twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോഴത്തെ അവസ്ഥ, കുറിപ്പിലെ സത്യമെന്ത്? എന്തുകൊണ്ട് സിനിമ വിട്ടു? മിനിയുടെ കൊച്ചിച്ചായന്‍ പറയുന്നു

    |

    മലയാള സിനിമയില്‍ ഒരു പുതിയ ട്രെന്റിന് തുടക്കം കുറിച്ച സിനിമയായിരുന്നു അനിയത്തിപ്രാവ്. ശാലിനിയുടേയും കുഞ്ചാക്കോ ബോബന്റേയും നായകനും നായികയുമായിട്ടുള്ള അരങ്ങേറ്റം കുറിച്ച സിനിമ മലയാള ഒരു പുതു ചരിത്രം തന്നെ സൃഷ്ടിച്ചു. ശാലിനിയും ചാക്കോച്ചനും ഒരു രാത്രി കൊണ്ട് മലയാളികളുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ജനപ്രീയ ജോഡിയായി മാറുകയായിരുന്നു.

    Also Read: ഇനി റോബിനെ ബി​ഗ് സ്ക്രീനിൽ കാണാം, ചിത്രം പ്രഖ്യാപിച്ച് സാക്ഷാൽ മോഹൻലാൽ ഒപ്പം ആശംസകളും!Also Read: ഇനി റോബിനെ ബി​ഗ് സ്ക്രീനിൽ കാണാം, ചിത്രം പ്രഖ്യാപിച്ച് സാക്ഷാൽ മോഹൻലാൽ ഒപ്പം ആശംസകളും!

    അനിയത്തിപ്രാവിലൂടെ ജനപ്രീയനായി മാറിയ താരമായിരുന്നു ഷാജിന്‍. ചിത്രത്തില്‍ ശാലിനി അവതരിപ്പിച്ച മിനിയുടെ ചേട്ടന്റെ വേഷത്തിലാണ് ഷാജിന്‍ എത്തിയത്. മിനിയുടെ പ്രിയപ്പെട്ട കൊച്ചിച്ചായനായ, കലിപ്പനും എന്നാല്‍ അതേ സമയം സ്നേഹനിധിയുമായ വര്‍ക്കിയൊണ് ഷാജിന്‍ അവതരിപ്പിച്ചത്. ജനാര്‍ദ്ദനനും കൊച്ചിന്‍ ഹനീഫയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അനുജന്‍ കഥാപാത്രമായാണ് ഷാജിന്‍ എത്തിയിരുന്നത്.

    ദുരിതപൂർണമായ അവസ്ഥയല്ല


    അനിയത്തിപ്രാവിന്റ വിജയത്തോടെ വീണ്ടും നിരവധി സിനിമകളില്‍ ഷാജിന്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഷാജിനെ തേടി സോഷ്യല്‍ മീഡിയ ഇറങ്ങിയിരുന്നു. ഫെയ്‌സ്ബുക്കിലെ സിനിമാ ഗ്രൂപ്പിലൂടെയായിരുന്നു താരം ഇപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ശ്രമം നടന്നത്. അധികം വൈകാതെ ഉത്തരം ലഭിക്കുകയും ചെയ്തിരുന്നു.

    എറണാകുളത്തെ ബ്രോഡ് വേയിലെ കട നടത്തുന്ന ഷാജിന്റെ ചിത്രമായിരുന്നു പുറത്ത് വന്നത്. എന്നാല്‍ ഷാജിന്‍ ഇപ്പോള്‍ കഷ്ടപ്പാടിലും ദുരിതത്തിലുമാണെന്ന തരത്തില്‍ ഇത് പ്രചരിക്കപ്പെടുകയുണ്ടായി. ഇതേ തുടര്‍ന്ന് തന്റെ കരിയറിനെക്കുറിച്ചും വിട്ടു നിന്നതെക്കുറിച്ചും ഷാജിന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.തനിക്കിപ്പോള്‍ ദുരിതപൂർണമായ അവസ്ഥയല്ലെന്നാണ് താരം പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

    ഒരു കാര്യം സത്യം

    ''അതില്‍ പറയുന്ന ഒരു കാര്യം സത്യമാണ് ഞാന്‍ ചെരുപ്പ് കടയില്‍ തന്നെയാണുള്ളത്. പക്ഷെ അത് എന്റെ സ്വന്തം കടയാണ്. വര്‍ഷങ്ങളായി കൊച്ചി ബ്രോഡ്വേയില്‍ കടയുണ്ട്. അനിയത്തിപ്രാവില്‍ അഭിനയിക്കാന്‍ പോയതും കടയില്‍ നിന്നാണ്. ദുരിതപൂര്‍ണ്ണമായ അവസ്ഥയൊന്നുമല്ല. ആ കുറിപ്പ് കടയ്ക്ക് പ്രചാരം നല്‍കി. പക്ഷെ വ്യക്തിപരമായി അത് വല്ലാതെ നെഗറ്റിവ് ആയാണ് വന്നത്'' എന്നാണ് ഷാജിന്‍ പറയുന്നത്.

    എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്നതെന്നും ഷാജിന്‍ മനസ് തുറക്കുന്നുണ്ട്. രണ്ടുവള്ളത്തില്‍ കാല്‍ ചവിട്ടിയാല്‍ എന്താണ് സംഭവിക്കുക? കരയ്ക്കടുക്കാതെ മുങ്ങിപ്പോകും. അത് സംഭവിക്കാതെയിരിക്കാനാണ് സിനിമയില്‍ നിന്നും അകന്നതെന്നാണ് ഷാജിന്‍ പറയുന്നു. ഒന്നുകില്‍ സിനിമ അല്ലെങ്കില്‍ ബിസിനിസ്. ഇതില്‍ ഒന്നുമാത്രമേ ഒരുസമയത്ത് കൊണ്ടുപോകാന്‍ സാധിക്കൂ. ഞാന്‍ പൂര്‍ണ്ണമായും ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും താം പറയുന്നു.

    Recommended Video

    ഞാന്‍ വലിക്കില്ല, കുടിക്കില്ല...റോബിന്റെ ശീലങ്ങള്‍ | *BiggBoss
    തമിഴിലേക്ക്

    ആകസ്മികമായി സംഭവിച്ച വേഷമാണ് അനിയത്തിപ്രാവിലെ കൊച്ചിച്ചായന്‍ എന്നാണ് ഷാജിന്‍ പറയുന്നത്. ഫാസില്‍ സാറിന്റെ സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം. അനിയത്തിപ്രാവില്‍ ഈ വേഷത്തില്‍ ഒരു പ്രമുഖനടനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം അദ്ദേഹം പിന്‍മാറി. അങ്ങനെയാണ് ഞാന്‍ വര്‍ക്കി എന്ന കൊച്ചിച്ചായനാകുന്നതെന്നാണ് താരം പറയുന്നത്.

    അനിയത്തിപ്രാവിന്റെ വിജയത്തിന് ശേഷം നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്റെ സൂര്യപുത്രിക്ക്, മണിച്ചിത്രത്താഴ്, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങി ഫാസില്‍ സംവിധാനം ചെയ്ത പല സിനിമകളിലും സഹസംവിധായകനായും ഷാജിന്‍ പ്രവര്‍ത്തിച്ചിരുന്നു.

    സിനിമയില്‍ നിന്നും ഷാജിന്‍ സീരിയലുകളിലേക്കും എത്തി. സൂര്യ ടിവിയിലെ കാണാക്കിനാവ് എന്ന സീരിയലിലെ ഷാജിന്റെ കഥാപാത്രം ശ്രദ്ധ നേടിയ ഒന്നായിരുന്നു. അനിയത്തിപ്രാവ് എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്ത കാതലുക്ക് മര്യാദൈ എന്ന സിനിമയെത്തിയപ്പോഴും വര്‍ക്കിയായത് ഷാജിന്‍ തന്നെയായിരുന്നു. ക്രോണിക് ബാച്ചിലറിലെ ഷാജിന്റെ വേഷവും ശ്രദ്ധ നേടിയതായിരുന്നു.

    Read more about: aniyathipravu
    English summary
    Aniyathipravu Shajin Finally Reveals Why He Quit Cinema And His Current Fincial Situation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X