എന്നെ പോലെ ആകണ്ടെന്ന് ഒരു നടി മുഖത്ത് നോക്കി പറഞ്ഞു; ദുല്‍ഖറിന്റെ അമ്മയായതോടെ സ്ഥിരം അമ്മ!

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജലി നായര്‍. തന്റെ പ്രതിഭ അടയാളപ്പെടുത്തിയ നടി, ഇതിനോടകം തന്നെ നിരവധി ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രവും ചെയ്ത് കയ്യടി നേടാന്‍ അഞ്ജലിയ്ക്ക് സാധിക്കാറുണ്ട്. തന്റെ പ്രകടനത്തിന് അഞ്ജലിയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലെ സ്റ്റീരിയോടൈപ്പിംഗിനെക്കുറിച്ചുള്ള അഞ്ജലിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ഏത് പ്രായത്തിലുള്ള വേഷവും ചെയ്യാന്‍ തയ്യാറാണ് അഞ്ജലി. അങ്ങനെയാണ് താരം കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ അമ്മ വേഷത്തിലെത്തുന്നത്.
അന്ന് തനിക്ക് 27 വയസാണെന്നും അതിന് ശേഷം അധികവും അമ്മ വേഷങ്ങള്‍ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും അഞ്ജലി പറയുന്നു. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ദുല്‍ഖറിന്റെ അമ്മ

''കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായതിന് ശേഷം എല്ലാരും അമ്മ റോളിലേക്ക് എന്നെ ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ നോക്കിയിരുന്നു. എന്നാല്‍ എനിക്ക് അത് ആദ്യമൊന്നും നല്ലോണം ഫീല്‍ ചെയ്തിട്ടില്ല. ടീച്ചറായിട്ടും അഡ്വക്കേറ്റ് ആയിട്ടും ജഡ്ജി ആയിട്ടും എല്ലാം എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പ്രതീക്ഷിക്കാതെയാണ് മൂന്നാമത്തെ ഷെഡ്യൂളില്‍ ദുല്‍ഖറിന്റെ അമ്മയായിട്ട് വന്നത്. ആദ്യത്തെ രണ്ട് കാലഘട്ടം മാത്രമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. മൂന്നാമതും അതില്‍ പ്രായമുള്ള അമ്മ വേഷം ചെയ്യേണ്ട സാഹചര്യം പെട്ടെന്ന് വന്നതാണ്. ആ സമയത്ത് എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. കാരണം പെട്ടെന്ന് ഒരു ഡയറക്ടറുടെ അടുത്ത് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഒരു കഥാപാത്രത്തോടും നോ പറയുന്ന ആള്‍ അല്ലായിരുന്നു ഞാന്‍'' എന്നാണ് താരം പറയുന്നത്.

അമ്മ വേഷം മാത്രം

സംഭവം വലിയ വാര്‍ത്തയായി, 27ാം വയസില്‍ ദുല്‍ഖറിന്റെ അമ്മയായി എന്ന രീതിയിലായിരുന്നു വാര്‍ത്ത. പിന്നീട് അത് ഫോളോ ചെയ്ത് മഞ്ജു ചേച്ചിയുടെ ചെറുപ്പകാലം പിന്നെ ലാലേട്ടന്റെ ചെറുപ്പത്തിലെ അമ്മ അങ്ങനെ അമ്മ വേഷം മാത്രം കിട്ടാന്‍ തുടങ്ങിയെന്നാണ് അഞ്ജലി പറയുന്നത്. അത് മാത്രമേ ചെയ്യുകയുള്ളു അല്ലെങ്കില്‍ അതിലാണ് ശ്രദ്ധ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്നാണ് അഞ്ജലി പറയുന്നത്.

 തരുന്നതും വരുന്നതും

സിനിമയില്‍ അധിക ആളുകളും സുഹൃത്തുക്കളാണ് അവര്‍ വിളിക്കുമ്പോള്‍ ഞാന്‍ ഡയലോഗും സീന്‍സും ഒന്നും നോക്കാതെ പോയി ചെയ്യുകയായിരുന്നുവെന്നും അഞ്ജലി പറയുന്നു. തന്നെ ദൃശ്യത്തില്‍ കണ്ടപ്പോള്‍ എല്ലാരും എന്താണ് പെട്ടെന്ന് വന്ന് പോകുന്നത്, കൂടുതല്‍ ചെയ്യാത്തത് എന്താണെന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയെന്നും അഞ്ജലി പറയുന്നത്. എന്നാല്‍ നമുക്ക് തരുന്നതും വരുന്നതും മാത്രമാണ് ചെയ്യാന്‍ പറ്റുന്നുള്ളുവെന്നും എനിക്ക് ഈ ചെയ്യണം എന്നൊന്നും പറഞ്ഞാല്‍ ആരും പരിഗണിക്കില്ലെന്നും താരം പറയുന്നു.

അഞ്ജലിയെ പോലെ

അതേസമയം, ഒരു നടി എനിക്ക് അഞ്ജലിയെ പോലെ ഫിലിമില്‍ ഒരു കരിയര്‍ വേണ്ടെന്നെന്ന് തന്നോട് തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് അഞ്ജലി ഓര്‍ക്കുന്നത്. തനിക്കത് ഫീലായില്ലെങ്കിലും ഭര്‍ത്താവിന് ഫീലായെന്നും അവരത് നിഷ്‌കളങ്കമായി പറഞ്ഞതാണെന്നും അഞ്ജലി പറയുന്നുണ്ട്. അത്തരം അവസരങ്ങള്‍ വരുമ്പോള്‍ ഞാന്‍ എല്ലാരോടും പറയാറുണ്ടെന്ന് അവര്‍ ഞങ്ങളുടെ മുന്നില്‍ വെച്ച് പറഞ്ഞു. എന്റെ ഭര്‍ത്താവിന് അത് ഫീലായെന്നാണ് താരം പറയുന്നത്.

അമ്മയുടെ പാതയിലൂടെ

ബാലതാരമായി സിനിമയിലെത്തിയതാണ് അഞ്ജലി. മലയാളത്തിലും തമിഴിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ബെന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അഞ്ജലിയെ തേടിയെത്തിയിരുന്നു. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആണ് അഞ്ജലിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റാം, സോളമന്റെ മണവാട്ടി സോഫിയ, വണ്‍ സെക്കന്റ്, പനി, കളം തുടങ്ങി നിരവധി ചിത്രങ്ങള്‍ അണിയറയിലുണ്ട്.

അമ്മയുടെ പാതയിലൂടെ തന്നെ അഞ്ജലിയുടെ മകളും സിനിമയിലെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഞ്ജലിയുടെ കുടുംബം. റീലുകളും മറ്റും പങ്കുവെച്ച് കയ്യടി നേടാറുണ്ട്. ഈയ്യടുത്താണ് താരം യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

Read more about: anjali nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X