ദുല്‍ഖറിനെ അങ്കിള്‍ എന്നും മമ്മൂട്ടിയെ ഇക്കയെന്നും വിളിക്കുന്നതിന്റെ കാരണം; തുറന്ന് പറഞ്ഞ് അനിഖ

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് അനിഖ. ബാലതാരമായി സിനിമയിലെത്തിയ അനിഖ ഇന്ന് മലയാളത്തിലേയും തമിഴിലേയും നിറസാന്നിധ്യമാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അനിഖ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം മുതല്‍ തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ അജിത്തിനും നയന്‍താരയ്ക്കുമൊപ്പവുമെല്ലാം അനിഖ അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയ്‌ക്കൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അനിഖ. ബാവൂട്ടിയുടെ നാമത്തില്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍, ദ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളിലായിരുന്നു അനിഖ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്. ദ ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അനിഖ. എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് അനിഖയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് അനിഖ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

മമ്മൂക്ക നല്ല ജോളി

മമ്മൂക്ക നല്ല ജോളിയാണെന്നാണ് അനിഖ പറയുന്നത്. ഇടയ്ക്ക് തമാശ ഒക്കെ പറയുന്ന ആളാണ് മമ്മൂട്ടിയെന്നും അനിഖ പറയുന്നു. അതേസമയം മമ്മൂട്ടിയെ താന്‍ മമ്മൂക്ക എന്നാണ് വിളിക്കുന്നതെന്നും അതേസമയം അദ്ദേഹത്തിന്റെ മകനായ ദുല്‍ഖര്‍ സല്‍മാനെ ദുല്‍ഖര്‍ അങ്കിള്‍ എന്നാണ് വിളിക്കുന്നതെന്നും അനിഖ പറയുന്നുണ്ട്. അതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്. മമ്മൂട്ടിയെ എല്ലാവരും വിളിക്കുന്നത് മമ്മൂക്ക എന്നാണ്. അതുകൊണ്ട് തന്റെ മനസിലും അതങ്ങനെ തന്നെ രജിസ്റ്റര്‍ ആയിപ്പോയതാണെന്നാണ് അനിഖ പറയുന്നത്.

ദുല്‍ഖര്‍ അങ്കിള്‍

എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെ ഇക്ക എന്ന് വിളിക്കാന്‍ തനിക്ക് സുഖം തോന്നിയില്ലെന്നാണ് അനിഖ പറയുന്നത്. ദുല്‍ഖര്‍ അങ്കിള്‍ എന്ന് വിളിക്കുന്നതാണ് നല്ലതായി തോന്നിയതെന്നും എന്നാല്‍ ദുല്‍ഖര്‍ അങ്കിള്‍ എന്ന് വിളിക്കുന്നത് കൊണ്ട് ദുല്‍ഖര്‍ അങ്കിള്‍ ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹത്തിന് അതില്‍ പ്രശ്‌നമൊന്നുമില്ലെന്നും അനിഖ പറയുന്നു. മമ്മൂട്ടിയോടൊപ്പം മകളായും മറ്റും അഭിനയിച്ചിട്ടുള്ള അനിഖ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചത് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലായിരുന്നു.

കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ

കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അനിഖ പിന്നീട് റേസ്, ബാവൂട്ടിയുടെ നാമത്തില്‍, അഞ്ച് സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഭാസ്‌കര്‍ ദ റാസ്‌കല്‍, ദ ഗ്രേറ്റ് ഫാദര്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യെന്നെ അറിന്താല്‍ എന്ന അജിത്ത് ചിത്രത്തിലൂടെയാണ് അനിഖ തമിഴിലെത്തുന്നത്. പിന്നീട് നാനും റൗഡി താന്‍, മിരുതന്‍, വിശ്വാസം തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. 2019 ല്‍ അജിത്തിന്റേയും നയന്‍താരയുടേയും മകളായി അഭിനയിച്ച് വിശ്വാസം ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. മാമനിതന്‍ ആണ് റിലീസ് കാത്തു നില്‍ക്കുന്ന തമിഴ് ചിത്രം. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. പവര്‍ഫുള്ളി യുവേഴ്‌സ് വേദയാണ് അനിഖയുടെ അടുത്ത മലയാള സിനിമ.

Recommended Video

Anikha surendran about online threats | FilmiBeat Malayalam
ഭാവി കാല നായിക

സിനിമയ്ക്ക് പുറമെ ഷോര്‍ട്ട് ഫിലിമുകളിലും സംഗീത വീഡിയോകളിലും അഭിനയിച്ചിട്ടുള്ള അനിഖ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. ക്വീന്‍ എന്ന സീരീസിലൂടെയാണ് അനിഖയുടെ ഡിജിറ്റല്‍ അരങ്ങേറ്റം. അഞ്ച് സുന്ദരികളിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രവും അനിഖയെ തേടിയെത്തിയിരുന്നു. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് അനിഖ ഉറ്റു നോക്കുന്നത്. ഭാവി കാല നായികയായിട്ടാണ് അനിഖയെ വിലയിരുത്തുന്നത്. അതേസമയം തെന്നിന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരം നയന്‍താരയുമായുള്ള അനിഖയുടെ രൂപസാദൃശ്യവും എന്നും ചര്‍ച്ചയാകാറുണ്ട്. നയന്‍താരയുടെ മകളായി നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തതിനാല്‍ ബേബി നയന്‍താര എന്നും ചിലര്‍ അനിഖയെ വിളിക്കാറുണ്ട്.

More from Filmibeat

Read more about: anikha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X