'ഒരാളെ കരിവാരി തേക്കാൻ അവസരം കിട്ടിയാൽ ഹരമാണ്, അരവിന്ദിൻ്റെ മറുപടി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജു അരവിന്ദ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് അഞ്ജു അരവിന്ദ്. ഇപ്പോഴിതാ അഞ്ജു അരവിന്ദ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നേരത്തെ നര്‍ത്തകി മന്‍സിയയ്ക്ക് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിലക്കിയ സംഭവത്തില്‍ പിന്തുണച്ച് നടി അഞ്ജു അരവിന്ദ് എത്തിയെന്ന പ്രചരിച്ചിരുന്നു.
ക്ഷേത്ര വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ ലഭിച്ച അവസരം ബഹിഷ്‌കരിക്കുന്നുവെന്നായിരുന്നു അഞ്ജു അരവിന്ദ് പറഞ്ഞത്. ഏപ്രില്‍ 21 ന് ആറാം ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളിലാണ് അഞ്ജുവിന്റെ ഭരതനാട്യം നിശ്ചയിച്ചിരുന്നത്. നര്‍ത്തകിയായ അഞ്ജു അരവിന്ദായിരുന്നു പിന്തുണയുമായി എത്തിയത്. എന്നാല്‍ ഇത് നടി അഞ്ജു അരവിന്ദാണ് എന്ന് തെറ്റിദ്ധരിച്ച് പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. നര്‍ത്തകിയുമാണ് അഞ്ജു അരവിന്ദ്. ഇതോടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ വീഡിയോയയുമായി എത്തിയത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അതെ ഞാന്‍ അഞ്ജു അരവിന്ദാണ്. പക്ഷെ ആ പോസ്റ്റിട്ട അഞ്ജു അരവിന്ദ് ഞാനല്ല. എന്റെ സമനില തെറ്റിയതൊന്നുമല്ല. സമനില തെറ്റിയ ചിലരുണ്ടാക്കിയ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി പറഞ്ഞതാണ് എന്നു പറഞ്ഞാണ് അഞ്ജു അരവിന്ദ് വീഡിയോ ആരംഭിക്കുന്നത്. കൂടല്‍ മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ടൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രചരിക്കുന്നുണ്ടെന്ന് എന്നെ സ്‌നേഹിക്കുന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ആ പോസ്റ്റ് എഴുതിയ ആളുടെ പേര് അഞ്ജു അരവിന്ദ് എന്നാണ് എന്നും പലരും അത് ഞാനാണ് എന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടായതായും മനസിലായി എന്നാണ് അഞ്ജു പറയുന്നത്. ആ തെറ്റിദ്ധാരണ വളരെ പെട്ടെന്ന് തന്നെ മണിക്കൂറുകള്‍ക്കകം കാട്ടുതീ പോലെ പടരുകയായിരുന്നുവെന്നും അഞ്ജു പറയുന്നു.

''അല്ലെങ്കിലും സന്തോഷമുണ്ടാക്കുന്ന നല്ല വാര്‍ത്തകളേക്കാള്‍ വൈറലാകുന്നത് എപ്പോഴും വൈറലാകുന്നത് വേദനയും വെറുപ്പുമുണ്ടാക്കുന്ന നെഗറ്റീവ് വാര്‍ത്തകളാണല്ലോ. ഒരാളെ കരിവാരി തേക്കാന്‍ അവസരം കിട്ടിയാല്‍ മുന്‍പും പിന്‍പും നോക്കാതെ ഇറങ്ങുന്ന കുറച്ച് ആളുകളുണ്ട്. അത് അവര്‍ക്ക് ഒരു ഹരമാണ്'' എന്നാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് അഞ്ജു അരവിന്ദ് പറയുന്നത്. കൂടെ കുറച്ച് മതവും രാഷ്ട്രീയവും കൂടി കലക്കാന്‍ പറ്റിയാല്‍ ബഹുകേമാകുമെന്നും അഞ്ജു പരിഹാസ രൂപേണ പറയുന്നുണ്ട്. ഇന്നലെ ഏതോ ഒരു ബീന നായര്‍ എന്റെ ഫോട്ടോ ഇട്ട് ഹിന്ദുവിനെ അപമാനിച്ച അഞ്ജു അരവിന്ദിനെ ഇനി കേരളത്തിലെ ഒരു ക്ഷേത്രത്തിലും കയറ്റരുത് എന്ന് പറഞ്ഞുവെന്നും അഞ്ജു ചൂണ്ടിക്കാണിക്കുന്നുണ്ട്.

അത് ഏറ്റുപിടിച്ച് ഏതാണ്ട് നൂറോളം ആളുകള്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്യുകയും അതിലൂടെ അഭിമാനിക്കുകയും ചെയ്തുവെന്നും അഞ്ജു പറയുന്നു. എന്നാല്‍ പബ്ലിക്ക് ഫിഗര്‍ എന്ന് സ്വയം അവകാശപ്പെടുന്ന സഹോദരി ബീന നായര്‍ക്കോ അതേറ്റു പിടിച്ച നൂറോളം സോ കോള്‍ഡ് സഹോദരീ സഹോദരന്മാര്‍ക്കോ അത് ഞാന്‍ തന്നെയാണോ എന്ന് വേരിഫൈ ചെയ്യാനുള്ള ബുദ്ധിയും ബോധവും ഉണ്ടായില്ലെന്നാണ് അഞ്ജു പറയുന്നത്. അത് നമ്മുടെ സമൂഹ മാധ്യമങ്ങളുടെ ദയനീയമായ അവസ്ഥയെയും സമൂഹത്തിന്റെ മൂല്യച്യുതിയെയും തുറന്നു കാട്ടുന്നതാണെന്നും അഞ്ജു പറയുന്നു. തനിക്കെതിരെയുള്ള ഒരാളുടെ മോശം കമന്റിനും അഞ്ജു മറുപടി നല്‍കുന്നുണ്ട്. സുഹൃത്തേ നിങ്ങള്‍ക്കൊക്കെ ഇത്ര വൃത്തികെട്ട ഭാഷ മാത്രമേ വശമുള്ളൂ, വീട്ടില്‍ അമ്മയോടും പെങ്ങളോടുമൊക്കെ ഇതേ ഭാഷയാണോ ഉപയോഗിക്കാറ് എന്നാണ് അഞ്ജു ചോദിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇത്ര വൃത്തികെട്ട കമന്റുകളെഴുതുന്നത് പോലെ അത്ര എളുപ്പമല്ല നൃത്തം അഭ്യസിക്കുന്നതും ചെയ്യുന്നതും എന്നും അഞ്ജു പറയുന്നു. ഞങ്ങളെ പോലുള്ള കലാകാരന്മാര്‍ വര്‍ഷങ്ങള്‍ നീണ്ട സാധനയിലൂടെ കരസ്ഥമാക്കുന്നതാണ് നൃത്തമെന്നും അവര്‍ പറയുന്നു. ഞങ്ങള്‍ ദൈവത്തോടൊപ്പമാണ് ആ കലയെ ചേര്‍ത്തു വെയ്ക്കുന്നതെന്നും അവര്‍ പറയുന്നു.


Click it and Unblock the Notifications











