'മോനേ, ഒരു കുപ്പി വെള്ളം തരുമോ കുടിക്കാന്‍'; ക്യാമറയ്ക്ക് മുന്നില്‍ നിന്ന് സംവിധായകനായി ലാലേട്ടന്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്നുവെന്നതാണ് ബറോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ നിധി കാക്കുന്ന ഭൂതമായി ക്യാമറയ്ക്ക് മുന്നിലും സംവിധായകനായി ക്യാമറയ്ക്ക് പിന്നിലുമുള്ള മോഹന്‍ലാലിന്റെ പരകായ പ്രവേശം അത്ഭുതപ്പെടുത്തുകയാണെന്ന് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അനീഷ് ഉപാസന പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
നിധി കാക്കുന്ന ഭൂതമായി ക്യാമറയ്ക്ക് മുന്നിലും സംവിധായകനായി ക്യാമറയ്ക്ക് പിന്നിലുമുള്ള മോഹന്‍ലാലിന്റെ പരകായപ്രവേശം അത്ഭുതപ്പെടുത്തുകയാണെന്നാണ് അനീഷ് പറയുന്നത്. മോഹന്‍ലാല്‍ എന്ന സംവിധായകനില്‍ നിന്നും പഠിക്കാന്‍ പലതുമുണ്ടെന്നാണ് അനീഷ് പറയുന്നത്. ആദ്യമായിട്ടാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നതെങ്കില്‍ പോലും ലാല്‍ സാര്‍ മുന്‍പ് സംവിധാനം ചെയ്തിട്ടുണ്ടോ എന്ന അടക്കംപറച്ചില്‍ വരെ സെറ്റില്‍ ഉണ്ടാവാറുണ്ടെന്നും അനീഷ് പറയുന്നു. അതിവൈകാരികത നിറഞ്ഞ ഡയലോഗ് പറയുകയാണ് മോഹന്‍ലാല്‍. അടുത്ത നിമിഷം കട്ട് പറഞ്ഞു. മോനേ, ഒരു കുപ്പി വെള്ളം തരുമോ കുടിക്കാന്‍ എന്ന് ചോദിച്ച് അദ്ദേഹം വീണ്ടും സംവിധായകന്റെ കസേരയിലേക്ക് പോവുകയായിരുന്നുവെന്ന് അനീഷ് ഓര്‍ക്കുന്നു. സീനിലും ഷോട്ടിലും മോഹന്‍ലാല്‍ എന്ന സംവിധായകന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് അനീഷിന്റെ അഭിപ്രായം.

അതേസമയം അസാധ്യ സംവിധായകനാണെന്ന് തെളിയിക്കും വിധമാണ് ലൊക്കേഷനില്‍ ലാല്‍ സാര്‍ പെരുമാറുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ചെറിയ കാര്യം പോലും പ്രത്യേകം ശ്രദ്ധിക്കുന്ന സംവിധായകനാണ് മോഹന്‍ലാല്‍ എന്നും റീ ടേക്കുകള്‍ എത്ര പോയാലും വിഷയമല്ലെന്നും അനീഷ് പറയുന്നത്. അഭിനയം പോലെ തന്നെ സംവിധാനവും മികവോടെ ചെയ്യുകയാണ് അദ്ദേഹം. ബറോസ് കാണുമ്പോള്‍ മോഹന്‍ലാലിന്റെ സംവിധാന മികവ് പ്രേക്ഷകരും തിരിച്ചറിയുമെന്ന്് ്അനീഷ് പറയുന്നു. ഹെയറിന്റെ കണ്ടിന്യൂറ്റി നോക്കാനും മേക്കപ്പ് വിഭാഗക്കാരോടുമെല്ലാം കാര്യങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ച് മോഹന്‍ലാല്‍ പറയുമ്പോള്‍ അത്ഭുതം തോന്നും എന്നാണ് അനീഷ് പറയുന്നു. മോഹന്‍ലാല്‍ ലൊക്കേഷനില്‍ കുട്ടികളെപ്പോലെ ഓടി നടക്കുകയാണെന്നും അനീഷ് പറയുന്നുണ്ട്.

രാവിലെ വൈകി ലൊക്കേഷനില്‍ വരുന്നവര്‍ക്ക് മോഹന്‍ലാലിന്റെ വാഹനം കാണുമ്പോള്‍ നാണക്കേട് തോന്നും. രാത്രി വൈകി ചിത്രീകരണം ഉണ്ടായാല്‍ രാവിലെ വൈകിയേ മോഹന്‍ലാല്‍ വരികയുള്ളൂ എന്ന് കരുതിയാല്‍ വെറുതെയാകും എന്നും മോഹന്‍ലാല്‍ എന്ന സംവിധായകനെക്കുറിച്ച് അനീഷ് പറയുന്നു. വിവിധ ഭാഷകളിലായി ത്രി ഡി സിനിമയായാണ് ബറോസ് സംവിധാനം ചെയ്യുന്നത്. അതിനാല്‍ സാധാരണ സിനിമ പോലെയല്ല ബറോസിന്റെ ചിത്രീകരണമെന്നും എന്നാല്‍ ലാല്‍ സാറിന്റെ കൈയില്‍ ഈ തിരക്കഥ ഭദ്രമാണെന്നതില്‍ സംശയമില്ലെന്നും അനീഷ് വ്യക്തമാക്കുന്നു. സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ വളരെ ശാന്തനാണെന്നും അനീഷ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ലൊക്കേഷനില്‍ ലാല്‍സാര്‍ ഇതുവരെ ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. മുന്‍പത്തെ പോലെ തന്നെയാണ് സൗമ്യതയും ക്ഷമയും. ആര്‍ക്കും ടെന്‍ഷന്‍ കൊടുക്കാതെ എല്ലാവരോടും സ്നേഹത്തോടെയാണ് സംസാരം. ലാല്‍ സാറിന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഭാഗമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നത് എന്നെ സംബന്ധിച്ച് ഭാഗ്യമാണ്. എന്നും അനീഷ് ഉപാസന കൂട്ടിച്ചേര്‍ക്കുന്നു. ഇതിനായി താന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയുടെ ചിത്രീകരണം പോലും നീട്ടിവെച്ചിരിക്കുകയാണെന്നാണ് അനീഷ് പറയുന്നത്.
Recommended Video

അതേസമയം ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്റെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. പൃഥ്വിരാജ് ആയിരുന്നു സിനിമയുടെ സംവിധാനം. ഇരുവരും അച്ഛനും മകനുമായ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയായിരുന്നു റിലീസ് ചെയ്തത്. മീനയും കല്യാണി പ്രിയദര്‍ശനുമായിരുന്നു ചിത്രത്തിലെ നായികമാര്‍. നിരവധി സിനിമകളാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് ആണ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.


Click it and Unblock the Notifications











