പിടിച്ചു നില്‍ക്കാന്‍ എന്ത് പാടാണ് ല്ലേ, ഡ്രസ് കുറഞ്ഞ് വരുവാണല്ലോ? അനിഖയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

താരങ്ങളെ സംബന്ധിച്ച് ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ എന്നത്. താരജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രത്യേകിച്ചും യുവതാരങ്ങള്‍ക്ക്. ചിലപ്പോഴൊക്കെ സിനിമയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നും കിട്ടും. സോഷ്യല്‍ മീഡിയയിലെ പ്രശസ്തിയും കഴിവ് പ്രകടിപ്പിക്കാനുള്ള സാധ്യതകളുമൊക്കെ അവസരങ്ങളായി മാറുന്നതും കണ്ടിട്ടുണ്ട്.

അതേസമയം സോഷ്യല്‍ മീഡിയ പലപ്പോഴും തലവദനയും തരാറുണ്ട്. മിക്കപ്പോഴും നടിമാര്‍ക്കാണ് സോഷ്യല്‍ മീഡിയ തലവേദന സൃഷ്ടിക്കാറുള്ളത്. താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളിലേയും വീഡിയോകളിലേയും വസ്ത്രത്തിന്റെ ഇറക്കവും സ്വഭാവവുമൊക്കെ പരിശോധിച്ച് സദാചാര വാദികള്‍ അവര്‍ക്കെതിരെ രംഗത്തെത്തു. സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന നിരവധി നടിമാരുണ്ട്.

Anikha Surendran

ഇപ്പോഴിതാ യുവനടി അനിഖ സുരേന്ദ്രനും സമാനമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ്. താരത്തിന്റെ മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും സാദാചാര വാദികളുടെ ആക്രമണം കാണാം. ഇപ്പോള്‍ താരം പങ്കുവച്ച വെക്കേഷന്‍ ചിത്രങ്ങളിലും അത്തരം കമന്റുമായി നിരവധി പേരാണ് എത്തുന്നത്. സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ എന്തൊക്കെ പെടാപാടണ് ല്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ഇനി ബിക്കിനിയിലായിരിക്കും വരിക, നിനക്കൊന്നും സ്‌കൂളില്‍ പോകാനില്ലേ, പോയി പഠിക്കെടീ, കുട്ടികളെ വഴി തെറ്റിക്കുകയാണ്, ഡ്രസൊക്കെ കുറഞ്ഞ് കുറഞ്ഞ് വരികയാണല്ലോ, തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. കൂടാതെ പങ്കെടുത്ത ഷോകളിലും പരിപാടിയിലും ധരിച്ച വസ്ത്രങ്ങളെ കുറിച്ചും മോശം കമന്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അനിഖയ്ക്ക് പിന്തുണയുമായി ആരാധകര്‍ എത്തുന്നത്. ഇതെല്ലാം ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

താരത്തിന്റെ ലുക്കിനെ പ്രശംസിക്കുന്നവരും കുറവല്ല.
നേരത്തെ മാല്വിദ്വീപില്‍ പോയി അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ അനിഖ പങ്കുവച്ചപ്പോഴും വൈറലായിരുന്നു. അതേസമയം തന്റെ വസ്ത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെ അനിഖ ഗൗനിക്കാറില്ല. മറുപടി നല്‍കാനും താരം പോകാറില്ല.

Anikha Surendran

ബാലതാരമായിട്ടാണ് അനിഖ സിനിമയിലെത്തുന്നത്. മമ്മൂട്ടി, അജിത്ത്, നയന്‍താര തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ തുടക്കത്തില്‍ തന്നെ അനിഖയ്ക്ക് സാധിച്ചു. നയന്‍താരയുമായുള്ള രൂപസാദൃശ്യവും സ്ഥിരമായി നയന്‍താരയുടെ മകളുടെ വേഷത്തില്‍ അഭിനയിച്ചതുമൊക്കെ അനിഖയ്ക്ക് ബേബി നയന്‍താര എന്നൊരു പേരും ആരാധകര്‍ക്കിടയില്‍ നേടിക്കൊടുത്തു.

ഇപ്പോഴിതാ നായികയായി മാറിയിരിക്കുകയാണ് അനിഖ. തെലുങ്ക് ചിത്രം ബുട്ട ബൊമ്മയിലൂടെയാണ് അനിഖ നായികയായി അരങ്ങേറുന്നത്. പിന്നീട് ഓ മൈ ഡാര്‍ലിംഗിലൂടെ മലയാളത്തിലും നായികയായി. ലവ്‌ലി യുവേഴ്‌സ് വേദയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിടി സര്‍, വാസുവിന്‍ ഗര്‍ഭിണികള്‍, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളാണ് അനിഖയുടേതായി അണിറയിലുള്ളത്. സിനിമയ്ക്ക് പുറമെ ഒടിടിയിലും അനിഖ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമാ ലോകം ഭാവിയിലെ മുന്‍നിര നായികയായിട്ടാണ് അനിഖയെ വലിയിരുത്തുന്നത്.

More from Filmibeat

Read more about: Anikha Surendran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X