കല്‍പ്പന തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു; അവളെക്കുറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: അനില്‍കുമാര്‍

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് കല്‍പ്പന. കോമഡി വേഷങ്ങളിലൂടെയാണ് കല്‍പ്പന മലയാള സിനിമയില്‍ ഒരിടം നേടുന്നത്. കരിയറിന്റെ അവസാന കാലത്ത് സ്വഭാവ വേഷങ്ങളിലും കല്‍പ്പന കയ്യടി നേടുകയുണ്ടായി. ഒട്ടും നിനച്ചിരിക്കാതെയായിരുന്നു കല്‍പ്പനയുടെ മരണം സംഭവിക്കുന്നത്. ഇന്നും ആ വേദന മലയാളികളുടെ മനസിലുണ്ട്.

സംവിധായകന്‍ അനില്‍ കുമാറായിരുന്നു കല്‍പ്പനയുടെ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഒരു മകളുമുണ്ട്. എന്നാല്‍ പിന്നീട് പിരിയുകയായിരുന്നു. ഇപ്പോഴിതാ കല്‍പ്പനയുമായുള്ള പിണക്കത്തെക്കുറിച്ചും താരത്തിന്റെ വേര്‍പാടിനെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് അനില്‍ കുമാര്‍. ഫ്‌ളവേഴ്‌സ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Kalpana

കല്‍പ്പനയുടെ അഭാവം എന്ന ഭയങ്കരമായി ഉലച്ചു കളഞ്ഞു. നാലഞ്ച് വര്‍ഷം പരസ്പരം ടച്ചുണ്ടായിരുന്നില്ല. അതിന് ശേഷമാണ് കല്‍പ്പന മരിക്കുന്നത്. കല്‍പ്പന മരിക്കും എന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ. തിരികെ വരും എന്ന പ്രതീക്ഷയിലായിരുന്നു. താല്‍ക്കാലിക പിണക്കം മാത്രമായിരുന്നു. സ്ഥായിയായ വൈരാഗ്യമോ പിണക്കമോ ആയിരുന്നില്ലെന്നാണ് അനില്‍ കുമാര്‍ പറയുന്നത്.

കമ്യൂണിക്കേഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുമിച്ച് തന്നെ ഉണ്ടായേനെ. പക്ഷെ ആ സമയത്ത് അങ്ങനൊരു കമ്യൂണിക്കേഷന്‍ ഉണ്ടാകത്തില്ല. പുറത്ത് നിന്ന് കാണുമ്പോള്‍ ഉപദേശിക്കുന്നത് പോലല്ല ആ സാഹചര്യത്തില്‍ വരുമ്പോള്‍. നമുക്കിടയില്‍ ഈഗോയുണ്ടാകും. എന്തിന് തോറ്റ് കൊടുക്കണം? ഒരു പ്രായം കഴിയുമ്പോള്‍ നമ്മള്‍ മാറും. അന്നുള്ള ഞാനല്ല ഇന്നത്തെ ഞാന്‍. ഇന്നത്തെ ഞാന്‍ ആയിരുന്നുവെങ്കില്‍ അതൊക്കെ പരിഹരിച്ചേനെ എന്നും അദ്ദേഹം പറയുന്നു.

എന്റെ ഭാഗത്താണ് തെറ്റ് എന്ന് തോന്നിയിട്ടുണ്ട്. മരിക്കുമ്പോഴാണ് കൂടുതലും തോന്നുന്നത്. തോല്‍പ്പിച്ചിട്ട് പോയല്ലോ എന്ന് തോന്നും. ജീവിച്ചിരിക്കുമ്പോള്‍ അങ്ങനെ തോന്നില്ല. എന്നെങ്കിലും വരും എന്നാകും തോന്നുക. കുറ്റങ്ങള്‍ മൊത്തം ഞാന്‍ ഏറ്റെടുക്കുകയല്ല. രണ്ട് പേരുടേയും ഭാഗത്തു നിന്നുമുണ്ടായ ചെറിയ ചെറിയ കാര്യങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം കല്‍പ്പനയെ തനിക്ക് മരണത്തേക്കാളും ഭയമാണ് എന്ന് പറഞ്ഞുവെന്ന വാര്‍ത്തകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

Kalpana

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ആരോ മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണ്. ഇപ്പോഴത്തെ യൂട്യൂബുകാര്‍ ആരോ ഉണ്ടാക്കിയതാണ്. നിങ്ങള്‍ വായിക്കുന്നതും കേള്‍ക്കുന്നതുമെല്ലാം യൂട്യൂബ് ചാനല്‍ അവര്‍ വരുമാനം ഉണ്ടാക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. എനിക്ക് കല്‍പ്പനയെ സംശയിക്കേണ്ട കാര്യമില്ല. ഞാന്‍ അവളെ ടോര്‍ച്ചര്‍ ചെയ്തിട്ടില്ല. ഇതൊക്കെ അവര്‍ ലൈക്കിനും കമന്റിനും വേണ്ടി ചെയ്യുന്നതാണ്. അത് മറ്റൊരാളെ വേദനിപ്പിക്കുന്നതിനെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലെന്നാണ് അനില്‍കുമാര്‍ പറയുന്നത്.

തങ്ങളുടെ മകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. എന്റെ ഫോണിന്റെ വാള്‍പേപ്പര്‍ മകള്‍ക്കൊപ്പമുള്ള ചിത്രമാണ്. അവള്‍ പഠിക്കുകയാണ്. ഞങ്ങള്‍ രണ്ടും രണ്ട് സ്ഥലത്താണ്. അതിനാല്‍ അങ്ങനെ കാണാന്‍ സാധിക്കുന്നില്ല. അതുകൊണ്ടൊക്കെ അകല്‍ച്ചയുണ്ട്. അത് വിഷമമുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അനില്‍കുമാര്‍ രണ്ടാമതും വിവാഹിതനായിരുന്നു. ഈയ്യടുത്താണ് ഭാര്യയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വൈറലായത്.അതേസമയം ഒരിടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണ് അനില്‍കുമാർ.

Read more about: kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X