ആ സംഭവം ജീവിതത്തില്‍ മറക്കില്ല; അവളെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എത് ചെയ്യുമെന്ന് പറയാനാകില്ല
അഭിനേത്രിയായും മോഡലായും കയ്യടി നേടിയ താരമാണ് അഞ്ജലി അമീര്‍. ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്നു അഞ്ജലി. ഇപ്പോഴിതാ തന്റെ ഭക്ഷണ പ്രിയത്തെക്കുറിച്ചും യാത്രകളില്‍ പരിചയപ്പെട്ട രുചികളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഞ്ജലി അമീര്‍. മറക്കാനാകാത്ത അനുഭവവും അഞ്ജലി പങ്കുവെക്കുന്നുണ്ട്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
മധുര പ്രീയയാണ് അഞ്ജലി അമീര്‍. മധുരം എന്നാല്‍ അഞ്ജലിയ്ക്ക് സന്തോഷത്തിന്റെ പ്രതീകമാണ്. മധുരം ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുന്നത് ശരിയാണെങ്കിലും മനസ് സങ്കടപ്പെട്ാല്‍ മധുരം നല്‍കിയാണ് താന്‍ മനസിനെ തിരികെ കൊണ്ടു വരികയെന്നാണ് അഞ്ജലി പറയുന്നത്. ചോക്ലേറ്റും പേസ്ട്രിയും ഐസ്‌ക്രീമുമൊക്കെ എന്റെ മനസ്സിലെ വിഷമം മാറ്റുമെന്നാണ് അഞ്ജലി പറയുന്നത്. സാധാരണയായി മധുരം അത്ര ഇഷ്ടമുള്ളയാളല്ല ഞാന്‍. എന്നാല്‍ മനസ്സ് വല്ലാതെ സങ്കടപ്പെടുമ്പോള്‍ ഒരുപാട് മധുരം കഴിക്കുമെന്നും അഞ്ജലി പറയുന്നു.

തനിക്ക് ഏറ്റവുമധികം ഇഷ്ടം അറേബ്യന്‍ ഭക്ഷണമാണെന്നാണ് അഞ്ജലി പറയുന്നത്. ഷവര്‍മയും അല്‍ഫാമും യമന്‍ വിഭവങ്ങളും യമനി ഡെസേര്‍ട്ടും ഇഷ്ടമാണെന്ന് അഞ്ജലി പറയുന്നു. അതേസമയം, യാത്ര പോകുമ്പോള്‍ ആ സ്ഥലത്തെ ട്രെഡീഷനല്‍ വിഭവങ്ങള്‍ കഴിക്കാറുണ്ടെന്നും താരം പറയുന്നു. ആ അനുഭവത്തില്‍ നിന്നും പഞ്ചാബില്‍ കിടുക്കന്‍ സൂപ്പുകള്‍ കിട്ടുമെന്ന് അഞ്ജലി ഓര്‍ക്കുന്നുണ്ട്. കഞ്ഞിവെള്ളം കൊണ്ടുവരെ അവിടെ സൂപ്പുണ്ടാക്കി വിളമ്പാറുണ്ടെന്നും അഞ്ജലി പറയുന്നു.
മട്ടന്‍ കൊണ്ടുള്ള വിഭവങ്ങള്‍ അഞ്ജലിയ്ക്ക് നൊസ്റ്റാള്‍ജിയ ആണ്. എത്ര കിട്ടിയാലും കഴിക്കാന്‍ ഇഷ്ടമുള്ള ഭക്ഷണം മട്ടന്‍ മദ്ഫുന്‍ ആണ്. തനിക്ക് ഒരു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചതിനാല്‍ അമ്മയുടെ കൈപ്പുണ്യത്തിലുള്ള ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടില്ലെന്നും അഞ്ജലി പറയുന്നുണ്ട്. നാട് കോഴിക്കോട് ആയതുകൊണ്ട് തന്നെ ഫൂഡിനെ കുറിച്ച് പറയേണ്ടതില്ല എന്നാണ് അഞ്ജലി പറയുന്നത്. കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കും കോഴിക്കോടന്‍ രുചിരഹസ്യം എന്നും താരം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വ്യത്യസ്ത രുചികളുടെയും പുതിയ പരീക്ഷണങ്ങളുടെയും നാടാണ് കോഴിക്കോട്. കോഴിക്കോട്ടുകാര്‍ മറ്റെവിടെ പോയാലും സ്വന്തം നാട്ടിലെ വിഭവങ്ങളുടെ രുചിയോളം മറ്റൊന്നും വരില്ല എന്നേ പറയുള്ളൂവെന്നും അഞ്ജലി പറയുന്നുണ്ട്. പിന്നാലെ ഭക്ഷണവുമായി ബന്ധപ്പെട്ട മറക്കാനാകാത്തൊരു അനുഭവവും പങ്കുവെക്കുന്നുണ്ട് അഞ്ജലി.
''ഒരിക്കല്‍ ഒരു വിദേശയാത്രയ്ക്കിടെ കാഴ്ചകളൊക്കെ കണ്ട് ആകെ ക്ഷീണിച്ചു, ഇനി ഭക്ഷണം കഴിക്കാമെന്നു കരുതി. ആ നാട്ടില്‍ ഒരു കിടിലന്‍ വിഭവം കിട്ടുന്ന ഹോട്ടലുണ്ടെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. വിശന്ന് കുടല്‍ കത്തുന്നു എന്ന അവസ്ഥയായിരുന്നു. എന്നാലും സാരമില്ല, നമുക്ക് ആ ഫുഡ് തന്നെ കഴിക്കാം എന്നു പറഞ്ഞ് ഞങ്ങള്‍ വിശപ്പും സഹിച്ച് ഹോട്ടല്‍ തേടിയെത്തി. കണ്ട കാഴ്ചയോ? ഹോട്ടല്‍ പൂട്ടികിടക്കുന്നു. അന്ന് അവളെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ എന്തു ചെയ്യുമെന്ന് പറയാനാകില്ലായിരുന്നു. ആ സംഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല'' എന്നാണ് അഞ്ജലി പറയുന്നത്.


Click it and Unblock the Notifications











