പലര്‍ക്കും വിഷമമായെന്ന് അറിഞ്ഞു, ആ ഇരുണ്ട കാലം താണ്ടാന്‍ സാധിച്ചു; വികാരഭരിതനായി അപ്പാനി ശരത്ത്‌

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനയാണ് അപ്പാനി ശരത്ത്. ചിത്രത്തില്‍ ശരത്ത് അഭിനയിച്ച അപ്പാനി രവി എന്ന കഥാപാത്രം ഐക്കോണിക്കായി മാറുകയായിരുന്നു. ഇതോടെയാണ് ശരത്തിന്റെ പേരിനൊപ്പം അപ്പാനി എന്ന പേരും വരുന്നത് പോലും. കഴിഞ്ഞ ദിവസം അപ്പാനി ശരത്ത് നല്‍കിയ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

കൊറോണ കാലത്ത് താന്‍ നേരിട്ട ദുരിതങ്ങളായിരുന്നു അഭിമുഖത്തില്‍ അപ്പാനി ശരത്ത് തുറന്നു പറഞ്ഞത്. ഇപ്പോഴിതാ അഭിമുഖത്തിന് ശേഷം തനിക്ക് പിന്തുണയുമായി എത്തിയവര്‍ക്ക് നന്ദി പറയുകയാണ് അപ്പാനി ശരത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അഭിമുഖം കണ്ട് പലര്‍ക്കും വിഷമമായെന്ന് അറിഞ്ഞുവെന്നാണ് ശരത്ത് കുറിപ്പില്‍ പറയുന്നത്.

Appani Sharath

കൊവിഡിന് ശേഷം തനിക്ക് നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചുവെന്ന് ശരത്ത് കുറിപ്പില്‍ പറയുന്നുണ്ട്. അന്യഭാഷയിലും സിനിമകള്‍ വരാനിരിക്കുന്നുണ്ട്. വരുന്ന വര്‍ഷങ്ങള്‍ പ്രതീക്ഷുടേതാണെന്നും ശരത്ത് പറയുന്നു. മുന്നോട്ടുള്ള യാത്രയില്‍ എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയും തനിക്ക് വേണമെന്നാണ് അപ്പാനി ശരത്ത് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

''ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമല്ല സന്തോഷങ്ങളുമുണ്ട്. കൊറോണ കാലത്തെ ബുദ്ധിമുട്ടുകള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. നമ്മില്‍ പലരും സാമ്പത്തികമായും മാനസികമായും തകര്‍ന്നുപോയിരുന്ന ചില ദിവസങ്ങള്‍. ആ കാലത്ത് ഞാന്‍ കടന്നുപോയ അവസ്ഥയും എനിക്ക് ഒരിക്കലും മറക്കാനാകുന്നതല്ല. അത്രയും വേദനിച്ച ദിവസങ്ങളെ കുറിച്ച് വളരെ അവിചാരിതമായി 3 മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ മനസ്സ് പങ്കുവെക്കുക ഉണ്ടായി. അത് കണ്ട് നിങ്ങളില്‍ പലര്‍ക്കും വിഷമമായി എന്നറിഞ്ഞു'' അപ്പാനി ശരത്ത് പറയുന്നു.

കോവിഡിന് ശേഷമുള്ള ഈ മൂന്ന് വര്‍ഷങ്ങളില്‍ എനിക്ക് ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുകയും, നിങ്ങള്‍ പ്രേക്ഷകര്‍ അത് ഏറ്റെടുത്തതിലൂടെ ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി. വരാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളടക്കം വരുന്ന വര്‍ഷങ്ങള്‍ ഏറെ പ്രതീക്ഷ ഏറിയതാണ്. ഇപ്പോള്‍ ഉള്ളതുപോലെ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും താരം പറയുന്നു.

Appani Sharath

നേരത്തെ നല്‍കിയ അഭിമുഖങ്ങളില്‍ താന്‍ നേരിട്ട ദുരിതങ്ങളെക്കുറിച്ച് അപ്പാനി ശരത്ത് പറഞ്ഞിരുന്നു. ചായക്കച്ചവടവും കറി പൗഡര്‍ വില്‍പ്പന നടത്തിയതിനെക്കുറിച്ചുമൊക്കെ മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ശരത്ത് പറഞ്ഞിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം മൂവി വേള്‍ഡ് ചാനലിന് നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നത്.

കയ്യില്‍ ഒരു രൂപ പോലും എടുക്കാനില്ലാത്ത അവസ്ഥയായിരുന്നു. കുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും വിഷമിച്ചുവെന്നാണ് ശരത്ത് പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി കാരണം കാറു വില്‍ക്കേണ്ടി വന്നതിനെക്കുറിച്ചും ശരത്ത് സംസാരിച്ചിരുന്നു. കാറു വില്‍ക്കേണ്ടി വന്നതിനേക്കാള്‍ വിഷമിച്ചത് ആ കാറില്‍ കയറി യാത്ര ചെയ്ത ആളുകളുടെ കുത്തുവാക്കുകളാണെന്നും അപ്പാനി ശരത്ത് പറയുന്നുണ്ട്. വികാരഭരിതമായി ശരത്ത് സംസാരിക്കുന്ന അഭിമുഖം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X