'ഒരു പാമ്പ് മോളെ കടിക്കാന്‍ വരുന്നു, എങ്ങനെയാകും മോളുടെ പേടി?'; മറക്കാനാകാത്ത അനുഭവമെന്ന് അനിഖ

ബാലതാരമായി വന്ന് പിന്നീട് നായികയായി മാറിയ നിരവധി നടിമാരുണ്ട്. കുഞ്ഞായിരിക്കെ തന്നെ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് അനിഖ. ഇന്ന് അനിഖ നായികയാണ്. പക്ഷെ ആരാധകര്‍ ഇപ്പോഴും അനിഖയെ കാണുന്നത് ബേബി അനിഖയായിട്ടാണ്.

ബാലതാരമായി മമ്മൂട്ടി, മോഹന്‍ലാല്‍, അജിത്ത്, നയന്‍താര തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് അനിഖ. മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അനിഖയെ തേടിയെത്തിയിട്ടുണ്ട്. അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജിയിലെ സേതുലക്ഷ്മിയെന്ന ചിത്രത്തിലെ പ്രകടനമാണ് അനിഖയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

Anikha Surendran

ഇപ്പോഴിതാ സേതുലക്ഷ്മിയില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മ പങ്കുവെക്കുകയാണ് അനിഖ. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനിഖ മനസ് തുറന്നത്.

''അഞ്ച് സുന്ദരികളുടെ ഭാഗമാകുമ്പോള്‍ എനിക്ക് ഒന്‍പതു വയസേയുള്ളൂ. അഭിനയിക്കുമ്പോള്‍ എന്താണ് കഥയെന്നൊന്നും അറിയില്ല. ത്രെഡ് ചെറുതായി അറിയാമെന്ന് മാത്രം. ഇത്രയും വലിയൊരു പ്രമേയമാണെന്ന് തിരിച്ചറിഞ്ഞത് ഒരുപാട് കാലത്തിന് ശേഷമാണ്. അതില്‍ സേതുലക്ഷ്മിയുടെ പേടി അഭിനയിച്ചു ഫലിപ്പിക്കേണ്ട ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതിന് എന്നെ തയ്യാറാക്കിയത് ഇപ്പോഴും ഓര്‍മയുണ്ട്.'' അനിഖ പറയുന്നു.

'ഒരു പാമ്പ് മോളെ കടിക്കാന്‍ വരുന്നു. അപ്പോള്‍ എങ്ങനെയാകും മോളുടെ പേടി. അത് അഭിനയിച്ചു കാണിക്ക്' എന്നു പറഞ്ഞാണ് ഒരു പ്രത്യേക സീനില്‍ എന്നെ സീനില്‍ അഭിനയിപ്പിച്ചത് എന്നാണ് അനിഖ പറയുന്നത്. തന്റേയും ചേതന്റേയും നിഷ്‌കളങ്കമായ ഭാവങ്ങളൊക്കെ നന്നായി എടുത്തു. ഇപ്പോള്‍ സേതുലക്ഷ്മി തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണെന്നും അനിഖ പറയുന്നുണ്ട്.

ബാലതാരമായിട്ടാണ് അനിഖ സുരേന്ദ്രന്‍ കരിയര്‍ ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. കഥ തുടരുന്നുവെന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. പിന്നീട് അജിത്തിനൊപ്പം യെന്നെ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു കയ്യടി നേടി. നയന്‍താരയുടെ മകളായി ഒന്നിലധികം സിനിമകള്‍ ചെയ്തത് കരിയറില്‍ വഴിത്തിരിവായി. നയന്‍താരയുമായുള്ള അസാമാന്യ സാദൃശ്യം കാരണം ആരാധകരുടെ കുട്ടി നയന്‍താരയുമായി അനിഖ.

Anikha Surendran

തന്റെ അരങ്ങേറ്റത്തെക്കുറിച്ചും അഭിമുഖത്തില്‍ അനിഖ സംസാരിക്കുന്നുണ്ട്. ''ഞാനും ഏട്ടന്‍ അങ്കിതും അക്കാലത്ത് ഒരുപാട് പരസ്യങ്ങള്‍ ചെയ്തിരുന്നു. ഒരു സോപ്പിന്റെ പരസ്യം കണ്ടിട്ടാണ് സത്യനങ്കിള്‍ കഥ തുടരുന്നുവിലേക്ക് വിളിക്കുന്നത്. ഒരുദിവസം അദ്ദേഹത്തെ ചെന്നു കാണാന്‍ പറഞ്ഞു. കണ്ടപ്പോള്‍ അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. മറുപടിയെല്ലാം സത്യനങ്കിള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. ആ സംസാരം കുറച്ചുനേരം നീണ്ടു. ആ കൂടിക്കാഴ്ച ജീവിതത്തിലെ വഴിത്തിരിവായി'' എന്നാണ് അനിഖ പറയുന്നത്.

അഞ്ച് സുന്ദരികളിലെ അനിഖയുടെ പ്രകടനം ഇന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. പിന്നീട് ഭാസ്‌കര്‍ ദ റാസ്‌കല്‍, നാനും റൗഡി താന്‍, മിരുതന്‍, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. അതേസമയം അനിഖ നായികയാകുന്നത് തെലുങ്കിലൂടെയാണ്. മലയാള ചിത്രം കപ്പേളയുടെ തെലുങ്ക് റീമേക്കായ ബുട്ട ബൊമ്മയായിരുന്നു നായികയായുള്ള ആദ്യ സിനിമ. മലയാളത്തില്‍ നായികയാകുന്നത് ലവ്ഫുള്ളി യുവേഴ്‌സ് വേദയിലൂടെയാണ്. ഒടുവിലായി പുറത്തിറങ്ങിയ മലയാള സിനിമ കപ്പ് ആണ്. അവസാനമായി തീയേറ്ററിലെത്തിയത് തമിഴ് ചിത്രം നിലവുക്കു എന്‍ മേല്‍ എന്നടി കോപം ആണ്.

More from Filmibeat

Read more about: Anikha Surendran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X