അഞ്ജുവിന്റെ പടമല്ലേ എന്ന് പറഞ്ഞ് വിട്ടു, പക്ഷെ ദൈവത്തിന് സങ്കടമായി; വിജയ് ചിത്രത്തെക്കുറിച്ച് അഞ്ജു

മലയാള സിനിമയിലും തമിഴ് സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നിരവധി സിനമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു അരവിന്ദ്. മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അഞ്ജു. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ടും ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞുമെല്ലാം അഞ്ജു എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പണം തരും പടത്തില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അഞ്ജു മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സിദ്ധാര്‍ത്ഥ എന്ന ചിത്രത്തില്‍ ജഗദീഷേട്ടന്റെ ജോഡിയായി അഭിനയിച്ചിട്ടുണ്ട് താന്‍ എന്ന് അഞ്ജു ഓര്‍മ്മിക്കുന്നു. അതിന് ശേഷവും നമ്മളൊന്നിച്ച് നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതേസമയം, രജനികാന്തിന്റെ സഹോദരിയായി അഭിനയിച്ചതിനാല്‍ തലൈവര്‍ തങ്കച്ചിയെന്നാണ് തമിഴ്നാട്ടുകാര്‍ ഇന്നും തന്നെ വിളിക്കുന്നതെന്നും അഞ്ജു പറയുന്നു. ദളപതി വിജയിയുടെ നായികയായാണ് അഞ്ജു തമിഴിലെത്തിയത്. ഇതേക്കുറിച്ചും അഞ്ജു മനസ് തുറക്കുന്നുണ്ട്.

സിനിമയില്‍ അഭിനയിക്കണം

''ഒരു സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. അമ്മയുടെ അച്ഛനാണ് എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ളത്. അമ്മയുടെ അപ്പച്ചന്‍ മിലിട്ടറിയിലായിരുന്നു. അച്ഛനും അപ്പച്ചനുമായാണ് ഞാന്‍ ഭയങ്കര ക്ലോസ്. ഞാനെന്ത് ആഗ്രഹം പറഞ്ഞാലും അവര്‍ നടത്തിത്തരും. ഏതൊരു പ്രൊഫഷനും അതിന്റേതായ ഇതുണ്ട്. എന്നൊക്കെ ഉപദേശിച്ചാണ് അപ്പച്ചന്‍ എന്നെ വിട്ടത്. എന്റെ ആദ്യ സിനിമയില്‍ ഞാന്‍ മരിക്കുന്നത് കണ്ട് അപ്പച്ചന് ഭയങ്കര സങ്കടമായിരുന്നു. ആരോടും അങ്ങനെയൊരു രംഗമുള്ളതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല'' എന്നാണ് തന്റെ അപ്പച്ചന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് അഞ്ജു പറയുന്നത്.

പിന്തുണയുമായി വീട്ടുകാര്‍

തനിക്ക് പിന്തുണയുമായി വീട്ടുകാര്‍ എന്നും കൂടെയുണ്ടായിരുന്നുവെന്നാണ് അഞ്ജു പറയുന്നത്. തനിക്ക് വേണ്ടി അമ്മ രണ്ട് വര്‍ഷത്തോളം ശമ്പ്‌ളമില്ലാതെ ലീവെടുത്തിരുന്നുവെന്നും അഞ്ജു പറയുന്നു. ''അമ്മ ടീച്ചറാണ്, അച്ഛന്‍ ഡിഫന്‍സിലായിരുന്നു. അങ്ങനെ ലീവെടുക്കില്ല. എപ്പോഴും ലീവെടുത്ത് അമ്മയാണ് കൂടെ വരുന്നത്. നിനക്ക് വേണ്ടി 2 വര്‍ഷമാണ് ശമ്പളമില്ലാത്ത ലീവെടുത്തത്. അതേക്കുറിച്ച് കുറ്റബോധമൊന്നുമില്ല. എന്റെ മോള്‍ക്ക് വേണ്ടിയാണല്ലോയെന്നാണ് അമ്മ പറയാറുള്ളത്'' എന്നാണ് അമ്മയെക്കുറിച്ച് അഞ്ജു പറയുന്നത്. അമ്മയെക്കുറിച്ച് മാത്രമല്ല, തന്റെ അച്ഛന്റെ പിന്തുണയെക്കുറിച്ചും അഞ്ജു മനസ് തുറക്കുന്നുണ്ട്. ഒരിക്കല്‍ വേദനയെടുത്തപ്പോള്‍ അച്ഛനെ വിളിച്ച് കരഞ്ഞപ്പോള്‍ അച്ഛനെ വിളിച്ച് കരയുന്ന അപൂര്‍വ്വം പേരെയുണ്ടാവുള്ളൂ. അങ്ങനെയൊരാളെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് തന്നോട് ഒരു ഡോക്ടര്‍ പറഞ്ഞ സംഭവമായിരുന്നു അഞ്ജു പങ്കുവെക്കുന്നത്.

വിജയ് ചിത്രത്തിലേക്ക്

വിജയ് ചിത്രത്തിലേക്ക് അവസരം കിട്ടിയതിനെക്കുറിച്ചും അന്ന് തന്നെ പലരും ്അവഗണിച്ചതിനെക്കുറിച്ചും അഞ്്ജു മനസ് തുറക്കുന്നത്. പാര്‍വതി പരിണിയത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അന്യഭാഷയിലേക്ക് അവസരം ലഭിച്ചത്. പൂവേ ഉനക്കാകെയാണ് ആ സിനിമ. വിജയ് ആയിരുന്നു നായകന്‍. തനിക്ക് ലോട്ടറിച്ച്താണെന്നാണ് ആ അവസരത്തെക്കുറിച്ച് അഞ്ജു പറയുന്നത്. അതേസമയം, ഞാന്‍ പടം ചെയ്യുന്ന സമയത്ത് അധികമാരും ഒന്നും പ്രതീക്ഷിച്ചില്ലെന്നാണ് അഞ്ജു ഓര്‍ക്കുന്നത്. അഞ്ജുവിന്റെ പടം എന്ന് പറഞ്ഞങ്ങ് അവഗണിക്കുകയായിരുന്നു പലരുമെന്നാണ് അഞ്ജു ഓര്‍ക്കുന്നത് എന്നാല്‍ അത് ദൈവത്തിന് സങ്കടമായെന്ന് തോന്നുന്നു. ചിത്രം സൂപ്പര്‍ഹിറ്റായെന്നാണ് അഞ്ജു പറയുന്നു. ആ ചിത്രത്തതിന്റെ വിജയത്തിന്് പിന്നാലെയാണ് തന്നെ രജനീകാന്ത് അരുണാചലത്തിലേക്ക് വിൡക്കുന്നതെന്നും അഞ്ജു പറയുന്നു.

ഇടവേളയ്ക്ക് ശേഷം

ഇപ്പോഴിതാ അഞ്ജു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വരികയാണ്. ജഗദീഷിനൊപ്പം മരതകം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ജഗദീഷിനൊപ്പമുള്ള അഭിനയത്തെക്കുറിച്ചും അഞ്ജു പറയുന്നുണ്ട്. എല്ലാദിവസവും രാത്രിയാണ് ഷൂട്ട്. ജഗദീഷേട്ടന്റെ ഭാര്യയായാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. കൃത്യസമയത്ത് തന്നെ ജഗദീഷേട്ടന്‍ മേക്കപ്പിട്ട് അവിടെ എത്തും. അത് കണ്ടാണ് ഞങ്ങള്‍ ഓടിപ്പിടഞ്ഞ് എല്ലാം ശരിയാക്കുന്നതെന്നാണ് അഞ്ജു പറയുന്നത്.

More from Filmibeat

Read more about: anju aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X