സിനിമയുടെ ഓഡിഷന് പോയപ്പോള്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചു; നേരായ വഴിക്ക് മതിയെന്ന് പറഞ്ഞു: അഞ്ജിത
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി അഞ്ജിത നായര്‍. സോഷ്യല്‍ മീഡിയയിലെ താരമാണ് അഞ്ജിത നായര്‍. ടിക് ടോക്കില്‍ നിന്നും യൂട്യൂബിലെത്തിയതോടെയാണ് അഞ്ജിത താരമായി മാറുന്നത്. അഞ്ജിതയുടെ വീഡിയോകള്‍ വൈറലായി മാറുമ്പോഴും പലപ്പോഴും അഞ്ജിതയുടെ വസ്ത്രധാരണ രീതി വിമര്‍ശിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ ഒരു സിനിമയുടെ ഓഡിഷനില്‍ പങ്കെടുക്കവെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തുകയാണ് അഞ്ജിത നായര്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജിത മനസ് തുറന്നത്.

''റാംപ് വാക്കൊക്കെ ഇഷ്്ടമാണ്. എനിക്ക് ബിഗ് ബോസില്‍ പോകണം എന്നുണ്ട്. ഫാഷന്‍ ഷോയൊക്കെ ഇഷ്ടമാണ്. ഓഡിഷനുകള്‍ക്ക് പോയിട്ടില്ല. സീരിയലുകള്‍ക്ക് പോയിട്ടുണ്ട്. പിന്നെ വേണ്ടെന്ന് വച്ചു. അത്രയും കഷ്ടപ്പെട്ട് അവിടെ വരെ പോയിട്ട് ഓക്കെ പറയാം എന്നാകും. സിനിമയുടെ ഓഡിഷന് പോയിട്ടുണ്ട്. പാലക്കാട് വരെ പോയി. അമ്മയുടെ അനിയത്തിയേയും കൂട്ടിയിട്ടാണ് പോയത്. ആയിക്കോട്ടെ ഞങ്ങള്‍ പറയാമെന്ന് പറഞ്ഞു. പിന്നെ ആ രീതിയിലുള്ള ചോദ്യമായി. അതോടെ വേണ്ടെന്ന് വച്ചു'' എന്നാണ് അഞ്ജിത പറയുന്നത്.
അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചു. ഞാന്‍ അങ്ങനെത്തെ ഒന്നിനുമില്ലെന്നും നേരായ വഴിയ്ക്കുള്ളതെന്ന് മതിയെന്ന് പറഞ്ഞു. ഒരു കോര്‍ഡിനേറ്റര്‍ വഴിയാണ് പോയത്. ഇനി മേലാല്‍ ഓഡിഷനേ വേണ്ട, നമ്മളെ കണ്ടിട്ട് വിളിക്കുവാണെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതി. കുട്ടി ഓക്കെയാണ് എങ്ങനെയാണ് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. പറ്റില്ല, താല്‍പര്യമില്ല എന്ന് പറഞ്ഞു. അങ്ങനത്തെ ഒരു സംഗതിയും വേണ്ടെന്ന് പറഞ്ഞു എന്നും അഞ്ജിത പറയുന്നു.
അതേസമയം തന്നെ തേടി ചിലരുടെ വിവാഹ അഭ്യര്‍ത്ഥനകള്‍ വരുന്നതായും അഞ്ജിത പറയുന്നുണ്ട്. കല്യാണം കഴിച്ചോട്ടെ പൊന്നു പോലെ നോക്കാമെന്ന് മെസേജുകള്‍ വരാറുണ്ടെന്നാണ് അഞ്ജിത പറയുന്നത്. എന്നാല്‍ അങ്ങനത്തെ ഒരു പണിയ്ക്കും ഞാനില്ല. ഒന്നാമത് വിശ്വസിക്കാനാകില്ല ഇമ്മാതിരി കമന്റ്‌സ്. ഒക്കെ ഫേക്ക് ആയിരിക്കുമെന്നും താരം പറഞ്ഞു.
അതേസമയം താന്‍ ഇപ്പോള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ലെന്നും അഞ്ജിത പറഞ്ഞു. എന്നാല്‍ അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് അഞ്ജിത പറയുന്നത്. തനിക്ക് ഇപ്പോള്‍ 25 വയസ് ആകാറായെന്നും താരം പറയുന്നു. ആരെയെങ്കിലും കണ്ടെത്തി വച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് അഞ്ജിതയുടെ മറുപടി. ഇഷ്ടം പോലെയുള്ളവര്‍ ചോദിക്കുന്നുണ്ട്. അമ്മ പറയുന്നത് പെണ്‍കുട്ടികള്‍ 22-ാം വയസില്‍ കല്യാണം കഴിക്കണമെന്നാണെന്നും അഞ്ജിത പറയുന്നു.
തനിക്ക് ലഭിക്കുന്ന മോശം അര്‍ത്ഥത്തോടെയുള്ള മെസേജുകളെക്കുറിച്ചും അഭിമുഖത്തില്‍ അഞ്ജിത സംസാരിക്കുന്നുണ്ട്. മോശം മെസേജുകള്‍ വരാറുണ്ട്. അത് മൈന്റ് ചെയ്യാറില്ല. മറുപടി കൊടുക്കാറില്ല. മോശം രീതിയിലായിരിക്കും. അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യുമെന്നാണ് അഞ്ജിത പറയുന്നത്.

അഞ്ജിത അത് കാണാന്‍ തോന്നുന്നു, വീഡിയോ കോള്‍ വരുമോ എന്നൊക്കെയുള്ള മെസേജുകളാണ് വരുന്നതെന്നാണ് താരം പറയുന്നത്. അപ്പോള്‍ തന്നെ ബ്ലോക്കാകും. അവര്‍ക്ക് മറുപടി കൊടുക്കാന്‍ തന്നെ പറ്റില്ല. കമന്റ്‌സ് ഓഫാക്കിയിടാനുള്ള കാരണവും അതാണ്. എന്താണ് കമന്റ്‌സ് ഓഫാക്കിയിടുന്നതെന്ന് പലരും ചോദിക്കാറുണ്ട്. ഇതാണ് കാരണമെന്നും അഞ്ജിത വ്യ്ക്തമാക്കി. ്അതേസമയം തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെക്കുറിച്ചും അഞ്ജിത സംസാരിക്കുന്നുണ്ട്.
എന്റെ ഫോട്ടോ വച്ച് ഒരുപാട് ഫേക്കുകളുണ്ട്. രാത്രി വീഡിയോ കോളിന് താല്‍പര്യമുണ്ടെന്ന് പറഞ്ഞ് എന്റെ ഫോട്ടോയും വേറെ ഏതോ നമ്പറും കൊടുത്തത് കണ്ടിരുന്നുവെന്നാണ് അഞ്ജിത തുറന്നു പറയുന്നത്. അതിലൊന്നും ആരും പോയി ക്ലിക്ക് ചെയ്യരുത്. ഇന്‍സ്റ്റയില്‍ നീ തന്നെയാണോ എന്ന് ചോദിച്ച് മെസേജ് അയക്കാറുണ്ട്. ഞാനല്ലെന്ന് പറഞ്ഞ് പറഞ്ഞ് മടുത്തുവെന്നും അഞ്ജിത പറയുന്നു.


Click it and Unblock the Notifications