതിവ്

'അനൂപ് ഒന്നു കൂടി കൂട്ടി ചേര്‍ത്തു ചേട്ടനെന്നെ അറിയാം. ഓര്‍മയിലെവിടെയോ മറഞ്ഞു കിടന്ന ഒപ്പമുണ്ടായിരുന്ന ചില നല്ല ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി കൊണ്ട് അനൂപ് വാചാലനായി'..

ഒരുപാട് സന്തോഷം തോന്നി. നേട്ടങ്ങള്‍ക്കരികിലൂടെ ചേര്‍ന്ന് പോകുമ്പോ പഴയത് മറക്കാറാണ് പതിവ് പക്ഷെ.. ഉണ്ണിയും അനൂപും ഓര്‍മ്മകളുടെ വസന്തത്തില്‍ 'സന്തോഷം 'കണ്ടെത്തുന്നവരാണെന്ന് അറിയുമ്പോള്‍ അടക്കാനാകാത്ത 'സന്തോഷം' അങ്ങനെ 'ഷഫീഖിന്റെ സന്തോഷം' സുബൈറിന്റെ കൂടി സന്തോഷമായി (എന്റെ കഥാപാത്രം ).

നിമിഷ കുളിക്കുന്നതിനിടയിൽ ബാത്ത് റൂമിൽ കയറി റോബിൻ, പ്രശ്നമുണ്ടാക്കാൻ ജാസ്മിന് കാരണം കിട്ടിയെന്ന് പ്രേക്ഷകർ!

നാളികേരത്തിന് മുകളില്‍ പതിഞ്ഞ കര്‍പ്പൂരത്തിന് ഞാന്‍ ദീപം തെളിച്ചു

ഏപ്രില്‍ 16 ന് ഷൂട്ട് തുടങ്ങി 21 ന് ഞാന്‍ അളിയന്‍സിന്റെ ലൊക്കേഷനില്‍ നിന്നും ഈരാറ്റുപേട്ടയിലെത്തി. ഒപ്പം കൂടി. ഇന്നലെ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഞങ്ങള്‍ എല്ലാവരും രാവിലെ തന്നെ ഈരാറ്റു പേട്ടയിലെ ഷെഫീക്കിന്റെ വീട്ടിലെത്തി.

ഇനി പൂജ പ്രിയപ്പെട്ട ഉണ്ണിയുടെയും അനൂപിന്റെയും സാന്നിധ്യത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നാളികേരത്തിന് മുകളില്‍ പതിഞ്ഞ കര്‍പ്പൂരത്തിന് ഞാന്‍ ദീപം തെളിച്ചു.

Recommended Video

12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam
വിശക്കുന്നവര്‍ ഒരല്‍പം വെയിറ്റ് ചെയ്യണേ, പൊട്ടിച്ചിരി ഉണര്‍ന്നു

ഷൂട്ട് തകൃതിയായി നടക്കുന്നു. ഒന്നരമണിയായി ക്ലൈമാക്‌സ് സീന്‍ ആണ്. ബ്രേക്ക് ആയിട്ടില്ല. മട്ടന്‍ ബിരിയാണി എത്തി. പക്ഷെ, രണ്ട് ഷോട്ട് ബാക്കി ഉണ്ട്. പെട്ടെന്ന് ബാല (നടന്‍) പറഞ്ഞു 'വിശക്കുന്നവര്‍ ഒരല്‍പം വെയിറ്റ് ചെയ്യണേ, പൊട്ടിച്ചിരി ഉണര്‍ന്നു. സീന്‍ കഴിഞ്ഞു. ബ്രേക്ക്..!


സ്‌പെഷ്യല്‍ ദം ബിരിയാണി തുറന്ന് ഉണ്ണി വിളമ്പാന്‍ തുടങ്ങി. ങ്ങനെ വ്രത ശുദ്ധിയുടെ 30 നാളുകള്‍ക്കൊടുവില്‍ എത്തിയ ചെറിയ പെരുന്നാള്‍ ഷഫീക്കും കൂട്ടരും 'സന്തോഷ'പൂര്‍വ്വം ഒരുമിച്ച് ആഘോഷിച്ചു.. അനീഷ് പറഞ്ഞ് നിര്‍ത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X